എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാദേശിക വാർത്തകൾ

15 ആഗസ്റ്റ് 2018 മഹാപ്രളയം

ഇടയാറന്മുള പ്രദേശത്ത് വെള്ളപ്പൊക്ക ദുരിതം നേരിടുന്നവർക്കുവേണ്ടി എ എം എം എച്ച് എസ്എസ് ഇടയാറന്മുള സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കിടക്കുന്ന ആളുകൾ ഉടനടി ബന്ധപ്പെടുക . എച്ച് എം ഫോൺ നമ്പർ : 9946653323.ക്യാമ്പ് ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 27 വരെ ഉണ്ടായിരുന്നു.

പ്രളയം 2018
പ്രളയം 2018
പ്രളയം 2018


കോവിഡ്19

കോവിഡ് കാലഘട്ടത്തിൽ യൂണിറ്റുകളുടെ സേവനങ്ങൾ

സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം 2019(കോവിഡ്19). 2019–20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്.ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു.രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരാൻ സാധ്യതയുള്ളത്.രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്.വ്യക്തിശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു.ചുമയ്ക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം.
രോഗബാധിതരിൽ പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുണ്ടാവാം.ഇത് ന്യുമോണിയക്കും ബഹു-അവയവ സ്തംഭനത്തിനും കാരണമാകാം. നിലവിൽ വാക്സിനോ നിർദ്ദിഷ്ട ആൻറിവൈറൽ ചികിത്സയോ ഇല്ല.ഈ രോഗത്തിന് 1% മുതൽ 4% വരെ മരണനിരക്ക് കണക്കാക്കുന്നു. രോഗബാധിതരുടെ പ്രായമനുസരിച്ച് മരണനിരക്ക് 15 ശതമാനം വരെയാകാം.രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ, പരിചരണം, പരീക്ഷണാത്മക നടപടികൾ എന്നിവ ഉൾപ്പെടുന്ന പ്രതിരോധനടപടികളാണ് ചെയ്യാനാവുന്നത്.

ലോകം മുഴുവനും പ്രതിസന്ധിയുടെ കാലഘട്ടമാണിത്. കോവിഡ്19 എന്ന രോഗത്തിന് മുന്നിൽ മനുഷ്യൻ നിസ്സഹായനായി നിൽക്കുന്ന കാലഘട്ടമാണ്. ഈ കാലഘട്ടത്തിലേക്ക് പ്രതീക്ഷയുടെ ചെറുതിരി നാളമായ പ്രവർത്തനങ്ങളാണ് എ.എം.എം എസ്.പി.സി ,എൻ.സി.സി യൂണിറ്റുകൾ കാഴ്ചവെക്കുന്നത്.

സ്കൂൾ വാർത്തകൾ

മാനസിക ഉല്ലാസപ്രവർത്തനങ്ങൾ

ശ്രീ ശ്രീ രവി ശങ്കർ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് ലിവിങ്ങിലെ അദ്ധ്യാപകരായ ശ്രീമതി സിനി , ശ്രീമതി അംബിക സുബ്രമണ്യം , സീ വിവേക് തുടങ്ങിയവർ കുട്ടികൾക്ക് വേണ്ടി നിരവധി മാനസിക ഉല്ലാസപ്രവർത്തനങ്ങൾ സെപ്തംബർ 6ാം തിയതി സ്കൂളിൽ നടത്തി.

മനസികോല്ലാസ പ്രവർത്തങ്ങൾ ശ്രീ ശ്രീ രവി ശങ്കർ ആര്ട്ട് ഓഫ് ലിവിങ് സംഘടന (എ എം എം എച്ച് എസ് എസ്...
മനസികോല്ലാസ പ്രവർത്തങ്ങൾ ശ്രീ ശ്രീ രവി ശങ്കർ ആര്ട്ട് ഓഫ് ലിവിങ് സംഘടന (എ എം എം എച്ച് എസ് എസ്...
മനസികോല്ലാസ പ്രവർത്തങ്ങൾ ശ്രീ ശ്രീ രവി ശങ്കർ ആര്ട്ട് ഓഫ് ലിവിങ് സംഘടന (എ എം എം എച്ച് എസ് എസ്...


മെഡിക്കൽ ക്യാമ്പ്

മഹാപ്രളയത്തിന് ശേഷം പകർച്ചവ്യാധികൾ ഭീതി പടർത്തിയ നാടിനു സ്വാന്തനവുമായി മലയാള മനോരമയുടെയും ബിലീവേഴ്സ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ആറാട്ടുപുഴ മിഷൺ ആക്ഷ്ൻ സെന്ററിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾക്ക് മെഡിക്കൽ കിറ്റുകളും സൗജന്യമായി ലഭിച്ചു

ആറാട്ടുപുഴ മിഷൺ ആക്ഷ്ൻ സെന്ററിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്
ആറാട്ടുപുഴ മിഷൺ ആക്ഷ്ൻ സെന്ററിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്
ആറാട്ടുപുഴ മിഷൺ ആക്ഷ്ൻ സെന്ററിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്
ആറാട്ടുപുഴ മിഷൺ ആക്ഷ്ൻ സെന്ററിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്
ആറാട്ടുപുഴ മിഷൺ ആക്ഷ്ൻ സെന്ററിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്
ആറാട്ടുപുഴ മിഷൺ ആക്ഷ്ൻ സെന്ററിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ്

