ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മീനങ്ങാടി - പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക്ക് ആയി പ്രഖ്യാപിക്കുന്നതിനോടൊപ്പം മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളും സമ്പൂർണഹൈടെക്ക് ആയി പ്രഖ്യാപിച്ചു. യു പി , ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ അമ്പത്തിനാലോളം ക്ലാസ്സുമുറികളിലായി പ്രൊജക്ടറുകൾ, ലാപ് ടോപ്പുകൾ, പ്രൊജക്ഷൻ സ്കീനുകൾ,സ്പീക്കറുകൾ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.അധ്യാപകരെല്ലാം ഐടി പരിശീലനം നേടി.പഠനപ്രവർത്തനങ്ങളെല്ലാം ഇന്റർനെറ്റിനെയും പുതിയ സാങ്കേതികവിദ്യകളെയും ആശ്രയിച്ചാണ് നിർമിക്കുന്നത്. നാല്പത്തിരണ്ട് ഇഞ്ച് ടിവി കമ്പ്യൂട്ടർ ലാബിൽ സ്ഥാപിച്ചതിലൂടെ വിക്ടേഴ്‍സ് തുടങ്ങിയ വിദ്യാഭ്യാസചാനലുകൾ കുട്ടികൾക്ക് പ്രദർശിപ്പിക്കാൻ സാധിക്കുന്നു. വെബ് ക്യാമറ, ഹാന്റി ക്യാം,ഡിജിറ്റൽ ക്യാമറ തുടങ്ങിയവയിലൂടെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സ്വന്തമായി വിദ്യാലയസംബന്ധമായ പ്രവർത്തനങ്ങൾ തയ്യാറാക്കുകയും വിക്ടേഴ്‍സ് ചാനലിന് സംപ്രേഷണത്തിനായി നൽകുകയും ചെയ്യുന്നു. ഹൈസ്കൂൾവിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലും ഉള്ള എല്ലാ ക്ലാസ്സുമുറികളിലും ഇന്റർ നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സ്കൂൾതല പ്രഖ്യാപനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത ശശി നിർവ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ ചടങ്ങിൽ ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ഓമന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ശ്രീമതി മിനി ജോൺസൺ ആശംസയർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീ സജി , ശ്രീ സി ജബ്ബാർ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി സാലിൻ പാല കൃതജ്ഞത അർപ്പിച്ചു.

സംസ്കൃതദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടികൾ

ആഗസ്റ്റ് 22 സംസ്കൃതദിനം പ്രമാണിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സംസ്ഥാന സംസ്കൃതകൗൺസിൽ തീരുമാനിച്ചിരുന്നു. ഉത്തരവിൻപ്രകാരം മീനങ്ങാടി സ്കൂളിലും ഗാനാലാപനം, പ്രശ്നോത്തരി,പോസ്റ്റർ രചന , തുടങ്ങിയ മത്സരങ്ങൾ നടത്തി. അതോടൊപ്പം രാമായണകാവ്യത്തെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി രാമായണപ്രശ്നോത്തരി യു പി തലത്തിലും ഹൈസ്കൂൾ തലത്തിലും നടത്തി.വിജയികളെ സബ്‍ജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ചു.കേരളസംസ്ക‍ൃതാധ്യാപകഫെഡറേഷൻ നടത്തിയ ശ്രാവണികം മത്സരങ്ങളിൽ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാനതലം വരെ എത്തുകയും ചെയ്തു.

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.[1] ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. ډ

അധ്യാപക ദമ്പതികളെ അനുമോദിച്ചു.

വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകൻ പി.ശിവപ്രസാദിനെയും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിൻ്റെ പത്നി കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപിക സതി ദേവി ടീച്ചറെയും അനുമോദിച്ചു.പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകി.