കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കായൽപ്പുറം സെന്റ് ജോസഫ് യു പി എസ് | |
---|---|
പ്രമാണം:Kayalpuram St Joseph UPS | |
വിലാസം | |
കായൽപ്പുറം കായൽപ്പുറം , പുളിങ്കുന്ന് പി ഒ പി.ഒ. , 688504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0477 2705965 |
ഇമെയിൽ | kayalpuramsjups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46225 (സമേതം) |
യുഡൈസ് കോഡ് | 32110800508 |
വിക്കിഡാറ്റ | Q87479586 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൈലമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി റെജി |
അവസാനം തിരുത്തിയത് | |
26-01-2022 | 46225 |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് പഞ്ചായത്തിലെ വാർഡ് 12 ലാണ് കായൽപ്പുറം സ്‌കൂൾ. ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയം മങ്കൊമ്പ് ഉപജില്ലയുടെ ഭാഗമാണ്. കൃഷിയും മത്സ്യബന്ധനവും ഉപജീവനമാക്കിയ ഈ നാട്ടിലെ മക്കളുടെ വളർച്ച മുന്നിൽ കണ്ടു കൊണ്ട് 1914 ൽ വാഴയിൽ ബഹു. ജോസഫച്ചൻ ഈ സ്‌കൂൾ സ്ഥാപിച്ചു.
ചരിത്രം
ബൃഹത്തായ വേമ്പനാട്ടു കായലിന്റെ ഓര ഭൂമിയാണ് കായൽപ്പുറം. ആലപ്പുഴ കുട്ടനാട് താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. ദീർഘ വീക്ഷണത്തോടു കൂടി വാഴയിൽ ബഹു. ജോസഫച്ചൻ കായൽപ്പുറം ദേശത്ത് 1913 - 14 ൽ മഠത്തോടനുബന്ധിച്ച് ഒരു L P സ്‌കൂൾ സ്ഥാപിതമായി.
1913 ചിങ്ങം പതിനേഴാം തീയതി സ്‌കൂൾ ആരംഭിച്ചു. 1914 കന്നി പതിനാറാം തീയതി സ്‌കൂളിന് അംഗീകാരം ലഭിച്ചു. 1915ൽ സ്‌കൂൾ പണിക്കുവേണ്ടി കിഴക്കൻ ദേശത്തു പോയി ധർമപിരിവു നടത്തി ലഭിച്ച 416 രൂപ ഉപയോഗിച്ച് കണ്ടം നികത്തി ഒരു മുളങ്കൂട്ടു കെട്ടിടം പണിതു. അതിലാണ് സ്‌കൂൾ ആദ്യമായി ആരംഭിച്ചത്. 1915 ൽ മൂന്നാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. കെട്ടിടത്തിന്റെ അപര്യാപ്തതകൊണ്ട് ഗ്രാന്റിനു മുടക്കം നേരിട്ടു. 1916ൽ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു.
1947ൽ പുതിയ വിദ്യാഭ്യാസ നിയമം അനുസരിച്ച് അഞ്ചാം ക്ലാസ്സ് വരെയുള്ള പൂർണ്ണ പ്രൈമറി സ്‌കൂൾ ആക്കി 1958 ജൂലൈ 31ലെ ഗവണ്മെന്റ് ഓർഡറിൻ പ്രകാരം മഠത്തിന്റെ തെക്കു വശത്തുള്ള മഠ വക പുരയിടത്തിൽ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിച്ചു.
വിവിധ കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി ക്ലാസ്സ് റൂം മണ്ണ് ഇട്ടു പൊക്കി കോൺക്രീറ്റ് ചെയ്തു. 2011ൽ പുതിയ സ്‌കൂൾ കെട്ടിടം പണി ആരംഭിച്ചു. വിദേശ സഹായത്തോടെ ഒരു കിഡ്സ് പാർക്ക് 2012 - 2013 അധ്യയന വർഷത്തിൽ നിർമ്മിച്ചു.
2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു. ഭിക്കുകയും 1961 ൽ പണി പൂർത്തിയാക്കുകയും ചെയ്തു. 1962 - 1963ൽ യു പി സെക്ഷൻ ആരംഭിച്ചു. പ്രഥമ H M ആയി സി. ക്ലമന്റ് മേകായൽപ്പുറം രി ചാർജെടുത്തു.
