വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

അരനൂറ്റാണ്ട് മുമ്പ് വടുതലയിൽ വിദ്യാഭ്യാസം നേടിയ ആളുകൾ വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ സാമൂഹിക പ്രതിബദ്ധതയുള്ളവരും കുറവായിരുന്നു.ആമുറ്റത്ത് പരേതനായ ഹാജി എം.കെ. കൊച്ചുണ്ണി മൂപ്പൻ അവർകളെ മാനേജരായി തെരഞ്ഞെടുത്ത് സ്ക്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങളാരംഭിക്കുവാൻ തീരുമാനിച്ചു.കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സ്ക്കൂൾ സ്ഥാപിക്കുന്നതിന് വിട്ടു നൽകാൻ തീരുമാനിച്ചു. ഇതിൽ 98 സെന്റ് എടേപറമ്പിൽ സൈദ് മുഹമ്മദ് ഹാജിയും ഇബ്രാഹിം ഹാജിയും വെളിയിൽ മൂസ സാഹിബിന്റെ കയ്യിൽ നിന്ന് വാങ്ങി ജമാഅത്തിന് നൽകിയതാണ്. സ്ക്കൂളിന്റെ പ്രവർത്തന ചിലവിലേക്കായി 1966 ൽ 80000 രൂപ കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് നൽകി. ബാക്കി തുക പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി നാളികേര പിരിവിലൂടെ സമാഹരിച്ചു.

നേതാക്കളുടെ പ്രവർത്തനവും മന്ത്രി പി.കെ കുഞ്ഞു സാഹിബിന്റെ സഹായവും മൂലം ബഹു. ഗവൺമെന്റിൽ നിന്ന് സ്ക്കൂൾ തുടങ്ങാൻ അനുവാദം ലഭിച്ചു. 1.6.1966 ൽ ഒരു ഓലഷെഡിൽ കേവലം 103 കുട്ടികളുമായി എട്ടാംക്ലാസ് ആരംഭിച്ചു. പ്രഥമ അധ്യാപകൻ കങ്ങഴ യൂസുഫ് സാറായിരുന്നു. പിന്നീട് പുതിയ കെട്ടിടം നിർമിച്ചു . അന്ന് റവന്യൂ മന്ത്രിയായിരുന്ന കെ.ആർ . ഗൗരിയമ്മ ഗവൺമെന്റിൽ നിന്ന് അതിനാവശ്യമായ തടി ലഭ്യമാക്കി. 1969ൽ പുതിയ കെട്ടിടത്തിൽ വെച്ച് ആദ്യ എസ്.എസ് എൽ.സി. പരീക്ഷ നടന്നു.

കോഴിശേരിൽ കെ.കെ. കൂട്ടി മൂസ സാർ പ്രഥമാധ്യാപകനും പരീക്ഷാ സൂപ്രണ്ടുമായിഅതിന് നേതൃത്വം നൽകി. 1971 ൽ റിട്ട. അധ്യാപകനായ ശ്രീ.പി കുഞ്ഞുമുഹമ്മദ് കുറ്റിക്കാട്ട് സ്ക്കൂൾ മാനേജറായി ചുമതലയേറ്റു. ഈ കാലത്ത് ആലപ്പുഴ മുഹമ്മദൻസ് ഹൈസ്ക്കൂളിൽ നിന്ന് ശ്രീ.എ.മുഹമ്മദ് ഉസ്മാൻ സാറിനെ ഡപ്യൂട്ടേഷനിൽ പ്രഥമാധ്യാപകനായി നിയമിച്ചു. ഇതിന് ഏറെ പരിശ്രമിച്ചത് തേലാപ്പള്ളിൽ ടി.എ. കുട്ടിമൂസ ഹാജിയാണ്പിന്നീട് സർവ്വശ്രീ എം. കൊച്ചുണ്ണി മൂപ്പൻ, പി.ഇ.അബ്ദുറഹ്മാൻ മിർസാദ്, എ.മുഹമ്മദ്ജലിൽ കരുന്നാപ്പള്ളി എന്നിവരും മാനേജർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ റിട്ട. അധ്യാപകനായ കട്ടുവള്ളിയിൽ പരീത് സാറാണ് .

മുഹമ്മദ് ഉസ്മാൻ സാറിന് ശേഷം പ്രഥമാധ്യാപകരായി സർവ്വശ്രീ കെ.എച്ച്.മുഹമ്മദ് ഷാഫി, കെ.എം. മൊയ്തീൻ കുട്ടി, വി.എം .മൊയതു , എ.ലത്തീഫ ഉമ്മ, കെ.കെ. നഫീസ, സി.എം. നദീറ എന്നിവർ സേവനമനുഷ്ടിച്ചു.നിലവിലെ പ്രഥമാധ്യാപികശ്രീമതി ബി. ചന്ദ്രലേഖയാണ്.

1998 ൽ ഹയർ സെക്കന്ററി സ്കൂളിന് അനുവാദം ലഭിച്ചു. അന്നത്തെ മാനേജർ ശ്രീ.എ. മുഹമ്മദ് ജെലീലായിരുന്നു. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു. പ്രഥമ പ്രിൻസിപ്പൽ ശ്രീ വി.എം. മൊയതു സാറായിരുന്നു. തുടർന്ന്ശ്രീമതി എ.ലത്തീഫ ഉമ്മ, എച്ച്. ഐഷത്ത്

എന്നിവർ പ്രിൻസിപ്പൽ മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ പ്രിൻസിപ്പൽ . ശ്രീ.എം. ശ്രീജിത്താണ്.

1966 മുതൽ ഇന്ന് വരെയുള്ള കാലയളവിൽ അരൂക്കുറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും ജില്ലയിലെയും ആയിരക്കണക്കിന് വിദ്യാർഥികളെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക്വഴി നടത്താൻ സാധിച്ചു.

സ്ഥാപനത്തിന്റെ ആരംഭം മുതൽ ഇതിന്റെ വളർച്ചയിൽ സമ്പത്തും ആരോഗ്യവും ചെലവഴിച്ച പേര് പരാമർശിച്ചിട്ടുള്ളതും അല്ലാത്തതുമായ നിസ്വാർത്ഥരായ ധാരാളം മഹത്തുക്കളുണ്ട്. അതോടൊപ്പം സേവനം അനുഷ്ടിച്ച അധ്യാപകർ , മറ്റു ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങിയവരുമുണ്ട്. നമ്മെ വിട്ടുപിരിഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ

എല്ലാവർക്കും സർവ്വ ശക്തനായ ദൈവം തമ്പുരാൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.