ഗവ. എസ് കെ വി എൽ പി സ്കൂൾ, പള്ളിയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എസ് കെ വി എൽ പി സ്കൂൾ, പള്ളിയ്ക്കൽ
വിലാസം
പള്ളിയ്ക്കൽ

പണയിൽ പി.ഒ.
,
690504
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഇമെയിൽgskvlps36231@gmail.com
കോഡുകൾ
സ്കൂൾ കോഡ്36231 (സമേതം)
യുഡൈസ് കോഡ്32110700809
വിക്കിഡാറ്റQ87478899
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാലമേൽ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഷെരീഫ് - എ
പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
26-01-202236231


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയുടെ തെക്കു കിഴക്കേ അതിർത്തിയിലുള്ള പാലമേൽ വില്ലേജിലെ പള്ളിക്കൽ റവന്യൂ കരയിലാണ് ഗവ. എസ്.കെ.വി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1937 ൽ ഈ പ്രദേശത്തെ കര പ്രമാണിയായിരുന്ന വല്യവീ്ട്ടിൽ ശ്രീ മാധവൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്നാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലത്ത് പള്ളിക്കൽ ഇടിഞ്ഞയ്യത്ത് പുരയിടത്തിൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ അതിനാൽ തന്നെ ഇടിഞ്ഞയ്യത്ത് സ്കൂൾ എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. 1950 കാലഘട്ടത്തിൽ സ്കൂളും ഉദ്ദേശം അരയേക്കറോളം സ്ഥലവും അദ്ദേഹം സർക്കാരിന് സൗജന്യമായി വിട്ടു നൽകുകയും ചെയ്തു. പാലമേൽ വില്ലേജിലെ പള്ളിക്കൽ പണയിൽ, എരുമക്കുഴിയുടെ തെക്കൻ ഭാഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വിശാലമായ ഏരിയയാണ് സ്കൂളിനുള്ളത്.

പഞ്ചായത്ത് ഫണ്ട്, എസ്,എസ്.എ ഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവ ഉപയോഗിച്ച് ഈ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മികവുള്ളതാക്കി. സാമൂഹിക -സാംസ്കാരിക -കലാ -സാഹിത്യ -ശാസ്ത്ര മേഖലകളിൽ പ്രാവീണ്യം തെളിയിച്ച നിരവധി പ്രമുഖരെ സംഭാവന ചെയ്ത ചരിത്രമാണ് ഈ സ്കൂളിനുള്ളത്. ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പെടെ 120 കുട്ടികളും അഞ്ച് അധ്യാപകരുമായി മികച്ചരീതിയിൽതന്നെ ഈ സ്കൂൾ മുന്നോട്ട് പോകുന്നു.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • പാചകപ്പുര
  • ടോയ് ലറ്റുകൾ
  • ചുറ്റുമതിൽ,ഗേറ്റ്
  • കുടിവെള്ളസ്രോതസ്സ്- കിണർ, കെ.‍ഡബ്യു.എ കണക്ഷൻ
  • കളിസ്ഥലം
  • വാഹന സൗകര്യം, പ്രീപ്രൈമറി ക്ലാസ് റും

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്വിസ് മത്സരങ്ങൾ
  • സയൻസ് ക്ലബ്
  • കായിക പരിശീലനം
  • കലാപഠനം
  • ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഗണിതക്ലബ്
  • പരിസ്ഥിതി ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീമതി ലൈല
  • ശ്രീമതി സരോജനിയമ്മ
  • ശ്രീമതി നബീസബീവി
  • ശ്രീമതി സുലേഖ എ.ആർ

നേട്ടങ്ങൾ

കലാ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച നിരവധി പൂർവ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ സമർത്ഥരായ വിദ്യാർത്ഥികൾ ഉണ്ട്. ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ എ.ബി എന്നീ ഗ്രേഡുകൾ ലഭിച്ചിട്ടുണ്ട്. പല വിഷയങ്ങളിലുള്ള ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം പല തവണ നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇ.എൻ.റ്റി സ്പെഷ്യലിസ്റ്റ് ഡോക്ടർ ഗോപാലകൃഷ്ണൻ, സിനിമ സംവിധായകനും നാടകകൃത്തുമായ ശ്രീ.എസ് സജി, വിദേശ വ്യവസായിയും നൂറനാട് സി.ബി.എം സ്കൂളിന്റെ മാനേജരുമായിരുന്ന ശ്രീ. നാരായണൻ, സിവിൽസപ്ലെ ഓഫീസർ എസ് മുരളി, വില്ലേജ് ഓഫീസർ ആയിരുന്ന പി.ജി മോഹനൻ പിള്ള, ഐസർ പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പടിയിറങ്ങി ഇപ്പോഴും ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രമുഖരെ സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

വഴികാട്ടി

നൂറനാട് പള്ളിമുക്കിൽ നിന്നും വലത്തുതിരിഞ്ഞ് ഏകദേശം രണ്ടര കിലോമീറ്ററോളം സഞ്ചരിച്ച് പണയിൽ ക്ഷേത്രത്തിന് ഇടതു തിരിഞ്ഞ് ഏകദേശം മുക്കാൽ കിലോമീറ്റോളം സഞ്ചരിച്ചാൽ സ്കൂളിലെത്താം.{{#multimaps:|9.155446740488495, 76.64430998186108zoom=18}}