സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. വരന്തരപ്പിള്ളി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 66 വർഷങ്ങൾ പിന്നിടുകയാണ്. 1956 ജൂൺ നാലിനായിരുന്നു സെൻറ്. പയസീന്റെ നാമധേയത്തിലുള്ള സ്കൂൂളിൻറെ പിറവി. 1960 ജൂലൈയ് 1-ാം തിയതി പ്രൈമറി വിഭാഗം ഒന്നാം ക്ലാസ്സ് ആരംഭിച്ചുു. 1964 ആയപ്പോഴേക്കുും 14 ക്ലാസ്സുകൾ അടങ്ങുന്ന യു. പി സ്കൂൂളായി മാറി. വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് 1993 ൽ ഏഴു ക്ലാസ്സുമുറികൾ കൂടി പുതുതായി പണ് തീർത്തു. 1994 മാർച്ചിൽ ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ഈ വിദ്യാലയം നേടുകയുണണ്ടായി. 2001 ജൂണിൽ Computer പഠനം ആരംഭിച്ചു. 2003 ജൂണിൽ English Medium Aided School ആരംഭിച്ചു. 2005 മാർച്ചിൽ വീണ്ടും ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2005 ആഗസ്റ്റിൽ Golden Jubilee സ്മാരക മന്ദിര ശിലാ സ്ഥാപനം നിർവ്വഹിച്ചു. 2005 ആഗസ്റ്റിൽ ചേർപ്പ് ഉപജില്ലയിലെ ശുചിത്വം യു. പി വിഭാഗം അവാർഡ് ലഭിച്ചു. 2005 ൽ തന്നെ ഹരിത വിദ്യാലയ അവാർഡും കരസ്ഥമാക്കി. 2006 ഫെബ്റുവരിയിൽ Golden Jubilee ആഘോഷം ഗംഭീരമാക്കി. 2007 മാർച്ചിൽബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2012 മാർച്ചിൽ ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് SCHOOL AWARD ലഭിച്ചുു. 2014 മാർച്ചിൽ തൃശൂർ അതിരൂപത കാത്തലിക് Teachers Guild best unit trophy യും സ്വന്തമാക്കി.