സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൂൺ 4, 1956-സെന്റ് പയസ് ടെൻത്ത് സി.യു.പി.സ്കൂൾ സ്ഥാപനം താൽക്കാലിക ഷെഡിൽ 6-ക്ലാസ്സ്. ഒക്ടോബർ 29, 1956 - പുതിയ സ്കൂൾ കെട്ടിട ഉദ്ഘാടനം. ജൂലായ് 1,1960-ലോവർ പ്രൈമറി 1-Standard. ജൂൺ 1 1964- എൽ.പി യു.പി ക്ലാസ്സുകൾ പൂർണ്ണമായി. ജൂൺ 1,1976- പുതിയൊരു ഡിവിഷൻ ആരംഭിച്ചു. 1981- രജത ജൂബിലി ആഘോഷം. 1986-87- Best School അവാർഡ്. 1992 ജൂലായ് 15- അറബി പഠനാരംഭം. 26 :7 1993- UP Section പുതിയ 7 ഡിവിഷൻ ആരംഭിച്ചു. 27/3/1994- Best School അവാർഡ് cherpu Subdistrict. ജൂൺ 2001 - Computer പഠനാരംഭം. ജൂൺ 2003 English medium Aided ആരംഭം. 2004-2005 Best School Award. 21 /7/2005- Golden jubilee ഉദ്ഘാടനം. 8/8/2005- Golden jubilee സ്മാരക മന്ദിരശിലാസ്ഥാപനം. 30/8/2005- ശുചിത്വം യു.പി വിഭാഗം. Award Cherpu Sub district. 5 / 9/2005- ഹരിത വിദ്യാലയ അവാർഡ്. 24/2/2006-Golden ju billee ആഘോഷവും സ്മാരക മന്ദിര ഉദ്ഘാടനം. 2006-07-Best school award cher pu Sub. 2011 - 2012 Best School Award. 2013-14 - Dest School Award. തൃശൂർ അതിരൂപത കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ്. 2014 - 2015- ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം. Evergreen Revolution - Album releasing Best 2ndschool award in cherPu . 2015-16- website ഉദ്ഘാടനം Soil RenaiSSance & Shining light. 2016-17 -Best School Award cherpu Sub district KCSL Best School Award international year of pulses 2017-2018-KCSL Best School Awad

ഗ്രോട്ടോ ആശീർവാദം Selection to Haritha vidhyalayam Reality Show School Bus lnauguration 2017-18- Best School Award II

പച്ചക്കറി കൃഷി,നൃത്തസംഗീത ക്ലാസ്സുകൾ,ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലെ സജീവ പങ്കാളിത്തം,കായികം,കലാമേളകൾ,കരാട്ടെ.

"മധുരം മലയാളം" മലയാള ഭാഷയുടെ സൗന്ദര്യവും ഓജസ്സും തിരിച്ചറിഞ്ഞ് സ്വതന്ത്ര്യമായ ആവിഷ്കാരങ്ങൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഫബ്രുവരി 21 ന് ലോക മാതൃ ഭാഷാ ദിനം ആചരിച്ചു. ഒരോ ക്ലാസ്സിലും അക്ഷരമരം തയ്യാറാക്കുകയും, പദ കേളി നടത്തുകയും ചെയ്തു. അസംബ്ലിയിൽ മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് H M സി.ലിസ് ലെറ്റ് സംസാരിച്ചു.

കണ്ണീരൊപ്പാൻ

ഓഖി ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ച കൊടുങ്ങല്ലുർ എറിയാട് മേഖലയുടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഹെഡ്മിസ്ട്രസ്സും അധ്യാപകരും വിദ്യാർത്ഥികളം പോയിരുന്നു, കുട്ടികളിൽ നിന്നും ശേഖരിച്ച അരി, സോപ്പ്, വസ്ത്രങ്ങൾ, പൊതിച്ചോറ് എന്നിവ ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു.

മികവുത്സവം 2018 കേരള ജനത ആവേശപൂർവ്വം സ്വീകരിച്ച പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം വൈവിധ്യമാർന്ന വിദ്യാലയ ശാക്തീകരണ പ രിപാടികളിലുടെ മുന്നേറുകയാണ്. അക്കാദമിക രംഗത്തെ ഗവേഷണാത്മകമായി ഇടപെടുന്ന അധ്യാപകരെയും വിദ്യാലയങ്ങളെയും പ്രോസാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി നൂതനവും വ്യത്യസ്തവും സർഗ്ഗാത്മകമായ വഴികളിലൂടെ നമ്മുടെ വിദ്യാലയം സഞ്ചരിക്കുന്നു. മാത്യകാ പരമായ കർമ്മ പദ്ധതികൾ രൂപപ്പെടുത്തിയതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വിദ്യാലയം സംഘടിപ്പിച്ച മികവുത്സവം 2018 '

വൃത്തി നമ്മുടെ ശക്തി.

