സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

2020-21 അധ്യയന വർഷത്തിൽ covid 19 ന്റെ സാഹചര്യത്തിൽ online വിദ്യാഭ്യാസം നടക്കുന്നതിനാൽ ശാസ്ത്രത്തോട് താൽപര്യം വളർത്തുന്നതിനായി 5 - 7 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് വീട്ടിൽ ഒരു ലാബ് ഉണ്ടാക്കുക എന്നതിന്റെ ഭാഗമായി Lab @ home നടപ്പിലാക്കി. ഓരോ വിദ്യാർത്ഥിക്കും ശാസ്ത്രലാബ് ഉണ്ടാക്കുന്നതിന്റെ അവശ്യസാധന സാമഗ്രികൾ വാങ്ങുന്നതിനുള പണം BRC യിൽ നിന്നു ലഭിക്കുകയും ആ പണമുപയോഗിച്ച് സാധനസാമഗ്രികൾ വാങ്ങി Teachers വിദ്യാലയത്തിൽ വച്ച് വിതരണം നടത്തുകയും ചെയ്തു ഇതിന്റെ മുന്നൊരുക്കമായി BRC co-ordinater ന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ശാസ്ത്ര അധ്യാപകർ ഒന്നിച്ചു കൂടുകയും പരിശീലനം നേടുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. അതിനു ശേഷം സ്കൂൾ തലത്തിൽ Lab @ home വിദ്യാലയത്തിൽ നടത്തുകയും മാതാപിതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത് ശാസ്ത്രലാബ് സമഗ്രി വിതരണം നടത്തി . UP യിലെ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വീട്ടിൽ ലാബ് സ്വയം സജ്ജമാക്കി. ഇതിനു സഹായകമായ video ഉം മാർഗ്ഗ നിർദ്ദേശങ്ങളും അധ്യാപിക നൽകിയിരുന്നു . കുട്ടികൾ തയ്യാറാക്കിയ video അധ്യാപകർക് അയച്ചു തരികയും അധ്യാപിക വിലയിരുത്തുകയും ചെയ്തു. പരീക്ഷണങ്ങളിലൂടെയുള്ള പ്രവർത്തനം വഴി ശാസ്ത്ര പഠന പുരോഗതി കൈവരിക്കാൻ സാധിച്ചു.



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം