സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തെക്കൻ കേരളത്തിൽ തിരുവനന്തപുരം ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് തീരദേശത്തായി വളരെ ഏറെ ചരിത്ര പ്രാധാന്യമുള്ള വള്ളക്കടവ് എന്ന പ്രദേശത്താണ് വി.എം.ജെ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ കീഴിൽ 1979 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

വി എം ജെ യു പി എസ് വള്ളക്കടവ്
വിലാസം
വി എം ജെ യു പി എസ് വള്ളക്കടവ്,
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ9995252815
ഇമെയിൽvmjupstvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43347 (സമേതം)
യുഡൈസ് കോഡ്32141000216
വിക്കിഡാറ്റQ64037357
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്88
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ232
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ302
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൂർജഹാൻ എച്ച്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ജാസ്മിൻ എ
എം.പി.ടി.എ. പ്രസിഡണ്ട്സുമിന
അവസാനം തിരുത്തിയത്
25-01-202243347


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസ പരമായി വളരെ ഏറെ പിന്നോക്കം നിന്ന പ്രദേശമായിരുന്നു വള്ളക്കടവ്. ഏതൊരു വിധ ആധുനിക സജ്ജീകരണങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് എം.ഇ.എസ്. എന്ന സംഘടന കമലേശ്വരത്ത് പ്രവർത്തികൊണ്ടിരുന്ന ഒരു ഡിസ്പെന്സറി എല്ലാ ഉപകാരണങ്ങളോടും കൂടി വള്ളക്കടവ് ജുമാ മസ്ജിദ് ഭാരവാഹികളെ ഏല്പിച്ചത്. ജമാഅത്തിന്റെ കൈവശമുള്ള ഭൂമിയിൽ ഒരു കെട്ടിടം പണികഴിപ്പിച്ച് ഡിസ്പെന്സറിയുടെ പ്രവർത്തനം ആരംഭിച്ചു. ഇതിനെ ഗവൺമെന്റ് അംഗീകരിച്ചു ഒരു ഹെൽത്ത് സെന്ററായി മാറ്റണം എന്ന നിവേദനവുമായി അന്നത്തെ ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. സി.എച്ച്. മുഹമ്മദ് കോയ അവർകളെ സമീപിച്ചു. നിവേദനം കൈപറ്റി വായിച്ച അദ്ദേഹം നിങ്ങളുടെ സമീപ പ്രദേശത്ത് ഒരു സർക്കാർ ഡിസ്‌പെൻസറി ഉള്ളതിനാൽ തത്കാലം അത് ഉപയോഗിക്കുകയും പകരം അവിടെ ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള അപേക്ഷ സമർപ്പിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ ഡിസ്പെന്സറിക്കായി പണി കഴിപ്പിച്ച കെട്ടിടത്തിൽ വള്ളക്കടവ് എൽ.പി. സ്കൂൾ ആരംഭിക്കുകയും, തുടന്ന് 1979 ൽ വി.എം.ജെ. യു.പി. സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോട് കൂടിയ വിശാലമായ കളിസ്ഥലവും, കുടിവെള്ളം, വൈദ്യുതി സൗകര്യം(എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും) സ്മാർട്ട് ക്ലാസ്സ്‌റൂം,ഗ്യാസ് സൗകര്യത്തോടു കൂടിയ അടുക്കള, ഡൈനിങ്ങ് ഹാൾ, ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യം, ആവശ്യത്തിന് വാഹന സൗകര്യം എന്നിവ ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ  :

  1. ശ്രീമതി. സബിത ബീവി
  2. ശ്രീമതി. ബീമാകണ്ണു്

നേട്ടങ്ങൾ

മാനേജ്‌മന്റ്

വള്ളക്കടവ് മുസ്ലിം ജമാഅത്ത്

വഴികാട്ടി

{{#multimaps: 8.4721112006266, 76.92602112079449 | zoom=18 }}