സേവനത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ യജ്ഞത്തിൽ പി.ടി.എ.ഒ.എസ്.എ.ടീച്ചേഴ്സ് ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾ എല്ലാവരും തന്നെ വിദ്യാലയ പരിസരം വൃത്തിയാക്കുകയും ഒരാഴ്ചക്കാലം സ്കൂളിൽ ശുചിത്വ വാരമായി ആചരിക്കുകയും ചെയ്തു.

ഭൂമിയ്ക്കൊരു കുട തീർത്ത്

പരിസ്ഥിതിയെ തകർക്കുന്ന മനുഷ്യന് തന്റെ തെറ്റുകൾ തിരുത്താൻ അവസരമുണ്ടെന്ന സന്ദേശവുമായി സെപ്തംബർ 15 ഓസോൺ ദിന സന്ദേശം ജനങ്ങളിൽ എത്തിക്കാ‌നുതകും വിധം വിദ്യാർത്ഥികൾ ചുമർ പത്രികകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശനം നടത്തി.

യോഗ

ശാരീരികവും മാനസികവും ആത്മീയവുമായ അച്ചടക്കം പരിശീലിക്കാൻ ഉത്തമമായ മാർഗ്ഗമാണ് യോഗ: മനസ്സിനും ആത്മാവിനും ശാന്തിയും സമാധാനവും നൽകാൻ യോഗവളരെയധികം സഹായിക്കുന്നു 'ജീവിത ശൈലി കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് ശരീരത്തെയും മനസ്സിനെയും ഒരു പോലെ രോഗാതുരമാക്കാൻ കഴിയും അങ്ങനെയുള്ള രോഗങ്ങളെ അതിന്റെ മൂലകാരണങ്ങളിൽ ഇറങ്ങിച്ചെന്ന് വേരോടെ പിഴുതെടുതാൻ യോഗയ്ക്കു കഴിയും.പലതരത്തിലുള്ള യോഗാസനങ്ങൾ ഉണ്ട് നമ്മുടെ മസിലുകളും മറ്റും ശരിയായ രീതിയിൽ ചലിപ്പിക്കുകയും അതുവഴി ആരോഗ്യമുള്ള ശക്തിയുള്ള ഒരു ശരീരം സ്വായത്തമാക്കാനും യോഗ സഹായിക്കുന്നു. ചെറുപ്പം മുതൽക്കു തന്നെ യോഗ പരിശീലനുന്നതു വഴി ഒരു അച്ചടക്ക മനോഭാവം വളർത്തിയെടുക്കൻ സാധിക്കും ഇത് ലക്ഷ്യമാക്കിയാണ് നമ്മുടെ വിദ്യാലയത്തിലും യോഗക്ലാസ് ആരംഭിച്ചിരിക്കുന്നത് .കൃത്യമായ യോഗാസനങ്ങൾ ശീലിപ്പിക്കുവാൻ ആഴ്ചയിൽ ഒരു ദിവസം യോഗാ മാസ്റ്ററുടെ കീഴിൽ പരിശീലനം നടത്തി വരുന്നു.ഓരോ ക്ലാസുകാരും നിശ്ചിത സമയം ക്ലാസിൽ പങ്കെടുക്കുന്നു.

മധുരം രസിതം ഗണിതം

ഗണിതം കൂടുതൽ മധുരമുള്ളതാകാനും രസകരമാക്കാനും ഈ വർഷം വിദ്യാലയത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു അബാക്കസ് .എൽ.പി. ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ആദ്യഘട്ടം എന്ന നിലയിൽ അബാക്കസ് നടപ്പാക്കിയത്. ഗണിത (കിയകൾ എളുപ്പത്തിൽ ചെയ്യാനും സംഖ്യാബോധം ഉറപ്പിക്കാനും അബാക്കസ് പഠനം കുട്ടികളെ സഹായിക്കുന്നു.

വർണ്ണോത്സവം - 2018

കുരുന്നു പ്രതിഭകളെ കണ്ടെത്തിേ േപ്രാത്സാഹിപ്പിക്കുന്നതിനായി വർണ്ണോത്സവം - 2018 എന്ന പേരിൽ കളറിംഗ്‌ മത്സരം ഫെബ്രുവരി 3-ന്‌ നടത്തി. വിജയികളെ സ്കൂൾ വാർഷിക ദിനത്തിൻ ക്യാഷ് അവാർഡ് നൽകി അനുമോദിക്കുകയും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാന സമ്മാനം നൽകുകയും ചെയ്തു.

