എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിലെ വെണ്ണിക്കുളംഉപജില്ലയിലെ കുന്നംപ്രദേശത്തുളള ഒരു എയ്ഡഡ്വിദ്യാലയമാണ് എസ് വി എൻ എസ്സ് എസ്സ് യു പി സ്ക്കൂൾ കുന്നം. മഠത്തുംചാൽ സ്ക്കൂൾ എന്നും ഈ സ്ക്കൂൾ അറിയപ്പെടുന്നു.
എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം | |
---|---|
വിലാസം | |
ചാലാപ്പള്ളി ചാലാപ്പള്ളി , ചാലാപ്പള്ളി പി.ഒ. , 689586 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1965 |
വിവരങ്ങൾ | |
ഇമെയിൽ | svnssupskunnam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37649 (സമേതം) |
യുഡൈസ് കോഡ് | 32120701718 |
വിക്കിഡാറ്റ | Q87595408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊറ്റനാട് പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 88 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 88 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത കെ പണിക്കർ (ടീച്ചർ ഇൻ ചാർജ് ) |
പി.ടി.എ. പ്രസിഡണ്ട് | മാത്യു പി ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | അർച്ചന സതീഷ് |
അവസാനം തിരുത്തിയത് | |
24-01-2022 | SVNSSUPS37649 |
ചരിത്രം
മല്ലപ്പള്ളി ചെറുകോൽപ്പുഴ റോഡിൻ്റെ അരികിൽ കൊറ്റനാട് പഞ്ചായത്തിലെ 13-ാം വാർഡിൽ കുന്നംകരയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ് വി എൻ എസ് എസ് യു പി സ്ക്കൂൾ. ഭാരത കേസരി ശ്രീ മന്നത്തുപദ്മനാഭന്റെ നേതൃത്വത്തിൽ സ്ഥാപിതമായ എൻ എസ്.എസ്സിൻ്റെ കീഴിലാണ് ഈ സ്കൂൾ. ഏകദേശം 5km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. സംസ്ക്കാരവർദ്ധിനി സംസ്കൃത സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം 1965-ൽ ഹൈസ്കൂളിൽ നിന്നും വേർപെട്ട് അപ്പർ പ്രൈമറിയായി പ്രവർത്തനം തുടർന്നു. ഇതിനെ തുടർന്ന് എസ് വി എൻ എസ് എസ് യു പി സ്കൂൾ എന്ന പേരിൽ അറയപ്പെടുന്നു. തുടർന്നു വായിക്കുക
മാനേജ്മെൻ്റ്
വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് കേരളം മുഴുവൻ വ്യാപിച്ചുകിടക്കുന്ന എൻഎസ്എസ്സിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുഖ്യ പങ്കുണ്ട്. എൻ എസ് എസ്സിൻ്റെ പ്രസിഡൻ്റ്. ശ്രീ. പി നരേന്ദ്രനാഥൻ നായരും ജനറൽ സെക്രട്ടറി ശ്രീ. ജി സുകുമാരൻ നായരുമാണ്. സ്കൂളുകളുടെ ചുമതല ജനറൽ മനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മനേജർ ശ്രീ. ഡോ. ജഗദീശ് ചന്ദ്രൻ.ജി ആണ്.
ഭൗതികസാഹചര്യങ്ങൾ
ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴുവരെ ക്ലാസ്സുകൾ ഉള്ള ഇവിടെ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാണ്. രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ് മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ, അതിവിശാലമായ കളിസ്ഥലം, ചുറ്റുമതിൽ, ഇൻ്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പൂട്ടർലാബ്, L P G സൗകര്യമുളള പാചകപ്പുര, സയൻസ് ലാബ്, LCD പ്രൊജക്ടർ എന്നിവ വിദ്യാലയത്തിനുണ്ട്. പെൺകുട്ടികളുടെ ശുചിത്വവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൻ്റെ സഹായത്തോടെ ഇൻസിനേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസ് മുറിയിൽ അലമാരയിൽ ലൈബ്രററിപുസ്തകങ്ങളും വായനാമുറിയും ക്രമീകരിച്ചിട്ടുണ്ട്. 2020-ൽ മല്ലപ്പളളി ഫോറസ്‍റ്റ് ഓഫീസ് ഒരു വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടൂണ്ട്.
മികവുകൾ
സംസ്കൃത കലോത്സവം 2017-2018
ശാസ്‍ത്രമേള (ഗണിതം, സാമൂഹ്യശാസ്ത്രം) 2018- 2019
മുൻസാരഥികൾ
sl.no | പേര് | കാലയളവ് |
---|---|---|
1 | G. ആനന്ദവല്ലിയമ്മ | 2003 - 2005 |
2 | N. P വിജയലക്ഷ്മി | 2005 - 2008 |
3 | R. വിജയകുമാരി | 2008 - 2016 |
4 | L. പ്രേമകുമാരി | 2016 – 2021 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ഹരികുമാരൻ നമ്പൂതിരി ( യുവകവി)
- ഡോ.നിഷോർ T (അസ്ഥിരോഗ വിദഗ്ദ്ധൻ, ആനിക്കാട് ഗവ. ഹോസ്പിറ്റൽ)
ദിനാചരണങ്ങൾ
അധ്യാപകർ
അനിത കെ പണിക്കർ
രജനി ആർ
ജ്യോതി ഗോപാൽ
മൃദുലജ ആർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചമാക്കുന്നതിനായി അദ്ധ്യാപകർ വിവിധ ക്ലബ്ബിൻ്റെ ചുമതല വഹിക്കുന്നു. കുട്ടികളെല്ലാവരും ക്ലബ്ബ് അംഗങ്ങളായി ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ class wise ആയി അസംബ്ലി നടത്തുകയും മഹദ് വചനങ്ങൾ പരിചയപ്പെടുത്തുകയും കുട്ടികൾ ഉണ്ടാക്കിയ പാഠ്യ പാഠ്യേതര ഉല്‌പന്നങ്ങൾ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ആഴ്ച്ചയിലും സ്ക്കൂൾ വിദ്യാരംഗം നടത്തി വരുന്നു. കലാ കായികമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനു മുന്നോടിയായി സ്കൂളിൽ മേളകൾ നടത്തി അർഹരായവരെ കണ്ടെത്തുകയും വേണ്ട പ്രോത്സാഹനവും പരിശീലനവും നൽകുകയും ചെയ്യുന്നു.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
മല്ലപ്പള്ളി ചെറുകോൽപ്പുഴ റോഡിൻ്റെ അരികിൽ (മല്ലപ്പള്ളിയിൽ നിന്നും 13 കി.മീ, ചെറുകോൽപ്പുഴയിൽ നിന്നും 20.5കി.മീ) സ്ഥിതി ചെയ്യുന്നു { {#multimaps:9.414472620888608, 76.73831948024258 I zoom=15} }