സെന്റ്. സേവ്യേഴ്സ് യു.പി.എസ്. കൂര്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. സേവ്യേഴ്സ് യു.പി.എസ്. കൂര് | |
---|---|
വിലാസം | |
കൂര് ST. XAVIER'S UPS KOORU , ഇലഞ്ഞി പി.ഒ. , 686665 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഇമെയിൽ | supskooru@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28321 (സമേതം) |
യുഡൈസ് കോഡ് | 32090600403 |
വിക്കിഡാറ്റ | Q99508186 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കൂത്താട്ടുകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 11 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി വിൻസി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജിഷ ജെയിംസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത ഷാമോൻ |
അവസാനം തിരുത്തിയത് | |
24-01-2022 | Anilkb |
................................
ചരിത്രം
സമുന്നതമായി തലയുയർത്തി സെന്റ് തോമസിന് പാദപീഠമായി നിൽക്കുന്ന കൂരുമലയുടെ താഴ്വരയിലെ സമൃദ്ധവും സസ്യശ്യാമളവും ദൃശ്യ മോഹനവുമായ ഗ്രാമമാണ് കൂര് അഥവാ സേവ്യർപുരം. പച്ചപ്പട്ടണിഞ്ഞ നെൽപ്പാടങ്ങളും പച്ച പുൽത്തകിടികളും തെങ്ങിൻതോപ്പുകളും റബർ തോട്ടങ്ങളും ഇഞ്ചിപ്പറമ്പുകളും ഈ സ്ഥലത്ത് കനകം വിളയിക്കുന്നു. 1954 ൽ ഒരു പുതിയ ഇടവക ഇവിടെ സ്ഥാപിതമായതോടെ പുതിയൊരു ഉന്മേഷവും ആവേശവും ദേശവാസികളിൽ ഉളവായി. അതോടെ കൂരിന്റെ മക്കൾക്ക് ജ്ഞാനദീപം തെളിയിക്കുവാൻ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള പരിശ്രമം തുടങ്ങി.
1955 ജൂൺ മാസത്തിൽ ഇന്നാടിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഇവിടെ ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നതിന് ഗവൺമെൻറ് അനുവാദം നൽകി. എണ്ണത്തിൽ ഏറെ ഇല്ലെങ്കിലും ദൃഢചിത്തതയിലും, സ്ഥിരോത്സാഹത്തിലും ഔദാര്യത്തിലും ഏറി നിന്നിരുന്ന നമ്മുടെ കാരണവന്മാർ ചുറുചുറുക്കും തന്റേടവും ആത്മാർത്ഥതയും കൈമുതലായുള്ള അവരുടെ വികാരിയച്ഛനായിരുന്ന റവ. ഫാദർ ഫ്രാൻസിസ് മൈലാടൂർ അവർകളുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമം അങ്ങനെ സഫലമായി. തങ്ങളുടെ പിച്ചവയ്ക്കുന്ന പിഞ്ചോമനകൾക്ക് കയറി ഇരുന്ന് പഠിക്കുവാൻ കമനീയമായ ഒരു വിദ്യാലയം എല്ലാവരും ചേർന്ന് പടുത്തുയർത്തി. ഈ വിദ്യാലയം ഞാനാണ് സ്ഥാപിച്ചത് ഞാൻ ആണിത് പണിതത് എന്ന് ഓരോരുത്തർക്കും ധൈര്യമായി പറയാവുന്നത് പോലെ അത്ര ആത്മാർത്ഥമായിരുന്നു ഇതിനുവേണ്ടിയുള്ള ഇന്നാട്ടിലെ ഓരോരുത്തരുടെയും ഭാഗഭാഗിത്വം. പാവപ്പെട്ടവന്റെ ശ്രമദാനവും പണമുള്ളവന്റെ കാര്യപ്രാപ്തിയുള്ളവന്റെ സ്വാധീനതയും എല്ലാം ഒത്തിണങ്ങിയപ്പോൾ ചെറുത് എങ്കിലും ചേതോഹരമായ ഈ വിദ്യാലയം നിർമ്മിതമായി.
കാലം നീങ്ങി, കലാമന്ദിരവും പടിപടിയായി ഉയർന്നു. 1963 ൽ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ജോസഫ് തെക്കേപ്പറമ്പിലച്ഛൻറെ നേതൃത്വത്തിൽ നാട്ടുകാർ ചെയ്ത സാഹസികമായ പരിശ്രമഫലമായി ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു.
ആരംഭം മുതലിന്നോളം മെച്ചപ്പെട്ട അദ്ധ്യയന നിലവാരം പുലർത്താൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക ഉച്ചനീചത്വങ്ങൾ എല്ലാം മറികടന്ന് മുതിർന്ന തലമുറയ്ക്ക് പോലും മാതൃകയാകത്തക്കവണ്ണം തോളോട് ചേർന്ന് ഇവിടത്തെ പിഞ്ചുകുഞ്ഞുങ്ങൾ നീങ്ങുന്ന കാഴ്ച ഏതൊരു സാമുദായിക പരിഷ്കർത്താവിനെയും പുളകമണിയിക്കുന്നതാണ്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ ജോർജ് കുര്യൻ, കൂത്താട്ടുകുളം ദേവമാതാ ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം മേധാവി സിസ്റ്റർ ഡോക്ടർ അൽഫോൻസ, New Vinco Corporation എംഡി ശ്രീ ബിനോയ് ജോൺ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.84664,76.54239|zoom=18}}