വായനാമൃതം നുകർന്ന്

ശ്രീ.കെ .എൻ .പണിക്കരുടെ ചരമവാർഷിക ദിനത്തിൽ പ്രശസ്ത സാഹിത്യകാരനായ അഗസ്റ്റിൻ കുട്ടനെല്ലൂർ വായനാദിനത്തിന്റെ ഉദ്ഘാഘാടന കർമ്മം നിർവ്വഹിച്ചു. കുട്ടികൾക്ക് മുന്നിൽ കഥകളും കവിതകളും അവതരിപ്പിച്ച് വായനയുടെ മാഹാത്മ്യം പങ്കുവെച്ചു കുട്ടികൾ തയ്യാറാക്കിയ

മാഗസിനുകൾ പ്രകാശനം ചെയ്തു.


ക്ലാസ്സ് പി.ടി.എ

ഏതൊരു കുട്ടിയുടേയും വിജയത്തിനു പിന്നിൽ അവരുടെ അധ്യാപകരും ഒപ്പം മാതാപിതാക്കളും ഉണ്ടാകേണ്ടതാണ്.ഈ

ലക്ഷ്യത്തോടെ എല്ലാ മാസത്തിലും ക്ലാസ് പി.ടി.എ നടത്തി വരുന്നു. അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികൾക്കൊപ്പം അവരുടെ പഠന നിലവാരം ചർച്ച ചെയ്യാറുണ്ട്. താഴ്ന്ന നിലവാരത്തിലുള്ള കുട്ടികളെ മുന്നിലേക്ക് കൊണ്ടുവരാൻ അധ്യാപകർ വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ പറ്റി രക്ഷാകർത്താക്കളോട് പറയുകയും ' ആ പ്രവർത്തനങ്ങളിൽ കുട്ടികൾക്കൊപ്പം തുണയായി നിൽകാൻ മാതാപിതാക്കളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

മഴക്കെടുതിയിൽ ഒരു കൈത്താങ്ങ് ആലപ്പുഴ ജില്ലയലെ കുട്ടനാട് താലൂക്കിലാണ് കൈനകരി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് 'പമ്പാനദി വേമ്പനാട് കായലിൽ ലയിക്കുന്നത് കൈനകരിക്കു സമീപമാണ്. പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയും മീൻപിടുത്തവുമാണ് 'ഈ വർഷത്തെ കാലവർഷക്കെടുതിയിൽ നുറുകണക്കിന് വീടുകൾ വെള്ളത്തിലാവികയും കൃഷി നശിക്കുകയും ചെയ്ത പ്രദേശമാണ് കൈനകരി 'കനത്ത മഴയിൽ പമ്പയാർ നിറഞ്ഞാഴുകി കൈനകരി മേഖലയിലാകെ ദുരിതം വിതച്ചു.ദുരിത നിവാസികൾക്ക് കുട്ടികൾ കൊണ്ടുവന്ന വസ്ത്രങ്ങൾ ശേഖരിച്ച് നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിസ് ലെറ്റ് ക്ലാസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

അബ്ദുൾ കലാം അനുസ്മരണ ദിനം വിവിധ പരിപാടികളോടെന്ന ആചരിച്ചു' പ്രധാന അധ്യാപിക അബ്ദുൾ കലാമിന്റ സമഗ്ര സംഭാവനകളെപ്പറ്റി കുട്ടികളോട് സംസാരിച്ചു.സ്കൂളിൽ കലാമിന്റെ ജീവിതത്തിലൂടെ എന്ന പേരിൽ ചിത്രപ്രദർശനം നടത്തി കല്ലാമിന്റെ ജീവിതം സ്മരിച്ചും നന്ദി പറഞ്ഞും വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ പങ്കുവെച്ചും കലാമിനൊരു കത്ത് മത്സരം സംഘടിപ്പിച്ചു. എന്റ സ്വപ്നത്തിലെ ഭാരതം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം നടത്തുകയും ചെയ്തു.

2019-2020:

•കളി മുറ്റത്തുനിന്ന് അക്ഷരമുറ്റത്തേക്ക്

കളിയും ചിരിയും കിളികൊഞ്ചലും ആയി അറിവിന്റെ അക്ഷര ഖനി തേടിയെത്തിയ എല്ലാ നവാഗതർക്കും വിദ്യാലയം സ്വാഗതമേകി.

•വായനയുടെ ലോകത്തേക്ക്

സെൻറ് പയസ് ടെൻത് സി യു പി സ്കൂളിലെ വായനാദിന ഉദ്ഘാടന ത്തോടൊപ്പം വായനയുടെ മഹത്വം പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓപ്പൺ ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തി.

