ഗവ. എച്ച് എസ് റിപ്പൺ/വിദ്യാലയ ഭരണഘടന നൈതികം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയഭരണഘടന – നൈതികം (2019 -20 വർഷത്തിൽ ബി.ആ.ർ.സി തലത്തിൽ മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്)

തയ്യാറാക്കിയത് : സ്ക്കുൾ പാർലമെൻറ്


     ജി.എച്ച്.എസ് റിപ്പണിലെ വിദ്യാർത്ഥികളായ നാം സ്ക്കൂളിനെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ സ്ക്കൂളായി സംവിധാനം ചെയ്യുവാനും അതിലെ പൗരൻമാർക്കെല്ലാം സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ നീതിയും, ചിന്ത, ആശയപ്രകാശനം, പദവിയിലും അവസരത്തിലും സമത്വവും, ഐക്യവും അഖണ്ഡതയും ഉറപ്പ് വരുത്തി സാഹോദര്യം പുലർത്തുവാൻ സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടന സഭയിൽ ഈ 2019 നവംബർ 26ാം തീയ്യതി ഈ ഭരണഘടന സ്വീകരിക്കുകയും, നിയമമാക്കുകയും, നമുക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്നു.

അവകാശങ്ങൾ: - ഇഷ്ടാനുസരണം മാന്യമായ വസ്ത്രധാരണത്തിനുള്ള അവകാശം - കുടുംബാംഗങ്ങളോട് സ്വാതന്ത്ര പൂർവ്വം ഇടപഴകുവാനുള്ള അവകാശം - ഇഷ്ടമുള്ള ആഹാരം തയ്യാറാക്കുവാനും കഴിക്കാവാനുമുള്ള അവകാശം - പഠനം, വിനോദം തുടങ്ങിയ മേഖലകളിൽ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുവാനുള്ള അവകാശം - സ്വസ്ഥവും, ഭയരഹിതവുമായി ഉറങ്ങുവാനുള്ള അവകാശം - സമാധാനവും , സ്നേഹവും, സൗഹാർദ്ദവും നിലനിൽക്കുന്ന കുടുംബാന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള അവകാശം - ആണ് പെണ് എന്ന വിവേചനത്തിന് ഇരകളാകാതിരിക്കുവാനുള്ള അവകാശം - സ്വസ്ഥമായിരുന്ന് പഠിക്കുവാനുള്ള അവകാശം - ആഗ്രഹിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുവാനുള്ള അവകാശം - സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് കായിക പരിശീലനങ്ങളിൽ ഏർപ്പെടാനുള്ള അവകാശം -അസുഖ ബാധിതരായാൽ ആവശ്യ സൗകര്യങ്ങളുള്ള ആശുപത്രികളിൽ ചികിസ്ത ലഭ്യമാക്കാനുള്ള അവകാശം -സൗന്ദര്യം, ബുദ്ധി തുടങ്ങിയ മേഖലകൾ ആസ്പദമാക്കി നടക്കുന്ന വിവേചനങ്ങളിൽ നിന്നും രക്ഷ ലഭിക്കുവാനുള്ള അവകാശം - പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സജീവമായി പങ്കെടുക്കുവാനുള്ള അവകാശം

 കടമകൾ:

- പൊതു മുതലുകൾ നാശനഷ്ടം സംഭവിക്കാതെ അവ കാത്തു സൂക്ഷിക്കണം - തടാകങ്ങളും, പുഴകളും മലിനപ്പെടുത്താതെ സൂക്ഷിക്കണം - മരങ്ങൾ നട്ടുപിടിപ്പിച്ച് മലിനീകരണത്തിന്റെ തോത് കുറയ്ക്കണം - വനനശീകരണം തടഞ്ഞ് പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിർത്തുവാൻ ആവുംവിധം ശ്രമിക്കണം - അച്ചടക്കവും, വിനയവും, മര്യാദയും കാത്ത് സൂക്ഷിക്കുക - സാമൂഹ്യ വിരുദ്ധരുടെ ശല്യം ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കുക. - സംശയാസ്പദമായ സാഹചര്യങ്ങളിൽ വിദ്യാർത്ഥികളെ പൊതുസ്ഥലങ്ങളിൽ കണ്ടാൽ പ്രധാനാധ്യാപകരെ അറിയിക്കണം - പ്ലാസ്ററിക് മാലിന്യങ്ങളിൽ നിന്നും സ്കൂളുകൾ വിമുക്തമാക്കുക - മുതിർന്നവരെ അനുസരിക്കണം - നല്ല ശീലങ്ങൾ വളർത്തിയെടുക്കണം - സഹോദരങ്ങൾക്കും സഹപാടികൾക്കും മാതൃകയാവണം - ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം - വീട്ടു ജോലികൾ തന്നാലാകും വിധം ചെയ്യണം - അയൽക്കാരോടും അതിഥികളോടും സ്നേഹത്തോട് കൂടി പെരുമാറണം - വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം - മാതാപിതാക്കളുടെ അവശതകളിൽ അവർക്ക് കൈത്താങ്ങാകണം