എഫ് ജി എം എം എസ് സി എൽ പി എസ് ഭരണിക്കാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാങ്കാവിൽ സ്കൂൾ എന്നാണ് എ ഫ്.ജി.എം.എൽ.പി.എസ് അറിയപ്പെടുന്നത് .ഫാദർ ഗീവർഗീസ് മെമ്മോറിയൽ മലങ്കര സിറിയൻ കാത്തോലിക് ലോവർ പ്രൈമറി സ്കൂൾ എന്നാണ് ഈ സ്കൂളിന്റെ പൂർണ്ണ രൂപം .
എഫ് ജി എം എം എസ് സി എൽ പി എസ് ഭരണിക്കാവ് | |
---|---|
വിലാസം | |
കറ്റാനം കറ്റാനം , പള്ളിക്കൽ പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | fgmmsclps@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36427 (സമേതം) |
യുഡൈസ് കോഡ് | 32110600205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഭരണിക്കാവ്പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 111 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | വർഗീസ് മത്തായി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ R |
അവസാനം തിരുത്തിയത് | |
25-01-2022 | Fgmmsclps |
................................
ചരിത്രം
ഒരു പക്ഷിക്കും അതിന്റെ നിഴൽവിട്ട് പറക്കാൻ കഴിയില്ല. ഒരു പ്രസ്ഥാനത്തിനും അതിന്റെ ചരിത്രത്തെ തമസ്കരിക്കാനും കഴിയില്ല. അന്നവും അറിവും നിഷേധിക്കപ്പെട്ട കാലത്തും അറിവിന്റെ തീപ്പന്തങ്ങൾ എറിഞ്ഞുകൊണ്ട് പരിവർത്തന ത്തിന്റെ പടപ്പാട്ടുകൾ സൃഷ്ടിച്ച മാങ്കാവിൽ ഗുരുനാഥന്മാർ. കാലത്തിന്റെ ഋതുഭേദങ്ങളെ അതിജീവിച്ച് തലമുറകളിലേക്ക് പകർന്നു നൽകിയ മാങ്കാവിൽ അച്ചൻമാർ. വിശ്രമിക്കാത്ത സിരകളും, ഇമയടയാത്ത കണ്ണുകളും പതറാത്ത ചിന്തകളു മായി മാങ്കാവിൽ സ്കൂളിനെ കാത്തുപരിരക്ഷിച്ചവർ ഒട്ടനവധി. കണ്ണീരിന്റെ നേരും നനവുമുണ്ട് ഈ വിദ്യാലയത്തിന്റെ ചരിത്രത്തിന്. മരണത്തിന്റെ കരം പിടിച്ച് ദൈവസന്നി ധിയിലേക്ക് പറന്നുപോയ പുണ്യാത്മാക്കളുടെ പ്രാർത്ഥനകൾ ഇന്നും ഈ വിദ്യാലയത്തെ കെടാതെ കത്തുന്ന തീക്കനലാക്കി മാറ്റുന്നു. സർവ്വജന സമാദരണീയനായിരുന്ന ബഹുമാന്യ എം. ജി. ശാമുവൽ കത്തനാർക്കുശേഷം ഫാ: ക്രിസോസ്റ്റം, ഫാ പാമിയോസ്, ഫാ: ആംബ്രോസ് മുത്തേരിൽ, ഫാ വിൻസന്റ് സേവ്യർ വിലാസ്, ഫാ. സ്റ്റീഫൻ തിരുവാലിൽ, ഫാ: ജസ്റ്റിൻ തുണ്ടുമണ്ണിൽ, ഫാ. ലിസ്റ്റിന്റെ പടി ഞ്ഞാറെമണ്ണിൽ, ഫാ. ലോറൻസ് തുരുത്തിയിൽ, ഫാ: ഫിലിപ്പ് ആന്നിയിൽ, ഫാ. ഡൊമിനിക് ഓടലിൽ, ഫാ: മാത്യു പറ യ്ക്കൽ, ഫാ. അഗസ്റ്റിൻ കൈലാത്ത്, ഫാ. സെബാസ്റ്റ്യൻ കുറ്റി ക്കാട്ടിൽ, ഫാ. ജോൺ വിയാനി, ഫാ. ജോൺ സി. പുത്തൻവീ തുടങ്ങിയ വൈദിക ശ്രേഷ്ടർ ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജരുമാരായി. ഈ വൈദിക നിരയുടെ ഈടുറ്റ തുടർച്ചയായി റവ: ഫാ: ജോസ് വെൺമാലോട്ട് പ്രയാണം തുടരുന്നു. മാവേലിക്കര രൂപതയുടെ കറസ്പോണ്ടന്റ് കൂടിയായ ബഹു: അച്ചൻ അനിതരസാധാരണമായ നേതൃപാടവം കൊണ്ടും കർമ്മകുശലതകൊണ്ടും പൊതു സമൂഹത്തിന്റെ യാകെ ആദരവും അംഗീകാരവും പിടിച്ചുപറ്റി.