സ്‌കൂളിന്റെ സുവർണ്ണ ജൂബിലി 1964ൽ പൂർവ്വ വിദ്യാർത്ഥിയായ ബഹു. മാക്സിമൻ CMI യുടെ അധ്യക്ഷതയിൽ സഘോഷം കൊണ്ടാടി. 1989ൽ പ്ലാറ്റിനം ജൂബിലി 3 ദിവസത്തെ ഗംഭീര പരിപാടികളോടെ കൊണ്ടാടി. ജൂബിലി സ്മാരകമായി ഒരു Open Stage നിർമ്മിച്ചു.
ശുദ്ധജലം ലഭിക്കാത്ത ദുരവസ്ഥയിൽ നിന്നും മോചനം ലഭിക്കുന്നതിനായി, മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റിയും സോഷ്യൽ സർവീസ് സൊസൈറ്റിയും വിദേശ സഹായത്തോടെ നിർമ്മിച്ചു. മഴവെള്ള സംഭരണി 2002 - 2003 അധ്യയന വർഷത്തിൽ സ്‌കൂളിൽ സ്ഥാപിച്ചു. അതേ വർഷം തന്നെ ഒന്നാം സ്റ്റാൻഡേർഡിലും അഞ്ചാം സ്റ്റാൻഡേർഡിലും പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
2003 - 2004 അധ്യയന വർഷത്തിൽ കോർപറേറ്റ് Educaid ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടർ വാങ്ങി പഠനം ആരംഭിച്ചു. അതേ വർഷം തനിർമ്മിച്ചു.
വിവിധ കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി ക്ലാസ്സ് റൂം മണ്ണ് ഇട്ടു പൊക്കി കോൺക്രീറ്റ് ചെയ്തു. 2011ൽ പുതിയ സ്‌കൂൾ കെട്ടിടം പണി ആരംഭിച്ചു. വിദേശ സഹായത്തോടെ ഒരു കിഡ്സ് പാർക്ക് 2012 - 2013 അധ്യയന വർഷത്തിൽ നിർമ്മിച്ചു.
2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു. ന്നെ സ്റ്റാൻഡേർഡ് രണ്ട് സ്റ്റാൻഡേർഡ് ആറ് ൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 മാർച്ചിൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് 3 നും സ്റ്റാൻഡേർഡ് 7 നും ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 - 2006 അധ്യയന വർഷത്തിൽ സ്‌കൂൾ ലൈബ്രറി പുനരുദ്ധാരണം നടത്തി. സ്‌കൂളിലേക്ക് വെള്ളം ചവിട്ടാതെ കയറുന്നതിന് പ്രധാന ഗേറ്റിൽ നിന്നും സ്‌കൂൾ വരാന്തയിലേക്ക് നടപ്പാത നിർമ്മിച്ചു.
വിവിധ കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി ക്ലാസ്സ് റൂം മണ്ണ് ഇട്ടു പൊക്കി കോൺക്രീറ്റ് ചെയ്തു. 2011ൽ പുതിയ സ്‌കൂൾ കെട്ടിടം പണി ആരംഭിച്ചു. വിദേശ സഹായത്തോടെ ഒരു കിഡ്സ് പാർക്ക് 2012 - 2013 അധ്യയന വർഷത്തിൽ നിർമ്മിച്ചു.
2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു.
മാനേജ്മെന്റ്
നാടിന്റെ വളർച്ചയും ഉയർച്ചയും ലക്ഷ്യം വെച്ച് വി. യൗസേപ്പിതാവിന്റെ നാമത്തിൽ ബഹു. ജോസഫ് വാഴയിലച്ചൻ ഈ വിദ്യാലയം സ്ഥാപിച്ചു. 1916 മുതൽ 1920 വരെ സ്കൂൾ മാനേജർ ആയി ബഹു. ജോസഫ് വാഴയിലച്ചൻ സേവനമനുഷ്ഠിച്ചു. ഇപ്പോൾ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ കായൽപ്പുറം ക്ലാരമഠത്തിലെ ലോക്കൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. (detail)
രക്ഷാകർതൃ സമിതി
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ പി റ്റി എ സജീവമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
- പ്രിപ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾ
- 14 സ്റ്റാഫുകൾ
- ക്ലാസ് ലൈബ്രറിയും, ലാപ്ടോപ്പ്, സ്പീക്കർ മാറ്റ് അടിസ്ഥാന സൗകര്യങ്ങൾ
- പ്രോജെക്ടറിന്റെ സഹായത്തോടെ അധ്യാപകർ ക്ലാസ് നടത്തുന്നു
- വിദ്യാലയത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഗണിത ലാബ്.
- കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജും അനുബന്ധ സൗകര്യങ്ങളും.
- കുട്ടികൾക്ക് കായിക പരിപാടികൾക്കുള്ള കളി ഉപകരണങ്ങൾ, കളിസ്ഥലം, കിഡ്സ് പാർക്ക്.
- ഉച്ചഭക്ഷണത്തിനുള്ള പാചകപുരയും സ്റ്റോർ റൂമും.
- കുടിവെള്ളത്തിനായി മഴവെള്ള സംഭരണിയും അത് ശുദ്ധീകരിക്കുന്നതിന് RO plant ഉം.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യകം ശൗചാലയങ്ങൾ.
- സൈക്കിൾ പാർക്ക് ചെയ്യുന്നതിനായി വിദ്യാലയത്തിന്റെ പുറകിൽ പാർക്കിംഗ് ഏരിയ.
- സ്‌കൂളിന് മനോഹരമായ ഒരു ചെറു ഉദ്യാനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- സോഷ്യൽ ക്ലബ്
- മാത്‍സ് ക്ലബ്
- ഭാഷാ ക്ലബ്
- ഐ റ്റി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- നേച്ചർ ക്ലബ്
- ഹെൽത്ത് ക്ലബ്
- കെ സി എസ് എൽ
നേട്ടങ്ങൾ
1989 ൽ ബഹുമാനപെട്ട സാർതോമക്ക് നാഷ്ണൽ അവാർഡ് ലഭിച്ചു.
1996-97 ൽ സിസ്റ്റർ ജോയ്സിന് ഗുരുശ്രേഷ്ട അവാർഡ് ലഭിച്ചു. പ്രാദേശിക ചരിത്ര അന്വേഷണ ഗവേഷണ പ്രൊജക്റ്റ് സംസ്ഥാന തലത്തിൽ സമ്മാനാർഹം ആകുകയും തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ വച്ച് മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ എം എ ബേബിയിൽ നിന്ന് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | ഏതു കൊല്ലം
മുതൽ |
ഏതു കൊല്ലം
വരെ |
ചിത്രം |
---|---|---|---|---|
1 | സിസ്റ്റർ കത്രീന ദസ്യാന | 1914 | 1919 | |
4 | എം ഒ കുഞ്ഞമ്മൻ | 1919 | 1925 | |
5 | ബഹു. സിസിലിയാമ്മ | 1925 | 1940 | |
6 | ബഹു. ഫ്രംസിസ്കാമ്മ | 1940 | 1965 | |
7 | സിസ്റ്റർ റോസ് എൻ. സി. | 1965 | 1968 | |
8 | സിസ്റ്റർ അന്ന കെ. സി. | 1968 | 1971 | |
9 | സിസ്റ്റർ ത്രേസ്യാ പി. എം. | 1971 | 1975 | |
10 | സിസ്റ്റർ ക്ലാരമ്മ എം. കെ. | 1975 | 1989 | |
11 | സിസ്റ്റർ മേരി റ്റി. വി. | 1989 | 1994 | |
12 | സിസ്റ്റർ ഏലിയാമ്മ ആന്റണി | 1994 | 1997 | |
13 | സിസ്റ്റർ റോസ് റ്റി. ജെ. | 1997 | 2000 | |
14 | സിസ്റ്റർ എൽസമ്മ ജോസഫ് | 2000 | 2001 | |
15 | സിസ്റ്റർ ത്രേസ്യാമ്മ ജോസഫ് | 2001 | 2015 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റ്റി റ്റി തോമസ്
- ടി സി ജേക്കബ് തുണ്ടിയിൽ
- എ ജെ വർഗീസ് (മാമ്മച്ചൻ ആക്കാത്ര)
- വി റ്റി ജോസഫ് വയലാറ്റ്(ഔസേപ്പച്ചൻ)
- നോയൽ ഫ്രാൻസിസ് കൊച്ചുവയലാറ്റ്
- സിനി പി എസ് പാഞ്ചേരി വീട്ടിൽ
വഴികാട്ടി
പുളിങ്കുന്ന് താലൂക് ഹോസ്പിറ്റൽ പാലം വഴി 2.5 km യാത്ര ചെയ്ത് സ്കൂളിൽ എത്താം. മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം വഴി 3 km യാത്ര ചെയ്ത് സ്കൂളിൽ എത്തിചേരാം.{{#multimaps: 9.456768, 76.4321566| width=800px | zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46225
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