ശ്രീനാരായണ വിലാസം എസ് ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കുറിച്ചിയിൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ വിലാസം  സീനിയർ ബേസിക് സ്കൂൾ .

ശ്രീനാരായണ വിലാസം എസ് ബി എസ്
വിലാസം
കുറിച്ചിയിൽ

കുറിച്ചിയിൽ പി.ഒ.
,
670102
,
കണ്ണൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽsnvsbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14254 (സമേതം)
യുഡൈസ് കോഡ്32020300423
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീന്ദ്രൻ കെ .പി
പി.ടി.എ. പ്രസിഡണ്ട്മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര
അവസാനം തിരുത്തിയത്
25-01-202214254snvsbs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1930 മെയ് 19 ന് കോട്ടയം താലൂക്കിൽ കല്ലായ് അംശം കുറിച്ചിയിൽ ദേശത്ത് ശ്രീ നാരായണവിലാസം എലിമെൻററി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.സ്ഥാപക ശ്രീ കുമാരി കുഴിച്ചാലിൽ നാരായണി ടീച്ചർ. 1949ൽ ബേസിക് സ്കൂളായി ഉയർത്തപ്പെട്ടുആദ്യത്തെ അധ്യാപിക കെ മാധവി ടീച്ചറും ആദ്യത്തെ പ്രധാന അധ്യാപിക കുഴിച്ചാലിൽ നാരായണി ടീച്ചറും ആണ്. .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ശിശു  സൗഹാർദ  ചുറ്റുപാടിൽ വിശാലമായ  കെട്ടിട സൗകര്യത്തോടെയാണ് സ്കൂൾ സ്ഥിതി  ചെയ്യുന്നത്. പ്രീ പ്രൈമറി, എൽ പി, യു പി  എന്നിങ്ങനെ മൂന്ന് ഹാളുകളായി 9 ക്ലാസ്സ്‌ മുറികൾ വിദ്യാലയത്തിനുണ്ട്.  1 , 5 ക്ലാസ്സ്‌  സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ  ആണ് .സ്മാർട്ട്‌

ടി വി , പ്രൊജക്റ്റർ സൗകര്യത്തോടു കൂടെ  കുട്ടികളുടെ പഠനം  ആനന്ദകരവും എളളുപ്പവും ആകുന്നു .വിദ്യാലയത്തിന് നടുവിലായി  കുട്ടികൾക്കായി ഒരു കളി സ്ഥലവും  ഉണ്ട്. വിപുലമായ സ്കൂൾ  ലൈബ്രറി, സയൻസ് ലാബിനു പുറമേ  ക്ലാസ്സ്‌ ലൈബ്രറിയും,കുട്ടികൾക്ക് ചെറിയ പരീക്ഷണങ്ങൾ സ്വതന്ത്ര്യമായി ചെയ്യാൻ സയൻസ് കോർണറും ക്രമീകരിച്ചിട്ടുണ്ട്.  കുട്ടികൾക്ക് ഐ.സി. ടി   മേഖലയിൽ  വിദഗ്ദ  പരിശീലനത്തിനായി വിദ്യാലയത്തിൽ  കമ്പ്യൂട്ടർ, ലാപ്ടോപ് സൗകര്യത്തോടു കൂടെ ഐ ടി ലാബിനായി പ്രത്യേക മുറിയുണ്ട്. ശുചിയായതും എല്ലാ സൗകര്യങ്ങളും ഉള്ള ഒരു പാചക ശാലയും, കുടിവെള്ളത്തിനായി ഫിൽറ്റർ സൗകര്യവും  ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകമായി ശുചിമുറികൾ  ഉണ്ട്.  പെൺകുട്ടികളുടെ മൂത്രപ്പുരയിൽ  നാപ്കിൻ ഡിസ്ട്രോയർ സൗകര്യം  ക്രമീകരിച്ചിട്ടുണ്ട്. ഓഫീസ്  മുറി കൂടാതെ  പ്രധാന അധ്യാപകന് പ്രേത്യക മുറിയും സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഈ പ്രദേശത്തിന്റെ ചരിത്രം രചിക്കുന്നു
  • സ്പോക്കൺ ഇംഗ്ലീഷ് ക്ളാസ്
  • LEDബൾബ് നിർമ്മാണം,
  • ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ, ദിനാച്ചരണങ്ങൾ,
  • പച്ചക്കറി  കൃഷി
  • പൂന്തോട്ട പരിപാലനം
  • അലങ്കാരമീൻ  വളർത്തൽ
  • സംഗീത  ശില്പശാല , പ്രവൃത്തി പരിചയ  ശില്പശാല

മികവുകൾ

2020- 2021 അദ്ധ്യയന  വർഷത്തിലെ ഇൻസ്പയർ അവാർഡ്  നമ്മുടെ വിദ്യാലയത്തിലെ രണ്ട് കുട്ടികൾക്ക് ലഭിച്ചു

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്ബ്
  • ശാസ്ത്രസാമൂഹ്യ ക്ലബ്ബ്
  • ഗണിത ശാസ്ത്ര ക്ലബ്ബ്
  • പ്രവൃത്തി പരിചയ ക്ലബ്ബ്
    star
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഹെൽത്ത്‌ ക്ലബ്ബ്  
  • ഹരിത  ക്ലബ്ബ്
  • വിദ്യാരംഗം
  • മലയാളം ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഐ ടി ക്ലബ്ബ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

ആർ. നാരായണൻ  നായർ
എം. ഇ. രാമാനുജൻ
ടി. നാണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തലശ്ശേരി റെയിൽവേസ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം  എത്തിച്ചേരാം ( 6 കിലോമീറ്റർ )
  • തലശ്ശേരി ബസ്സ്റ്റാൻഡിൽ നിന്നും വടകര ബസ് മാർഗം  എത്തിച്ചേരാം ( 5.5 കിലോമീറ്റർ )
  • ദേശീയ പാത 66 ലെ  പുന്നോൽ ബസ് സ്റ്റോപ്പിൽ നിന്നും കാൽനടയായി  എത്തിച്ചേരാം ( 600 മീറ്റർ )

{{#multimaps:11.72692530699636, 75.52364863785735 | width=800px | zoom=17}}