കേരള ഫ്ലഡ് റെസ്പോൺസ് 2018

03/10/2018പ്രോഗ്രാം കണ്ടുക്ടഡ് ബൈ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസ് പത്തനംതിട്ട കേരള ഫ്ലഡ് റെസ്പോൺസ് 2018 (എ എം എം എച്ച് എസ് എസ്...
03/10/2018പ്രോഗ്രാം കണ്ടുക്ടഡ് ബൈ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസ് പത്തനംതിട്ട കേരള ഫ്ലഡ് റെസ്പോൺസ് 2018 (എ എം എം എച്ച് എസ് എസ്...
03/10/2018പ്രോഗ്രാം കണ്ടുക്ടഡ് ബൈ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസ് പത്തനംതിട്ട കേരള ഫ്ലഡ് റെസ്പോൺസ് 2018 (എ എം എം എച്ച് എസ് എസ്...
03/10/2018 പ്രോഗ്രാം കണ്ടുക്ടഡ് ബൈ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസ് പത്തനംതിട്ട കേരള ഫ്ലഡ് റെസ്പോൺസ് 2018 (എ എം എം എച്ച് എസ് എസ്...
03/10/2018 പ്രോഗ്രാം കണ്ടുക്ടഡ് ബൈ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസ് പത്തനംതിട്ട കേരള ഫ്ലഡ് റെസ്പോൺസ് 2018 (എ എം എം എച്ച് എസ് എസ്...





ബയോ സ്പാർക്

07/12/2018 ....... റോണി എബ്രഹാം മേരി ജോൺ തുടങ്ങിയ അദ്ധ്യാപകരുടെ നേതൃത്യത്തിൽ കോഴഞ്ചേരി സെന്ത് തോമസ് കോളേജിൽ നടന്ന ബയോ സ്പാർക്കിൽ പ്ലസ് ടു സയൻസ് കുട്ടികളെ പങ്കെടുപ്പിച്ച രംഗങ്ങൾ


07/12/2018 ....... റോണി എബ്രഹാം മേരി ജോൺ തുടങ്ങിയ അദ്ധ്യാപകരുടെ നേതൃത്യത്തിൽ കോഴഞ്ചേരി സെന്ത് തോമസ് കോളേജിൽ നടന്ന ബയോ സ്പാർക്കിൽ പ്ലസ് ടു സയൻസ് കുട്ടികളെ പങ്കെടുപ്പിച്ച രംഗങ്ങൾ
07/12/2018 ....... റോണി എബ്രഹാം മേരി ജോൺ തുടങ്ങിയ അദ്ധ്യാപകരുടെ നേതൃത്യത്തിൽ കോഴഞ്ചേരി സെന്ത് തോമസ് കോളേജിൽ നടന്ന ബയോ സ്പാർക്കിൽ പ്ലസ് ടു സയൻസ് കുട്ടികളെ പങ്കെടുപ്പിച്ച രംഗങ്ങൾ
07/12/2018 ....... റോണി എബ്രഹാം മേരി ജോൺ തുടങ്ങിയ അദ്ധ്യാപകരുടെ നേതൃത്യത്തിൽ കോഴഞ്ചേരി സെന്ത് തോമസ് കോളേജിൽ നടന്ന ബയോ സ്പാർക്കിൽ പ്ലസ് ടു സയൻസ് കുട്ടികളെ പങ്കെടുപ്പിച്ച രംഗങ്ങൾ
07/12/2018 ....... റോണി എബ്രഹാം മേരി ജോൺ തുടങ്ങിയ അദ്ധ്യാപകരുടെ നേതൃത്യത്തിൽ കോഴഞ്ചേരി സെന്ത് തോമസ് കോളേജിൽ നടന്ന ബയോ സ്പാർക്കിൽ പ്ലസ് ടു സയൻസ് കുട്ടികളെ പങ്കെടുപ്പിച്ച രംഗങ്ങൾ
07/12/2018 ....... റോണി എബ്രഹാം മേരി ജോൺ തുടങ്ങിയ അദ്ധ്യാപകരുടെ നേതൃത്യത്തിൽ കോഴഞ്ചേരി സെന്ത് തോമസ് കോളേജിൽ നടന്ന ബയോ സ്പാർക്കിൽ പ്ലസ് ടു സയൻസ് കുട്ടികളെ പങ്കെടുപ്പിച്ച രംഗങ്ങൾ
07/12/2018 ....... റോണി എബ്രഹാം മേരി ജോൺ തുടങ്ങിയ അദ്ധ്യാപകരുടെ നേതൃത്യത്തിൽ കോഴഞ്ചേരി സെന്ത് തോമസ് കോളേജിൽ നടന്ന ബയോ സ്പാർക്കിൽ പ്ലസ് ടു സയൻസ് കുട്ടികളെ പങ്കെടുപ്പിച്ച രംഗങ്ങൾ


07/12/2018 ....... റോണി എബ്രഹാം മേരി ജോൺ തുടങ്ങിയ അദ്ധ്യാപകരുടെ നേതൃത്യത്തിൽ കോഴഞ്ചേരി സെന്ത് തോമസ് കോളേജിൽ നടന്ന ബയോ സ്പാർക്കിൽ പ്ലസ് ടു സയൻസ് കുട്ടികളെ പങ്കെടുപ്പിച്ച രംഗങ്ങൾ


സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ

07/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ സ്റ്റേറ്റ് കലോൽസവരംഗങ്ങൾ വിക്‌ടേഴ്‌സ് ചാനലിലൂടെ കാണിക്കുന്നു


ഹൈടെക് ക്യാമറ ട്രെയിനിങ്

18/12/2018.........എസ്എൻ ഡി പി എച്ച് എസ് എസ് കാരംവേലിയിൽ നടന്ന ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ ഹൈടെക് ക്യാമറ ട്രെയിനിങ്
18/12/2018.........എസ്എൻ ഡി പി എച്ച് എസ് എസ് കാരംവേലിയിൽ നടന്ന ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ ഹൈടെക് ക്യാമറ ട്രെയിനിങ്
18/12/2018.........എസ്എൻ ഡി പി എച്ച് എസ് എസ് കാരംവേലിയിൽ നടന്ന ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ ഹൈടെക് ക്യാമറ ട്രെയിനിങ്


സ്‌റ്റെപ്സ് 2019 ക്ലാസ് 6 പരീക്ഷ

സ്‌റ്റെപ്സ് 2019 ക്ലാസ് 6 പരീക്ഷ
സ്‌റ്റെപ്സ് 2019 ക്ലാസ് 6 പരീക്ഷ

ശതാബ്ദി ആഘോഷം

ശതാബ്ദി ആഘോഷം
ശതാബ്ദി ആഘോഷം
കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനുള്ള സ്നേഹോപഹാരം
കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനുള്ള സ്നേഹോപഹാരം
ശതാബ്ദി ആഘോഷം...നോട്ടീസ്
ശതാബ്ദി ആഘോഷം...നോട്ടീസ്
ശതാബ്ദി ആഘോഷം...ക്ഷണകത്ത്
ശതാബ്ദിയുടെ നിറവിൽ ഞങ്ങളുടെ സ്കൂൾ
ശതാബ്ദിയുടെ നിറവിൽ ഞങ്ങളുടെ സ്കൂൾ
ശതാബ്ദി ഉദ്ഘാടന കവാടം
ശതാബ്ദി ഉദ്ഘാടന ചടങ്ങുകൾ
ശതാബ്ദി ഉദ്ഘാടന ചടങ്ങുകൾ
ശതാബ്ദി ഉദ്ഘാടന ചടങ്ങുകൾ
14.01.2019 ....ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്,അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ,ജസ്റ്റിസ് പി ഡി രാജൻ തുടങ്ങിയവർ പങ്കെടുക്കുന്നു
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്,അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ,ജസ്റ്റിസ് പി ഡി രാജൻ തുടങ്ങിയവർ പങ്കെടുക്കുന്നു
ശതാബ്ദി ഉദ്ഘാടന സദസ്സ്
ശതാബ്ദി ഉദ്ഘാടന സദസ്സ്
ശതാബ്ദി ഉദ്ഘാടന ചടങ്ങുകൾ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് കുട്ടികളിലെ സർഗാത്മക കഴിവുകൾ ചക്രവാളത്തിനപ്പുറം എത്തണം എന്ന നിർദ്ദേശം നൽകി
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് കുട്ടികളിലെ സർഗാത്മക കഴിവുകൾ ചക്രവാളത്തിനപ്പുറം എത്തണം എന്ന നിർദ്ദേശം നൽകി
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പപ്രസംഗിക്കുന്നു
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് എച്. എം. അന്നമ്മ നൈനാൻ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും വാങ്ങുന്നു
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് വാങ്ങിയ ഞങ്ങളുടെ പ്രിയ ഹയർ സെക്കൻഡറി അദ്ധ്യാപികയായ ശ്രീമതി. ഗായത്രി ദേവി ടീച്ചർ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും മെമെന്റം വാങ്ങുന്നു
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് പ്രിൻസിപ്പൽ കരുണ സരസ് തോമസ് കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും വാങ്ങുന്നു
ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ മികച്ച സ്കൂൾ ലോഗോ തയാറാക്കിയതിനുള്ള അവാർഡ് പ്ലസ് ടു സയൻസ് വിദ്യാർഥിനി അഭിരാമി കെ നായർ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും വാങ്ങുന്നു
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ ഇടവക വികാരി റവ. ജോൺസൺ വറുഗീസ് സ്നേഹോപഹാരം കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിന് നൽകുന്നു
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ കുമാരി ചന്ദന അജിത്തിന്റെ പാട്ട്
ശതാബ്ദി ഉദ്ഘാടന ചടങ്ങിലെ സംഗീത വിരുന്ന്
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ ലോഗോ പ്രകാശനം ജസ്റ്റിസ് പി ഡി രാജൻ നിർവഹിക്കുന്നു
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ പുതിയ കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ജസ്റ്റിസ് പി ഡി രാജൻ ,ശ്രീമതി വീണ ജോർജ് എം.എൽ. എ തുടങ്ങിയവർ നിർവഹിക്കുന്നു
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ പുതിയ കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ജസ്റ്റിസ് പി ഡി രാജൻ,ശ്രീമതി വീണ ജോർജ് എം. എൽ. എ തുടങ്ങിയവർ നിർവഹിക്കുന്നു
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിക്കുന്നു
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്ന സ്ഥലം
ശതാബ്ദി ഉദ്ഘാടന ചടങ്ങിലെ മികച്ച ലോഗോയ്ക്കുള്ള അവാർഡ്
ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ്

ലഹരിവിമോചന ബോധവൽക്കരണ പ്രവർത്തനങ്ങൾ

01/02/2019,,,,ഞങ്ങളുടെ സ്കൂളിൽ റവ .ടിറ്റു തോമസ് നവദർശൻ ഡി അഡിക്ഷൻ സെന്റർ കിടങ്ങന്നൂർ നടത്തിയ ലഹരിവിമോചന പ്രവർത്തങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ
01/02/2019,,,,ഞങ്ങളുടെ സ്കൂളിൽ റവ .ടിറ്റു തോമസ് നവദർശൻ ഡി അഡിക്ഷൻ സെന്റർ കിടങ്ങന്നൂർ നടത്തിയ ലഹരിവിമോചന പ്രവർത്തങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ
07/02/2019,,, സ്കൂൾ ആനിവേഴ്സറി 2019 നോട്ടീസ്

ഓണ പൂക്കളം

ഇടയാറന്മുള :02/09/2019 ...യു പി തലത്തിൽ തയ്യാറാക്കിയ ഓണ പൂക്കളം
ഇടയാറന്മുള :02/09/2019.... യു പി തലത്തിൽ തയ്യാറാക്കിയ ഓണ പൂക്കളം

ഗണിത ക്ലബ്ബ് വാർത്തകൾ

ഇടയാറന്മുള :12/09/2019 ...ഓൺലൈൻ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ

എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം

ഇടയാറന്മുള എ.എം.എം ഹയർ സെക്കണ്ടറി സ്കൂളിൽ എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകരണത്തോടനുബന്ധിച്ച് 2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക് കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി, ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം എന്ന പരിപാടിയുടെ സംപ്രേക്ഷണം വിക്ടേഴ്സ് ചാനലിലൂടെ വീക്ഷിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി. സ്കൂൾ ഹൈടെക് പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശ്രീ സജു ജോർജ് നിർവഹിച്ചു യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ, ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ എം, സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ, അധ്യാപകരായ ജെബി തോമസ് ,ടിസി തോമസ് ,ആശ പി മാത്യു തുടങ്ങിയവർ പങ്കെടുത്തു .

സമ്പൂർണ്ണ സ്കൂൾ വിക്കി പ്രഖ്യാപന പരിശീലനം

തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ സമ്പൂർണ്ണ സ്കൂൾ വിക്കി പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായുള്ള പരിശീലനം 31/10/2020ശനിയാഴ്ച 10.30എ എം ന് ബഹുമാനപ്പെട്ട തിരുവല്ല ഡി.ഇ.ഒ പി.ആർ പ്രസീന മാഡത്തിന്റെ അദ്ധ്യക്ഷതയിൽ ഗൂഗിൾ മീറ്റിലൂടെ നടന്നു.തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ മാസ്റ്റർ ട്രെയിനർ ആയ ശ്രീ.സോണി പീറ്റർ സർ യോഗത്തിന് നേതൃത്വം നൽകി. യോഗത്തിൽ തിരുവല്ല,മല്ലപ്പള്ളി, പുല്ലാട് ,വെണ്ണിക്കുളം, ആറന്മുള സബ് ജില്ലകളുടെ എ ഇ ഒ മാരും, എല്ലാ മാസ്റ്റർ ട്രയിനർമാരും ,തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എല്ലാ എസ്. ഐ. റ്റി. സി മാരും പങ്കെടുത്തു. ഈ ഗൂഗിൾ മീറ്റിലൂടെ അവരവരുടെ സ്കൂൾ വിക്കി പേജിൽ എങ്ങനെയാണ് വിവരശേഖരണം ,എഡിറ്റിംഗ് ഇവ നടത്തുന്നത് എന്നുളള നൂതന ആശയങ്ങൾ പങ്ക് വച്ചു. സീനിയർ എസ് ഐ റ്റി സി യും ഇപ്പോൾ ഹെഡ്മിസ്ട്രസും ആയ സൂസൻ ടീച്ചർ അവരുടെ സ്കൂളിലെ ചരിത്രം ശേഖരിച്ച വഴികളും ,ഏങ്ങനെയാണ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ സ്കൂൾ വിക്കിയിൽ പകർത്തേണ്ടതെന്നും വ്യക്തമാക്കി. സ്കൂളിന്റെ കൂട്ടായ ഉദ്യമത്തിലൂടെ മാത്രമേ സ്കൂൾ വിക്കി പൂർണ്ണതയിലെത്തുകയുള്ളു എന്ന ആശയം സോണി സർ എല്ലാ അദ്ധ്യാപകർക്കും പകർന്നു നൽകി.

