വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം

വടുതല ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം 42 അദ്ധ്യാപകരും 5 അനദ്ധ്യാപകരും അടങ്ങുന്നതാണ്. തുറവൂർ വിദ്യാഭാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്. ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി ആയിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ളീഷ് ഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. അറബി, സംസ്കൃതം എന്നിവ പഠിപ്പിക്കാൻ പ്രത്യേകം അദ്ധ്യാപകർ ഉണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകൾ, സയൻസ്ലാബ് ലൈബ്രറി എന്നിവ സജ്ജമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. ആവശ്യത്തിനുള്ള മൂത്രപ്പുരകൾ, പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‍ലി റൂം, ശുദ്ധീകരിച്ച കുടിവെള്ളം , വിശാലമായ കളിസ്ഥലം എന്നിവ ലഭ്യമാണ്. ഈ വർഷം ഹൈസ്കൂൾ വിഭാഗത്തിൽ 102 കുട്ടികൾ ഫുൾ ഏ+ നേടി.

കുട്ടികളുടെ എണ്ണം.

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
8 221 168 389
9 211 187 398
10 208 160 368
ആകെ 640 515 1155