ഉള്ളടക്കത്തിലേക്ക് പോവുക

സെൻറ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെൻറ് സെബാസ്റ്റ്യൻസ് എൽ. പി. സ്കൂൾ

ചരിത്രം

സെൻറ് സെബാസ്റ്റ്യൻസ് എൽ പി എസ് ഗോതുരുത്ത്
വിലാസം
GOTHURUTH

Gothuruth പി.ഒ,
,
683516
സ്ഥാപിതം1878
വിവരങ്ങൾ
ഫോൺ0484-2482994
ഇമെയിൽlpssebgth@gmail.com
കോഡുകൾ
സ്കൂൾ കോഡ്25826 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് ഇ സി
അവസാനം തിരുത്തിയത്
25-01-202225826sslps


പ്രോജക്ടുകൾ



എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് പെരിയാറിൻറെ തീരത്തുള്ള കൊച്ചു ദ്വീപായ ഗോതുരുത്തിൻറെ പ്രഥമവും പ്രധാനവുമായ സെൻറ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ 1878-ൽ പ്രവർത്തനം ആരംഭിച്ചു.

1878-ൽ ഒരു പ്രഥമ വിദ്യാലയമായി നിലവിൽ വന്ന് 1920 ൽ അപ്പർ പ്രൈമറിയായും 1923 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. 1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റിൽ വരാപ്പുഴ അതിരൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടതിനുശേഷം 1992 മുതൽ ആ ഏജൻസിയുടെ കീഴിലുമായി. അതാതുകാലത്ത് ഈ വിദ്യാലയത്തിൻറെ മാനേജരായി പ്രവർത്തിച്ചിരുന്ന വൈദീകരുടെ നിസ്വാർത്ഥവും മികവുറ്റതുമായ സേവനം വിദ്യാലയത്തിന് എന്നും താങ്ങും തണലുമായിരുന്നു.

ഗോതുരുത്ത് ദേശത്തിൻറെ മഹത്തായ സാംസ്ക്കാരിക പരിണാമത്തിനും നവോത്ഥാനത്തിനും വിധാതാവും നിയന്താവുമായത് പള്ളിയും പള്ളിയോട് ചേർന്നുള്ള ഈ വിദ്യാലയവുമാണ്. വിദ്യാലയ മുറ്റത്തായി ഇത്രയും തന്നെ പഴക്കമുള്ള മൂന്ന് വൻ മരങ്ങളും തണലേകി നിൽക്കുന്നുണ്ട്. 1923 മുതൽ 1957 വരെ ഹൈസ്ക്കൂളിൻറെ കീഴിലായിരുന്നു ഈ വിദ്യാലയം. കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻറെ തീരുമാനമനുസരിച്ച് 1957-58 അധ്യായനവർഷത്തിലാണ പ്രൈമറി സ്കൂളായി വേർതിരിച്ചത്. പള്ളിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഓഫീസ് മുറിയും, 4 ക്ളാസ് മുറികളും ഉൾപ്പെടെ തെക്കുഭാഗത്തുള്ള കെട്ടിടവും ലൈബ്രറിയും. 4 ക്ളാസ് മുറികളും ഉൾപ്പെട്ട വടക്കുഭാഗത്തുള്ള കെട്ടിടവും.

പ്രധാന അധ്യാപകനായി സ്ഥാനക്കയറ്റം നേടിയ വി. വി. ജോർജ്ജ് മാസ്റ്റർ 1970 വരെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. 1969-70 കാലഘട്ടങ്ങളിൽ 16 ഡിവിഷനുകളിലായി 550 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. വി.വി. ജോർജ്ജു മാസ്റ്റർക്കുശേഷം 13 പ്രധാന അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ടു കെട്ടിടങ്ങളിലായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്നത്. കാലപ്പഴക്കം മൂലം പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കേണ്ടതായി വന്നു. പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ എല്ലാ വിധത്തിലുള്ള അംഗീകാരവും ബന്ധപ്പെട്ട സർക്കാർ അധികാരികളിൽ നിന്നും ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി 2017 ജൂൺ 1 ന് ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ജോസഫ് ഇ. സി. യുടെ നേതൃത്വത്തിൽ ഹൈടെക്ക് വിദ്യാലയം നിർമ്മിക്കാൻ സാധിതമായി.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി ആൻസലി കെ ടി

ശ്രീമതി മാർഗരറ്റ് ജോസഫ്

ശ്രീ പി ആർ  ലോറൻസ്

ശ്രീമതി ഒ എ ജെസ്സി

ശ്രീമതി കെ എ ബീന

ശ്രീ ഫ്രാൻസിസ് സി ഒ

ശ്രീമതി മേരി ഒ എഫ്

നേട്ടങ്ങൾ

lഎൽ എസ് എസ് വിജയികൾ

2019

അമേയ ഫിലോമിന

ആൻ മരിയ കെ ബി

2020

ബിൽഷാൻ ടി  ജെ

PCM Scholarship Exam Winners 25826photo1.png

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}