ലഹരി വിരുദ്ധ ദിനം

ലഹരിവിരുദ്ധ ബോധവൽക്കരണ ത്തോടനുബന്ധിച്ച്  പ്രധാനാധ്യാപിക  അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും പ്ലകാർഡുകളും ചാർട്ടുകളും കയ്യിലേന്തി ഒരു ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

•സ്വാതന്ത്ര്യദിനാഘോഷം

ഭാരതത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 വ്യാഴാഴ്ച പി ടി എ എം പി ടി എ അംഗങ്ങളുടെയും വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെ യും സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർലിസ് ലെറ്റ് പതാക ഉയർത്തി ആചരിച്ചു.

ഓണം

PTA,MPTA അംഗങ്ങളുടെ സാന്നിധ്യത്തിൽ വഞ്ചിപ്പാട്ട്, ഓണപ്പാട്ട്, തിരുവാതിരക്കളി, ഓണസദ്യ എന്നീ പരിപാടികളിലൂടെ ഓണം വിപുലമായി ആഘോഷിച്ചു.

സ്കൂൾതല കലോത്സവം

സെന്റ് പയസ് ടെൻത് സി. യു. പി സ്കൂളിലെ വിദ്യാലയതല  കലോത്സവം 26/7/2019 ന് 4 ഗ്രൂപ്പുകളായി തിരിച്ച് നടത്തുകയുണ്ടായി. ഓരോ ക്ലാസ്സിലേയും വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

ജിംഗിൾ ബെൽസ്

ഉണ്ണിയേശുവിന്റെ ജനനത്തിന്റെ സ്മരണ പുതുക്കുവാൻ ലോകമെങ്ങും ക്രിസ്തുമസ് ആരവങ്ങൾ ഉയരുമ്പോൾ നമ്മുടെ വിദ്യാലയത്തിൽ ഡിസംബർ 9 തിങ്കളാഴ്ച ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു.

വിദ്യാലയവാർഷികാഘോഷം

ഫെബ്രുവരി 20 ആം തിയ്യതി 4 pm ന് 64 ആം വാർഷികാഘോഷം ആരംഭിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജയശ്രീ കൊച്ചുഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി. ലിസ്‌ലെറ്റ്‌  വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ച് സംസാരിച്ചു. ബഹുമാനപ്പെട്ട എം. പി പ്രതാപന്റെ അസാന്നിധ്യത്തിൽ വേലൂപ്പാടം സെന്റ്. ജോസഫ് പള്ളി വികാരിയായ റവ. ഫാദർ ജോബ് വടക്കൻ ഉദ്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സുധിനി രാജീവ്‌, O. S. A പ്രസിഡന്റ്‌ ജോസ് സി. ആർ, സുപ്പീരിയർ സി.ലിസ്മരിയ, പി. ടി. എ പ്രസിഡന്റ്‌ ശ്രീ. റോബി വർക്കി എന്നിവർ ആശംസകൾ അർപ്പിച്ചു.2019- 2020വർഷത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് ചാരുത ചാർത്തി.


ഹൈടെക് പ്രവേശനോത്സവം 2020-2021

കൊറോണ കാലഘട്ടത്തിൽ വ്യത്യസ്തമായ പ്രവേശനോത്സവത്തിന് സെൻറ് പയസ് നടത്തിയത്. ഓൺലൈൻ പ്രവേശനോത്സവം ആണ് നടത്തിയത്.

മരം ഒരു വരം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാർഥികളും വീട്ടിൽ ഒരു വൃക്ഷത്തൈ നട്ടു.


വായനയുടെ പൊൻവസന്തം

ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് എൽപി , യുപി വിഭാഗങ്ങളിലെ കുട്ടികൾക്ക് കഥപറച്ചിൽ മത്സരം നടത്തി.


ബഷീർ അനുസ്മരണ ദിനം

ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് പാത്തുമ്മയുടെ ആട് എന്ന നോവലിന് വായനാക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു.


ത്രിവർണ്ണ പതാക ഉയർത്തി

വിദ്യാർഥികൾക്ക് വിദ്യാലയത്തിൽ എത്തുക പ്രാവശ്യം ആയതിനാൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ സ്വാതന്ത്ര്യ ദിന പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തി. ഫാൻസി ഡ്രസ്സ് പതാക നിർമ്മാണം ദേശഭക്തി ഗാനം ആലാപനം എന്നിവയുണ്ടായിരുന്നു.

പൂക്കളമൊരുക്കി....