പ്രവേശനോത്സവം 2021

പ്രവേശനോൽസവം 2021

കോവിഡ് പ്രതിസന്ധി മൂലം ദീർഘ നാളുകൾ അടഞ്ഞുകിടന്ന വിദ്യാലയത്തിലേക്ക് പുത്തൻ പ്രതീക്ഷകളോടെ വിദ്യാർത്ഥികൾ എത്തിച്ചേർന്നു. പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം. എം ഹയർസെക്കൻഡറി സ്കൂളിൽ 2021 നവംബർ ഒന്നിന് പ്രവേശനോത്സവവും കേരളപ്പിറവി ദിനാഘോഷവും സമുചിതമായി ആഘോഷിച്ചു. കുട്ടികളെ വരവേൽക്കാൻ ആയി സ്കൂളും പരിസരവും അധ്യാപകരുടെയും മാനേജ്മെന്റ് ന്റെയും ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ മുൻകൂട്ടി ശുദ്ധീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു.

ളാക സെന്തോം മാർത്തോമ പള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് മുൻപായി വിദ്യാർഥികളെ അധ്യാപകരുടെ നേതൃത്വത്തിൽ ശരീരോഷ്മാവ് പരിശോധിച്ച് ബോധ്യപ്പെട്ട് സാനിറ്റൈസർ നൽകി നിശ്ചിത ഇരിപ്പിടങ്ങളിൽ ഇരുത്തി.ശ്രീമതി അനില സാമുവലിന്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവത്തിൽ ശ്രീ അജിത് കുമാർ ടി.സി പ്രാർത്ഥന ഗാനവും, ശ്രീമതി ബിന്ദു കെ ഫിലിപ്പ് സ്വാഗതപ്രസംഗവും നിർവഹിച്ചു.ശ്രീ അജിത് കുമാർ ടി.സി യുടെ നേതൃത്വത്തിൽ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ജോസ് തോമസ് പി.ടി.എ പ്രസിഡന്റ് ശ്രീ സജു ചാക്കോ എന്നിവർ ആശംസകൾ നേർന്നു.ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കനീഷ് കുമാർ കുട്ടികളോട് കോവിഡ് പ്രതിരോധ പാഠങ്ങൾ നിർദ്ദേശിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. അന്നമ്മ നൈനാൻ കോവിഡ് പ്രോട്ടോകോൾ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീമതി സന്ധ്യ ജി നായർ മലയാള ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി സുനു മേരി സാമുവൽ ആങ്കറിങ്ങും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്കുമെൻ്റേഷനും നിർവഹിച്ചു. സമ്മേളനത്തിൽ ശ്രീമതി. അഞ്ജലിദേവി കൃതജ്ഞത നിർവഹിച്ചു. ഓൺലൈനായി മാത്രം അധ്യാപകരെ കണ്ടിട്ടുള്ള പുതിയ കുട്ടികൾക്ക് ചടങ്ങിൽ അവരുടെ അധ്യാപകരെ പരിചയപ്പെടുത്തി.

ദേശീയ ഗാനത്തോടെ അവസാനിച്ച സമ്മേളനത്തിനുശേഷം നവാഗതരായ കുട്ടികളെ നാടിന്റെ തനതായ വഞ്ചിപ്പാട്ടിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ അലങ്കരിച്ച സ്കൂൾ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചു അദ്ധ്യാപകർ കുട്ടികൾക്ക് മധുരം നൽകി. ക്ലാസ്സ്മുറിയിലേക്ക് സ്വീകരിച്ചു എൻ സി സി,ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.

വിജയോത്സവം 2021

വിജയോത്സവം2021

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം. അതിജീവനത്തിന്റെ  പുതിയ തന്ത്രങ്ങളിലൂടെ വിജയ സോപാനത്തിൽ എത്തിയ കുരുന്നുകൾക്ക് ഏറെ സന്തോഷദിനം.സ്കൂൾ മാനേജർ റവ. എബി ടി മാമ്മന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംഗീത അധ്യാപകനായ ശ്രീ ടി.സി അജിത് കുമാറിന്റെ  സംഗീതത്തോടെ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ശ്രീമതി അനില സാമുവേൽ സ്വാഗതമാശംസിച്ചു. വിജയം ഒരു ലക്ഷ്യമല്ല ഒരു യാത്രയാണ് എന്ന അധ്യക്ഷന്റെ വാക്കുകൾ ഏറെ ചിന്തോന്മുഖമായി. യോഗത്തിന് ശ്രുതിമധുരമായ ഗാനമാലപിച്ചത് കുമാരി ദേവിക ആർ നായർ ആണ്. ബഹുമാനപ്പെട്ട ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി യോഗം ഉദ്ഘാടനം ചെയ്തു. നിങ്ങൾ ഓരോരുത്തരും പ്ലാസ്റ്റിക്കിന്റെ  ഉപയോഗത്തെപ്പറ്റി ബോധവാന്മാരായി സമൂഹത്തിന് അതിനെപ്പറ്റിയുള്ള ബോധവത്കരണം നടത്തണം എന്ന് സൂചിപ്പിച്ചു.

