സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി. | |
---|---|
വിലാസം | |
ചങ്ങനാശ്ശേരി വാഴപ്പള്ളി പി.ഒ. , 686103 , കോട്ടയം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0481 2400360 |
ഇമെയിൽ | stteresashsvzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33080 (സമേതം) |
യുഡൈസ് കോഡ് | 32100100303 |
വിക്കിഡാറ്റ | Q87660238 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 725 |
പെൺകുട്ടികൾ | 411 |
ആകെ വിദ്യാർത്ഥികൾ | 1136 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ആനി മാത്യു ആലഞ്ചേരിൽ |
പ്രധാന അദ്ധ്യാപിക | ആനി മാത്യു ആലഞ്ചേരിൽ |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് പി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | രോഹിണി ബാബു |
അവസാനം തിരുത്തിയത് | |
21-01-2022 | 33080 |
ചങ്ങനാശ്ശേരീ പട്ടണത്തീന്റെ തീരക്കുകളീൽ നിന്ന് അല്പമൊന്നൊഴീഞ്ഞു മാറി എം സി റോഡിന്റെ ഒാരത്തായി വാഴപ്പള്ളിയിൽ തലയെടുപ്പോടെ നില്ക്കന്ന സെന്റ് തെരെസാസ്
ഹയര്സെക്കണ്ടറിസ്കൂള്, ഷഷ്ഠിയുടെപടിവാതില്ക്കലെത്തിനില്കുകയാണു.ആരാധനാസമൂഹ സന്യാസിനിമാരുടെ പ്രാര്ത്ഥനാ ചൈതന്യത്താലും പരിലാളനയിലും അനുദിനം
വളര്ച്ചയുടെ സോപാനങ്ങളേറുന്ന സെന്റ് തെരേസാസ് ഇന്ന് മധ്യ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാകുന്നു.
ചരിത്രം
1916-ല് S A B S സന്യാസിനി സമൂഹത്തിന്റെ ആരാധ്യയായ മദര് ഷന്താളമ്മയുടെ നേതൃത്വത്തോടെ ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച വിദ്യാലയം 1951-ല് ഒരു പൂര്ണ്ണ ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.1990-ല് അപ്പര് പ്രൈമറി തലത്തിലും ഹൈസ്കൂളിലും മലയാളം മീഡിയം ക്ലാസ്സുകള്ക്ക് സമാന്തരമായ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള് ആരംഭിച്ചത് സെന്റ് തെരെസാസിന്റെ വളര്ച്ചയില് നിര്ണ്ണായക വഴിത്തിരിവായി.2000-ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാഗം എന്നും അഭിമാനിക്കാവുന്ന ഒരു നേട്ടമായി.
Staff
സി.റയ്മേരി,ശ്രീമതി.ലൗലി ജേക്കബ്,ശ്രീമതി.ജസിയമ്മ സ്കറിയ എന്നിവർ 2019 മേയ് മാസത്തിൽ വിരമിച്ചു.ദീർഘകാലത്തെ സേവനത്തിനുശേഷം ശ്രീമതി അനുമോൾ ജേക്കബ് കൈനടി A J J M ഹൈസ്ക്കൂളിലേയ്ക്ക് സ്ഥലം മാറിപ്പോയി..
ഭൗതികസൗകര്യങ്ങൾ
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആണ്.അതിനാൽ പഠനം രസകരം ആണ്. പഴയ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം അധികം വൈകാതെ ലഭ്യമാകുന്നതാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു
മാനേജ്മെന്റ്
S A B S സന്യാസസമൂഹത്തിന്റെമാനേജ് മെന്റിലാണ് സെന്റ് തെരെസാസ് സ്കൂള് പ്രവര്ത്തനമാരംഭിച്ച് തുടരുന്നത്. തുടര്ന്ന് അതാതു കാലത്തുള്ള മദര് സുപ്പീരിയര്മാര് സ്കൂളിന്റെ ലോക്കല് മാനേജരായി സേവനമനുഷ്ടിച്ചുവരുന്നു.റവ.സി.ഗ്രേയ് സിലിന് ജോസ് ഇപ്പോഴത്തെ ലോക്കല് മാനേജരായി സെവനമനുഷ്ടിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങളെ എകോപിപ്പിക്കുന്നതിനും പരസ്പരസഹകരണത്തോടെ പ്രവര്ത്തിപ്പിക്കുന്നതിനായി കോര്പ്പറേറ്റ് മാനേജ്മെന്റ് രൂപപ്പെട്ടപ്പോള് സെന്റ് തെരെസാസ് സ്കൂളും പ്രസ്തുത മാനേജ്മെന്റില് ഉള്ച്ചേര്ന്നു.തുടര്ന്ന് അദ്ധ്യാപകനിയമനത്തിനുള്ള അധികാരം കോര്പ്പറേറ്റ് മാനേജ്മെന്റിന്റെതായി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
റവ. സി.അലോഷ്യസ് SABS,സി. ലയോള,സി.ജൂസ്സേ,ശ്രീ. വി.വി വർക്കി ,സി. ഇമേൽഡ,സി. ആവില ട്രീസാ സി.വെർജിൻ മേരി ,സി.ചെറുപുഷ്പം ,സി. എലിസബത്ത് ചൂളപ്പറന്വിൽ,സി.മരിയ തെങ്ങുംതോട്ടം,സി.ആനി വെള്ളാക്കൽ, സി മാർഗരറ്റ് കുന്നംപള്ളി,സി.ടെസി ആലഞ്ചേരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിശുദ്ധ. അൽഫോൻസാമ്മ
- ബിഷപ്പ്.സൈമൺ സ്റ്റോക്ക് പാലാത്ര.
- ബിഷപ്പ്..ജോർജ്ജ് ആലഞ്ചേരി.
- ശ്രീ.പി കെ നാരായണപണിക്കർ(NSSജനറൽസെക്രട്ടറി)
- ശ്രീ.കെ.ജെ.ചാക്കോ(മുൻ എം എൽ. എ)
- ശ്രീമതി .രേണുരാജ് IAS
വഴികാട്ടി
{{#multimaps:9.459689 ,76.534064| width=500px | zoom=16 }}
- M C റോഡിൽ ചങ്ങനാശ്ശേരി നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി കോട്ടയം റോഡിൽ വാഴപ്പള്ളിയില് സ്ഥിതിചെയ്യുന്നു.
- കോട്ടയം നഗരത്തില് നിന്ന് 16 കി.മി. അകലം
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33080
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