ഗവ. എച്ച് എസ് റിപ്പൺ

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പൺ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹൈസ്കൂളാണ് GHS RIPON.

ചരിത്രം

ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന പ്രകൃതിസുന്ദരമായ തേയിലക്കാടുകൾക്കും ദൈന്യതവിളിച്ചോതുന്ന     പാടികൾക്കും നടുവിലായി സ്ഥിതിചെയ്യുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ. വിളിക്കാതെ കടന്നെത്തുന്ന മാനുകളെയും മയിലുകളെയും കാണുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു പുറകുവശത്ത്. കോടമഞ്ഞിന്റെ തണുത്തകുളിരുകോരിയുള്ള പ്രഭാതങ്ങളും കമ്പിളിക്കുപ്പായങ്ങൾ ധരിച്ചെത്തുന്ന നിഷ്കളങ്കരായ പഠിതാക്കളും. വയനാടിന്റെ മണ്ണിൽ ജീവിതം നയിക്കാൻ   വിയർപ്പൊഴുക്കുന്ന സാധാരണ മനുഷ്യർ. അക്ഷരങ്ങളും അറിവും ആയുധമാക്കി മുന്നേറുന്ന ഇവിടുത്തെ പുതുതലമുറ ഈ വിദ്യാലയത്തിന്റെ സമ്പത്താണ്. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിന്നിരുന്ന ഈ പ്രദേശത്തിലെ തലമുറകൾക്ക് ആധുനികവിദ്യാഭ്യാസത്തിന്റെ ദീപം പക‍ർന്നുനൽകിക്കൊണ്ട് ചെറിയ വാഹനങ്ങളും ഒന്നോരണ്ടോ ബസുകളും മാത്രം കടന്നുപോകുന്ന റോഡിനരികിലായി രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ.കൂടുതൽ വായിക്കാം
ഫയൽ ചിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. അബ്ദുൾ റസാഖ് ( ഗവ. എച്ച് എസ് റിപ്പൺ ആദ്യ പ്രധാനാധ്യാപകൻ )

നേട്ടങ്ങൾ

  1. S S L C മാർച്ച് 2019 ൽ 100% വിജയം ലഭിച്ചു
  2. L S S പരീക്ഷ 2019 ൽ ജോമിഷ എസ് ലാൽ വിജയിച്ചു
  3. SSLC മാർച്ച് 2020 ൽ 100% വിജയം ലഭിച്ചു
  4. S S L C മാർച്ച് 2020 ൽ ഷാന ഫാത്തിമ പി മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേടി
  5. L S S പരീക്ഷ 2020 ൽ മ‍ുഹ്‍സിന. വി. പി വിജയിച്ചു
  6. S S L C MARCH 2021 100% വിജയം. 13 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ക‍ൂട‍ുതൽ വായിക്ക‍ുക
S.S.L.C. മാർച്ച് 2019 ൽ 100% വിജയം
L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ് ലാൽ വിജയിച്ചു
ഒരു ചരിത്രമെഴുത്തിന്റെ തുടക്കത്തിന് ലഭിച്ച അംഗീകാരം
S.S.L.C. മാർച്ച് 2020 ൽ ഷാന ഫാത്തിമ. പി മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേടി'
'L.S.S. പരീക്ഷ 2020 ൽ മ‍ുഹ്‍സിന. വി. പി വിജയിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മാപ്പ്

{{#multimaps:11.535143268475329, 76.17389491118622 |zoom=18}}

എത്തിച്ചേരാനുള്ള വഴി

  • എസ്.എച്ച്. 29 ൽ റിപ്പൺ ബസ്സ് സ്റ്റാൻഡിൽ നിന്ന് 250 മി. അകലം പുതുക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_റിപ്പൺ&oldid=1411460" എന്ന താളിൽനിന്ന് ശേഖരിച്ചത്