ഗവ.എൽ പി എസ് പാലാ സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പാലാ സൗത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ പിഎസ് പാലാ സൗത്ത്.
ഗവ.എൽ പി എസ് പാലാ സൗത്ത് | |
---|---|
![]() | |
വിലാസം | |
പാലാ മീനച്ചിൽപി.ഒ, , 686577 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 9497667564 |
ഇമെയിൽ | glpspalasouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31508 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇ എൻ ശാന്തകുമാരി |
അവസാനം തിരുത്തിയത് | |
26-01-2022 | Mintu |
ചരിത്രം
1915 മെയ് 24 ന് പ്രവത്തനം ആരുംഭിച്ച ഈ സ്കൂളിന്റെ ആദ്യകാല രേഖകളിൽ എൽ. ജി .ഇ .സ്‌കൂൾ എന്ന പേരാണ് എഴുതി കാണുന്നത് .യാത്രാസൗകര്യം പരിമിതമായിരുന്ന അക്കാലത്തു സാമ്പത്തികശേഷി കുറവായിരുന്ന ഇന്നാട്ടിലെ പല കുട്ടികൾക്കും സ്കൂൾവിദ്യാഭ്യാസം ഒരു മരീചികയായിരുന്ന സമയത്താണ് നാട്ടുകാരുടെ ശ്രമഫലമായി തിരുവിതാംകൂർ സർക്കാരിന്റെ അനുമതിയോടെ കടയത്തു വരകപ്പള്ളി ഇല്ലം വണ്ടനാനിക്കൽ തൊട്ടിപ്പാട്ടു എന്നീ കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്തു സ്കൂൾ കെട്ടിടം പണിതു പ്രവർത്തനം ആരുംഭിച്ചതു ആദ്യ ബാച്ചിൽ 242 കുട്ടികളാണ് പ്രവേശനം നേടിയത് . പാലാ പൊൻകുന്നം റോഡിൻറെ സമീപം കടയം ഭാഗത്തു സ്‌ഥിതി ചെയ്യുന്ന ഈ സ്കൂളിന് സ്ഥല പരിമിതി എന്നും ഒരു പ്രശനം ആയിരുന്നെങ്കിലും കാലാനുസൃതമായി മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു .2004 ൽ പഴയ സ്കൂൾ കെട്ടിടത്തോടു ചേർന്ന് ഒരു അധിക ക്ലാസ്സ്‌റൂം പണിതു .2006 ൽ പ്രീപ്രൈമറി വിഭാഗം അദ്ധ്യാപക രക്ഷകർത്തു സംഘടനയുഡു ചുമതലയിൽ പ്രവർത്തനം ആരംഭിച്ചു .ക്ലാസ്സ്മുറികളും മുറ്റവും ടൈല് പതിപ്പിച്ചും ചുറ്റുമതിൽ നിർമ്മിച്ചും സ്കൂൾ മനോഹരമാക്കിരിക്കുന്നു .2015 ൽ പൊതുജനങ്ങളുടേയും പൂർവ്വവിദ്യാർത്ഥികളുടേയും സഹകരണത്തോടെ അതിവിപുലമായ രീതിയിൽ ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്‌ദി ആഘോഷിക്കുകയുണ്ടായി .
ഭൗതികസൗകര്യങ്ങൾ.
രണ്ടു കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് .അതിൽ ഒരെണ്ണം അഡിഷണൽ ക്ലാസ്സ്റൂമാണ് .പ്രധാനകെട്ടിടത്തിലാണ് പ്രൈമറി സ്കൂൾ പ്രവർതിക്കുന്നത് .പ്രൊജക്ടർ ലാപ്‌ടോപ് ,ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ് സൗകര്യം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. ക്ലാസ്സ്മുറികളെല്ലാംടൈൽ പാകിയതും സിലിങ് ചെയ്‌തതും ആണ് .ഗ്യാസ്‌കണക്ഷൻ ഉള്ള ഷീറ്റിട്ട പാചകപ്പുരയും റാംപ് സൗകര്യം ഉൾപ്പടെയുള്ള ടോയ്‌ലെറ്റുകളും ഇവിടെയുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.714755,76.684641 |width=1100px|zoom=16}}