കാലത്തിന്റെ കടലിരമ്പത്തെ അതിജീവിച്ച കർമ്മകാണ്ഡങ്ങ ളായി ഒട്ടനവധി പ്രഥമാധ്യാപകർ ശ്രീ. കിരിയാൻ, ശ്രീ. ജി. ഉണ്ണുണ്ണി, ശ്രീ. എം. ഉമ്മൻ, ശ്രീ. പി.ടി.ജേക്കബ്, ശ്രീ. സി.വി. കുഞ്ഞുകുഞ്ഞ്, ശ്രീ. എം. ജോസഫ്, ശ്രീ. പി.ഒ. ജോർജ്ജ്, ശ്രീമതി സി. കുഞ്ഞമ്മ, ശ്രീമതി റോസമ്മ ഈപ്പൻ, ശ്രീമതി പി. റോസമ്മ, ശ്രീമതി ബീന ടെസ്സി ജേക്കബ് ഇവരെല്ലാം ഈ വിദ്യാലയത്തെ ശക്തിയോടെ നയിച്ചവരാണ്. ഇന്നിപ്പോൾ ഒരു ചരിത്രനിയോഗംപോലെ ശ്രീ. ജോസഫ് ജോർജ്ജ് ഈ വിദ്യാ ലയത്തിന്റെ പ്രഥമ അധ്യാപകനായിരിക്കുന്നു. അദ്ദേഹത്തിന്റെ പിതാവ് ശ്രീ. പി.ഒ. ജോർജ്ജ് സാറും പിതാമഹൻ ശ്രീ. ജി. ഉണ്ണൂണ്ണി സാറും ഇതേ പദവിയിലിരുന്നുകൊണ്ട് മാങ്കാവിൽ സ്കൂളിനെ ഉയരങ്ങളിലെത്തിച്ചു.
ഭൗതികസൗകര്യങ്ങൾ
ലാപ് ടോപ്പ്
പ്രൊജക്ടർ
ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ശ്രീ .കിരിയാൻ
ശ്രീ .ജി .ഉണ്ണൂണ്ണി
ശ്രീ .എം .ഉമ്മൻ
ശ്രീ .പി .ടി .ജേക്കബ്
ശ്രീ .സി .വി .കുഞ്ഞുകുഞ്ഞു
ശ്രീ .എം .ജോസഫ്
ശ്രീ .പി .ഒ .ജോർജ്
ശ്രീമതി .സി .കുഞ്ഞമ്മ
ശ്രീമതി .റോസമ്മ ഈപ്പൻ
ശ്രീമതി .പി .റോസമ്മ
ശ്രീമതി .ബീന ടെസ്സി ജേക്കബ്
ശ്രീ .ജോസഫ് ജോർജ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീമതി .ജോളി
ശ്രീമതി .ശോശാമ്മ
നേട്ടങ്ങൾ
- മികവ് 2019 ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .കായംകുളം സബ്‌ജില്ല കലോത്സവത്തിൽ ഓവറോൾ ട്രോഫി നേടി .
- ഹലോ ഇംഗ്ലീഷിന്റെ സംസ്ഥാനതല റിവ്യുവിൽ മാങ്കാവിൽ സ്കൂളിന് മികവിന്റെ അംഗികാരം.
- ആലപ്പുഴ ജില്ലയിൽ ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ജില്ലാ കേദ്രമായി തെരഞ്ഞെടുക്കപ്പെട്ടു.
- കായകുളം സബ്ജില്ലയിൽ സർവ്വശിഷാ അഭിയാൻ ആവിഷ്കരിക്കുന്നു ഇംഗ്ലീഷ് തിയറ്റർ ക്യാമ്പ് മാങ്കാവിൽ സ്കൂളിൽ.
- 2019-20 അധ്യായന വർഷം ഭരണിക്കാവ് ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയ പൊതുവിദ്യാലയം.
- അക്ഷരമുറപ്പിക്കാൻ മണലെഴുത്തു മുതൽ എൽ.സി.ഡി.പ്രൊജക്ടർ വരെയുള്ള സങ്കേതങ്ങളുടെ പിൻബലം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ .സജി ഫിലിപ്പ് സെന്റ് ഗ്രിഗോറിയസ് പീഡിയാട്രിക് കാർഡിയോളജി പരുമല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 6കി.മി അകലം.
{{#multimaps:9.1783952,76.564986 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36427
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