സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ലോവർ പ്രൈമറി

ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി രണ്ട് വീതം ഡിവിഷണുകളിൽ 9 അദ്ധ്യാപകരും 248 വിദ്യാർഥികളും പഠിക്കുന്നതാണ് വണ്ടൂർ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൽ പി വിഭാഗം. ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ വളരെ മികച്ച നിലവാരമാണ് എൽ പി വിഭാഗത്തിനുള്ളത്. കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ ഉതകുന്ന തരത്തിലുള്ള പാർക്കും ത്രീഡീ ചുമർ ചിത്രങ്ങളും കൊണ്ട് മനോഹരമായ അന്തരീക്ഷമാനുള്ളത്. ഓരോ മാസത്തേയും പ്രധാന ദിനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ ഇനം പ്രവർത്തനങ്ങൾ നൽകി വരുന്നു. എൽ എൽ എസ് പരിശീലനവും മികച്ച രീതിയിൽ വിദ്യാലയത്തിൽ നടന്നു വരുന്നു

എസ് ആർ ജി കൺവീനർ പ്രസീത സി കെ
ക്ലബ്‌ കൺവീനർമാർ
സയൻസ് റൂബിയ ലല്ലബി. പി
ഗണിതം സിൽജ. ടി
മലയാളം പ്രസീത സി. കെ
ഇംഗ്ലീഷ് പദ്മജ പാലശ്ശേരി
അറബിക് അബ്ദുൽ നാസർ
ഹെൽത്ത്‌ അമീന റഹിം
വിദ്യാരംഗം റൂബിയ ലല്ലബി
ഐ ടി ഷീന കെ പി
ഹരിതം ലേഖ കെ എൻ
കല കായികം ബേബി ശാലിനി എം. ഇ

അപ്പർ പ്രൈമറി

പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ ഹൈസ്കൂളിന് ഒപ്പം മികവുപുലർത്തുന്ന യുപി ഭാഗമാണ് വണ്ടൂർ ഗേൾസ് സ്കൂളിലേത്.ഇംഗ്ലീഷ് ,മലയാളം ഡിവിഷനുകളിലായി 379 വിദ്യാർഥിനികളും 14 അധ്യാപകരുംഈ വിഭാഗത്തിൽ ഉണ്ട്വ്യത്യസ്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനും അക്കാദമിക് പ്രവർത്തനങ്ങളിലും യുപി വിഭാഗം വളരെ മുന്നിലാണ്.

എസ് ആർ ജി കൺവീനർ ശ്രീനിവാസൻ
സയൻസ് ക്ലബ് ശുഭമോൾ
സാമൂഹ്യശാസ്ത്രം ക്ലബ് ബാലൻ T
ഗണിതം ക്ലബ് സ്മിത  കെ
അറബി ക്ലബ് മുഹമ്മദ് ശരീഫ്
മലയാളം ക്ലബ് പ്രീത
ഇംഗ്ലീഷ് ക്ലബ് സുനീറ
ഹിന്ദി ക്ലബ് എയ്ഞ്ചൽ സോജ
സംസ്കൃതം ക്ലബ് ശ്രീജ കെ.എൻ
ഹരിത ക്ലബ് മനോജ് മാത്യു
വിദ്യാരംഗം ക്ലബ് പ്രവദ വിപി
ഗാന്ധി ദർശൻ ക്ലബ് സിന്ധു യു

പ്രവർത്തനങ്ങൾ

ഗാന്ധിദർശൻ ,ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, സംസ്കൃതം, അറബി, ഇംഗ്ലീഷ് ,ഹിന്ദി, വിദ്യാരംഗം, തുടങ്ങിയ വ്യത്യസ്ത ക്ലബ്ബുകൾ യുപി വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽവിവിധ ദിനാചരണങ്ങളു ടെ ഭാഗമായിഓൺലൈനായും ഓഫ്‌ലൈനായുംക്വിസ് മത്സരങ്ങൾ, പ്രസംഗം, പോസ്റ്റർരചന, കൊളാഷ് നിർമ്മാണം ,ചിത്രരചനമത്സരങ്ങൾ

തുടങ്ങിയ  വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.കൂടാതെ ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തിവരുന്ന മലയാളത്തിളക്കം പരിശീലനം, പിന്നോക്കക്കാർക്കുള്ള ശ്രദ്ധ പരിശീലനം, ഹലോഇംഗ്ലീഷ് ,  സുരീലി ഹിന്ദി, ഗണിതവിജയം, എന്നിവയുംയുഎസ് എസ് പരിശീലനവുംവളരെ വിജയകരമായി വിദ്യാലയത്തിൽ നടന്ന് വരുന്നു

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം