ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskulathoor (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ
വിലാസം
കുളത്തൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-2016Ghsskulathoor




തിരുവനന്തപുരം നഗരത്തിന്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് കുളത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ' == ചരിത്രം ==1907 കാലഘട്ടത്തില്‍ ശ്രീനാരായണഗുരുദേവന്‍ കോലത്തുകര ക്ഷേത്രത്തിനോടുചേര്‍ന്ന് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പില്‍ക്കാലത്ത് കാഞ്ഞള്ളാത്ത് വീട്ടില്‍ അധികാരി എന്നറിയപ്പെട്ടിരുന്ന ആളിന്റെ ശ്രമഫലമായി കുടിപ്പള്ളിക്കൂടം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് ഗവണ്‍മെന്റ് സ്കൂള്‍ അനുവദിച്ചു 1ഒന്നു മുതല്‍ ഏഴു വരെ ക്ളാസുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്രീമാന്‍ കേശവന്റെ കാലഘട്ടത്തില്‍ ഇവിടെ ഹൈസ്കൂള്‍ അനുവദിക്കുന്നതിനുവേണ്ടി നാട്ടുകാര്‍ നിവേദനം നല്‍കുകയും തുടര്‍ന്ന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന ശ്രീ വേലുണ്ണിയും വിദ്യാഭ്യാസ ഡയറക്ടറായിരുന്ന വിജിലി സായിപ്പും കൂടി സ്ഥലം സന്ദര്‍ശിക്കുകയും ഹൈസ്കൂള്‍ സ്ഥാപിക്കുന്നതിന് ഒരേക്കര്‍ സ്ഥലവും കെട്ടിടവും സ്ഥലവും തന്നാല്‍ സ്കൂള്‍ അനുവദിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. അതനുസരിച്ച് നാട്ടുകാര്‍ 45 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങുകയും 30 സെന്റ് സ്ഥലം കോലത്തുകര ക്ഷേത്ര സമാജത്തില്‍ നിന്ന് നല്‍കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ കേശവന്‍ അവര്‍കള്‍ 27-02-1952-ല്‍ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തുകയും നാട്ടുകാര്‍ 6 മുറികളോടുകൂടിയ ഒരു കെട്ടിടംപണികഴിപ്പിച്ച് ആ കെട്ടിടത്തില്‍ ഹൈസ്കൂള്‍ തുടങ്ങുകയും ചെയ്തു. 1998 മുതല്‍ ഈ സ്കൂളില്‍ ഹയര്‍സെക്കന്ററി ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==ഓരോ നിലയിലും 8 മുറികളോടുകൂടിയ 3 നില കെട്ടിടവും 14 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും 6 മുറികളുള്ള ഒരു കോണ്‍ക്രീറ്റ് കെട്ടിടവും സ്കൂള്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കൂടാതെ ഒരു കംപ്യൂട്ടര്‍ ലാബ് മന്ദിരവും ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍സ് ക്ളബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

2012-13 അധ്യയനവര്‍ഷത്തിലെ ഓണാഘോഷം വിപുലമായരീതിയില്‍ത്തന്നെ ഗവ.എച്ച്.എസ്.എസ് കുളത്തൂരില്‍ സംഘടിപ്പിക്കുകയുണ്ടായി. എല്ലാക്ലാസുകളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൂക്കളമത്സരത്തോടുകൂടിയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വിഭവസമൃദ്ധമായ സദ്യ ഒരുക്കി.ഉച്ചയ്ക്കുശേഷം വിവിധതരത്തിലുള്ള ഒാണക്കളികള്‍ സംഘടിപ്പിച്ചു. കസേരകളി, സുന്ദരിക്ക് പൊട്ട്തൊടീല്‍, ബോംബിങ് ദ സിറ്റി എന്നിവ എടുത്തുപറയത്തക്ക ആസ്വാദ്യത കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :21- നൂറ്റാണ്ടിലെ പ്രഥമാധ്യാപകര്‍ 2000-2001 ശ്രീ ഡൊമിനിക് 2001-2002 ശ്രീമതി ദമയന്തി 2002-2003 ശ്രീമതി ദമയന്തി 2003-2004 ശ്രീമതി സതീചന്ദ്രിക 2004-2005 ശ്രീമതി സതീചന്ദ്രിക 2005-2006 ശ്രീമതി രാധ 2006-2007 ശ്രീമതി രാധ 2007-2008 ശ്രീമതി സുധ, ശ്രീമതി അംബിക 2008-2009 ശ്രീമതി വത്സമ്മ മാത്യു 2009-2010 ശ്രീമതി സഫീന 2010-2011 ശ്രീമതി സഫീന 2011-2012 ശ്രീമതി സഫീന

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.