മുഖ്യ സന്ദേശം നൽകിയത് സെന്റ് തോമസ് കോളേജ് കോഴഞ്ചേരി ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ.സുരേഷ് മാത്യു ജോർജ് ആണ്.ലളിത മധുരമായ സംഭാഷണം കൊണ്ട് പ്രൗഢഗംഭീരമായ ആശയം കുട്ടികളിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസാവഹമായിരുന്നു.പരീക്ഷാ വിജയ ത്തോടൊപ്പം ജീവിതവിജയവും നേടാൻ കുട്ടികളെ പ്രാപ്തരാക്കാൻ ആ പ്രസംഗത്തിന് സാധിച്ചു എന്ന് ഉറപ്പാണ്. പ്രശ്നങ്ങളെ അവസരമാക്കി മാറ്റാൻ പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ നമ്മളെ ഏറെ ചിന്തിപ്പിക്കുന്നു. ചേക്കുട്ടി പാവകളിലൂടെ, അമ്മൂമ്മത്തിരി കളിലൂടെ,ശയ്യാ  ഉയിർപ്പിലുടെ അതിജീവനത്തിന്റെ  പാതകൾ അദ്ദേഹം വരച്ചുകാട്ടി. യോഗത്തിലെ പ്രധാന ഇനമായ അനുമോദനവും അവാർഡ് ദാനവും പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അശ്വതി വിനോജ്  നിർവഹിച്ചു. അവാർഡ് ദാനത്തിന് നേതൃത്വം നൽകിയത് ശ്രീമതി ശ്രീമതി ബിന്ദു കെ ഫിലിപ്പ്, ശ്രീമതി മേരി സാമുവൽ തുടങ്ങിയ അധ്യാപകരാണ്. ബോർഡ് സെക്രട്ടറി ശ്രീ റെജി ജോർജ്, സ്റ്റാഫ് പ്രതിനിധി ഡോളി തോമസ് എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു അനുമോദനങ്ങൾ മറുവാക്ക് ചൊല്ലി കുമാരി അക്ഷയ എം  നായരും, മാസ്റ്റർ സഹദ്മോൻ പി എസും ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. യോഗത്തിന് കൃതജ്ഞത അർപ്പിച്ചത് സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവേൽ ആണ്. പ്രോഗ്രാം അവതാരകരായി എത്തിയത് ശ്രീ ജെബി തോമസ്, ശ്രീമതി ലക്ഷ്മി പ്രകാശ്, ശ്രീമതി ലീമ  മത്തായി തുടങ്ങിയ  അധ്യാപകരാണ്. എൻ.സി.സി കുട്ടികളുടെ നേതൃത്വത്തിൽ നടന്ന യോഗം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.

ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം2021

ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം

കൊവിഡ്-19 പ്രതിസന്ധികൾക്കിടയിലും വിദ്യാർത്ഥികളുടെ ഭാഷാ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇടയാറന്മുള എ എം എം ഹയർ  സെക്കൻഡറി സ്കൂൾ അവസരമൊരുക്കി.ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസംബർ എട്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സീനിയർ ഇംഗ്ലീഷ് അധ്യാപികയായ ശ്രീമതി ഡോളി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ:എബി റ്റി മാമ്മൻആണ്. ആഗോള ഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യവും തുടർച്ചയായ പരിശീലനവും കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ  വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

പത്രവാർത്ത, ഗ്രൂപ്പ് സോംഗ്,ആക്ഷൻ സോംഗ്, ഇൻസ്ട്രമെന്റൽ മ്യൂസിക്,മൈയിം,ഗ്രൂപ്പ് ഡാൻസ്,സോളോ, പദ്യ പാരായണം, ഉൾപ്പെടുന്ന  പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.സ്കൂളിൽ ഈ വർഷം നടന്ന മത്സരങ്ങളിലെ വിജയികൾക്ക് എല്ലാം റവ: റെൻസി തോമസ് ജോർജ് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.സ്കൂൾ എച്ച്എം ഇൻ ചാർജ് ശ്രീമതി അനില സാമുവൽ ആശംസയും, ഇംഗ്ലീഷ് അധ്യാപകരായ ശ്രീമതി ലക്ഷ്മി പ്രകാശ് സ്വാഗതവും, ശ്രീമതി സയന വർഗീസ് കൃതജ്ഞതയും അർപ്പിച്ചു. അവതാരകരായി ആദിയ അനീഷും അതിശയ സൂസൻ ജോസഫ് ഉം പരിപാടിയുടെ മാറ്റുകൂട്ടി.

സ്കൂൾ വിക്കി പരിശീലനം2022

സ്കൂൾവിക്കി പരിശീലനം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ വിക്കി താളുകൾ മെച്ചപ്പെടുത്തുന്നതിന് ആറന്മുള ഉപജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയ ബൈജു സാറിന്റെ നേതൃത്വത്തിൽ എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് 7.1. 2022, 10.1.2022 തീയതികളിൽ ആറന്മുള ഉപജില്ലയിലെ എല്ലാ സ്കൂളിലെയും ഓരോ അദ്ധ്യാപകർക്ക് ട്രെയിനിങ് നടത്തി.കേരളത്തിലെ വിദ്യാലയങ്ങളുടെ ഭൗതിക വൈജ്ഞാനിക കലാ പ്രദർശനങ്ങളുടെ ആധികാരിക ഡിജിറ്റൽ പ്ലാറ്റ്ഫോമായ സ്കൂൾ വിക്കി അതിന്റെ കെട്ടിലും മട്ടിലും സമൂലമായ പരിവർത്തനത്തിന് ഒരുങ്ങുകയാണ്.

നല്ല പാഠം പദ്ധതി

യൂണിഫോം വിതരണം

പ്രളയത്തിൽ സ്കൂൾ യൂണിഫോം നഷ്ട്ട്ടപ്പെട്ട കുട്ടികൾക്ക് മസ്കറ്റ് ഓർത്തഡോക്സ് ചർച്ച് 20000 രൂപ നൽകി യൂണിഫോം തുന്നി കൊടുത്തു.

പ്രളയ ബാധിതർക്ക് കൈത്താങ്ങ് .....ഭവന നിർമ്മാണം.

1993 ബാച്ച് പൂർവവിദ്യാർഥികൾ 100000 രൂപ പ്രളയ ബാധിതകൂട്ടികളുടെ കുടുംബത്തിന് നൽകി സഹായിച്ചു .പ്രളയത്തോടെ വീട് നഷ്ടപെട്ട ഞങ്ങളുടെ പ്രിയ വിദ്യാർഥികളുടെ കുടുംബത്തിന് 100000 രൂപ സംഭാവന നൽകുന്ന സുമനസ്സുകൾ.

വൈദ്യ സഹായ പദ്ധതി

1996 - 97 ബാച്ച് പൂർവ്വവിദ്യാർഥികൾ നിർധനരായ അർബുദം ബാധിച്ച ഞങ്ങളുടെ രണ്ടു രക്ഷിതാക്കൾക്ക് 50000 രൂപ വീതം ധന സഹായം നൽകി.നല്ല പാഠം പ്രവർത്തങ്ങൾ ......06/10/2018 ശനിയാഴ്ച പൂർവ വിദ്യാർഥികളുടെ സഹായ വിതരണം ......വൈദ്യ സഹായ പദ്ധതി

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള(12/08/2019): പ്രളയ ബാധിതർക്ക് ...ഫണ്ട് സമാഹരണം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള(13/08/2019): പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള(13/08/2019):പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്.. പ്രളയ ബാധിതർക്ക് വേണ്ടി ആറന്മുള ഐക്കര ജംഗ്ഷനിലെ ബിജു ചെരുപ്പ് കടയിൽ നിന്ന് ഒരു ചാക്ക് ചെരുപ്പുകളും വസ്ത്രങ്ങളും എ .എം. എം എസ് പി സി യൂണിറ്റ് ഏറ്റു വാങ്ങുന്നു.
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള(13/08/2019): പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്... പ്രളയ ബാധിതർക്ക് വേണ്ടി ആറന്മുള ഐക്കര ജംഗ്ഷനിലെ ബിജു ചെരുപ്പ് കടയിൽ നിന്ന് ഒരു ചാക്ക് ചെരുപ്പുകളും വസ്ത്രങ്ങളും എ .എം. എം എസ് പി സി യൂണിറ്റ് ഏറ്റു വാങ്ങുന്നു.
എസ് പി സി പ്രവർത്തനം....(14/08/2019). പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്... എ എം എം എച്ച് എസ് എസ് ഇടയാറന്മുളയുടെ പ്രളയ ദുരിതാശ്വാസ സഹായം ബിൽബി സർ(കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ), ജിനു ടീച്ചർ(കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ) എന്നിവരുടെ നേതൃത്വത്തിൽ എസ് .പി. സി ഡിസ്ട്രിക്ട് നോഡൽ ഓഫീസിൽ പത്തനംതിട്ട എത്തിക്കുന്നു .

അവാർഡ് വിതരണം

കേരള പ്രദേശ് സ്കൂൾ ടീചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വദേശി മെഗാ ക്വിസ് 2018എച്ച് എസ് വിഭാഗം ഒന്നാം സ്ഥാനം (സബ് ഡിസ്ട്രിക്ട്)അവാർഡ്

പത്ര വാർത്ത

02/10/2018...സ്കൂൾ വിക്കി 2018 -2019 ഡിസ്‌ട്രിക്‌ട് ഫസ്റ്റ് പ്രൈസ് നേടിയ പത്ര വാർത്ത..
02/10/2018...സ്കൂൾ വിക്കി 2018 -2019 ഡിസ്‌ട്രിക്‌ട് ഫസ്റ്റ് പ്രൈസ് നേടിയ പത്ര വാർത്ത..
06/10/2018...സ്കൂൾ വിക്കി 2018 -2019 ഡിസ്‌ട്രിക്‌ട് ഫസ്റ്റ് പ്രൈസ് നേടിയ പത്ര വാർത്ത..
06/10/2018...സ്കൂൾ വിക്കി 2018 -2019 ഡിസ്‌ട്രിക്‌ട് ഫസ്റ്റ് പ്രൈസ് നേടിയ പത്ര വാർത്ത..


03/11/2018..ആറന്മുള സബ് ഡിസ്ട്രിക്ട് ശാസ്ത്രമേള .
07/12/2018....സ്കൂളിൽ കുട്ടികൾക്ക് കൈകഴുകാൻ സോപ്പ് ,,,,സർക്കാർ ഉത്തരവ് .
07/12/2018.... കൂടുതൽ ലഹരി വിരുദ്ധ ക്ലബ്ബുകൾ വിദ്യാലയത്തിലേക്ക്
17/12/2018.... ഗാന്ധിജിയെക്കുറിച്ചുള്ള പഠനം സ്കൂൾ വിദ്യാർത്ഥികൾക്കു 150 വിഡിയോകൾ
30/12/2018 .... പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
30/12/2018 ....പാഠ്യപദ്ധതി ശിശു കേന്ത്രീകിതമാക്കൽ
30/12/2018 .... കൽപായലുകൾ
29/12/2018 .... കുട്ടിറിപ്പോർട്ടന്മാരെ ഒരുക്കി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
29/12/2018 .... ഇക്തിയോസോറിന്റെ രൂപം
ജാഗ്രത ആരോഗ്യവകുപ്പ്
ശ്രേഷ്ഠ ഭാഷാകേന്ദ്രം
ഭൗതിക സൗകര്യം വർധിപ്പിക്കാൻ ധനസഹായം


സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗ്രേഡിംഗ്
സ്കൂൾ വിവരങ്ങളുമായി സമേതം വെബ്സൈറ്റ്
വിദ്യാലയവാർത്തറിപ്പോർട്ടൊരുക്കി കൈറ്റ്
അറിയാത്ത ചന്ദ്രൻ അരികിലേക്ക്
ശതാബ്ദി ആഘോഷം... മലയാള മനോരമ വാർത്ത 13/01/2019
ശതാബ്ദി ആഘോഷം... മലയാള മനോരമ വാർത്ത 15/01/2019
വിദ്യാർത്ഥികളുടെ രക്ഷക്ക് സുരക്ഷാ പെട്ടികൾ...... മലയാള മനോരമ വാർത്ത 16/01/2019
എല്ലാ അദ്ധ്യാപകരും ഹൈടെക് ....... മലയാള മനോരമ വാർത്ത 16/01/2019
പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ നിലവാരം ....... മലയാള മനോരമ വാർത്ത 21/01/2019
ഭാഷ പഠിക്കും കമ്പ്യൂട്ടർ ....... മലയാള മനോരമ വാർത്ത 22/01/2019
എസ് . എസ്. എൽ. സി , ഹയർ സെക്കൻഡറി പരീക്ഷകൾ ഓണം മുതൽ ഒരുമിച്ച് ....... മലയാള മനോരമ വാർത്ത 24/01/2019
സ്കൂൾ വിദ്യാഭ്യാസം ഒരു കുടകീഴിൽ ....... മലയാള മനോരമ വാർത്ത 25/01/2019
എസ്. എസ്. എൽ. സി 2019 വിദ്യാഭ്യാസ ന്യൂസ് ....... മലയാള മനോരമ വാർത്ത 01/02/2019
സ്കൂൾ അധ്യയനം നിരീക്ഷിക്കാൻ സംസ്ഥാന തല സംവിധാനം ....... മലയാള മനോരമ വാർത്ത 14/02/2019
വിദ്യാലയങ്ങളിൽ സംരഭകത്വ ക്ലബ്....... മലയാള മനോരമ വാർത്ത 18/02/2019
മലയാള മനോരമ വാർത്ത 22/02/2019 ...എസ് എസ് എൽ .സി . ഐ. റ്റി പ്രാക്ടിക്കൽ എക്സമിനേഷൻ 2019
മലയാള മനോരമ വാർത്ത 06/03/2019 ...അടുത്ത വർഷം ഹയർ സെക്കൻഡറി , എസ് .എസ് .എൽ .സി പരീക്ഷകൾ ഒരുമിച്ച്.....
മലയാള മനോരമ വാർത്ത ..... 08/04/2020 ...അക്ഷരവൃക്ഷം - അവധിക്കാല സർഗ്ഗസൃഷ്ടികൾ...

നേട്ടം

ഞങ്ങളുടെ പൂർവ വിദ്യാർത്ഥിനി
ഞങ്ങളുടെ പൂർവ വിദ്യാർത്ഥി : ഈ വർഷത്തെ മെഡിക്കൽ എൻട്രൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിയ ഉള്ളന്നൂർ കുറിയാനപ്പള്ളിയിൽ (പടിപ്പുരവീട്ടിൽ)ശ്രീ.സുകേഷ് രാമചന്ദ്രന്റെയും ശ്രീമതി .ജയശ്രീ സുകേഷിന്റയും മകൻ ശ്രീ. ഹരികൃഷ്ണൻ
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസിൽ (സൈക്കോളജി ക്ലിനിക്കൽ )രണ്ടാം റാങ്ക് നേടിയ ഇടയാറന്മുള പേരങ്ങാട്ടുപടിക്കൽ മാത്യു പി മാത്യുവിന്റെയും ഷേർലി ജോർജിന്റയും മകനായ ശ്രീ .ജെറി പി മാത്യു ....ഞങ്ങളുടെ പൂർവ വിദ്യാർത്ഥി
ഞങ്ങളുടെ പൂർവ വിദ്യാർത്ഥിനി
ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് വാങ്ങിയ ഞങ്ങളുടെ പ്രിയ ഹയർ സെക്കൻഡറി അദ്ധ്യാപികയായ ശ്രീമതി. ഡോ.ഗായത്രി ദേവി ടീച്ചർ
സി ആർ രേഖ ഞങ്ങളുടെ പൂർവ വിദ്യാർത്ഥിനി