പൂക്കളം ഒരുക്കിയും കുമ്മാട്ടി കളി കളിച്ചും നാടൻ പാട്ട് പാടിയും ഓണത്തെ ഞങ്ങൾ വരവേറ്റു.


നാളികേര ദിനം

സെപ്റ്റംബർ 2 ലോക നാളികേരദിനം അതോടനുബന്ധിച്ച് സ്കൂളിൽ തെങ്ങിൻ തൈ നട്ടു കൊണ്ട് ഉദ്ഘാടനം നടത്തി. തുടർന്ന് കാർഡ് നിർമ്മാണം പാചക കുറിപ്പ് തയ്യാറാക്കൽ നാളികേര ഉൽപ്പന്ന പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

അദ്ധ്യാപകദിനം

സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകർക്ക് ആശംസകൾ നൽകുന്നതോടൊപ്പം പ്ലക്കാർഡ് നിർമാണം പ്രസംഗ മത്സരം എന്നിവ നടത്തി.


ഹിന്ദി ദിനം

സെപ്റ്റംബർ 4 ഹിന്ദി ദിനത്തോടനുബന്ധിച്ച് ഹിന്ദി കവിതാലാപനം ആക്ഷൻ സോങ്ങ്,പോസ്റ്റർ നിർമ്മാണം, ചുമർപത്രിക നിർമ്മാണം എന്നിവ നടത്തി.

ലോക ഓസോൺ ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരവും പ്ലക്കാർഡ്, ചുമർപത്രിക പോസ്റ്റർ നിർമാണവും നടത്തി.


ലോക മുള ദിനം

സെപ്റ്റംബർ 18 ലോകമുള്ള ദിനത്തോടനുബന്ധിച്ച് ഉൽപ്പന്ന പ്രദർശനം, ചുമർപത്രിക ,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.


വയോജനം, ഒരു ഓർമ്മപ്പെടുത്തൽ

ഒക്ടോബർ 1 ലോക വയോജന ദിനം വൃദ്ധരെ സ്നേഹിക്കാനും ബഹുമാനിക്കാനും ഉള്ള ഒരു ഓർമ്മപ്പെടുത്തലായി ആചരിക്കുകയും വൃദ്ധരെ , അനുഭവം പങ്കുവയ്ക്കൽ എന്നീ പരിപാടികൾ നടത്തുകയും ചെയ്തു.

ഗാന്ധി സ്മരണകൾ

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് അഹിംസാ മാർഗ്ഗത്തിലൂടെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് വീടും പരിസരവും വൃത്തിയാക്കുകയും ഗാന്ധി വേഷം ധരിക്കുകയും ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്തു.

അറിയാം അടുക്കാം

തപാൽ ദിനത്തോടനുബന്ധിച്ച് കത്തെഴുതൽ മത്സരം ആണ് നടത്തിയത്. പോസ്റ്റ് മാൻ ,പോസ്റ്റ് വുമൺ എന്നിവരുടെ ഫാൻസിഡ്രസ് മത്സരവും നടത്തി.

കേരള നാടിന്റെ പിറന്നാൾ ദിനം: നവംബർ 1 കേരളപ്പിറവി യോടനുബന്ധിച്ച് കുട്ടികളുടെ മികവുപുലർത്തിയ പ്രവർത്തനങ്ങൾചേർത്ത് ഉരുക്കി "എന്റെ ജനനം” എന്ന വീഡിയോ നിർമ്മിച്ചു.

ശിശുദിനം: നവംബർ 14  ശിശുദിനത്തോടനുബന്ധിച്ച് വെള്ള ജുബ്ബയും തൊപ്പിയും അണിഞ്ഞ് നെഞ്ചിൽ റോസപ്പൂ ചൂടിയ  കുട്ടി  ചാച്ചാജി മാർ എല്ലാവരുടെയും മനം കവർന്നു.


1) ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22ന് ഗണിതപാട്ടുകൾ പാടിയും ഗണിതരൂപങ്ങൾ ആയി മാറിയും അബാക്കസ് നിർമ്മിച്ചും ഗണിത അഭിരുചി കുട്ടികൾ പ്രകടിപ്പിച്ചു.

1) പുതിയ പ്രതീക്ഷിയോടെ വന്ന ജനുവരി 1 നോട് അനുബന്ധിച്ച് ന്യൂ ഇയർ ആശംസകൾ നേർന്നു കൊണ്ടുള്ള കാർഡുകൾ കുട്ടികൾ നിർമിച്ചു.

2) ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എൽപി, യുപി ക്ലാസുകളിലെ കുട്ടികളുടെ പ്രസംഗമത്സരവും പോസ്റ്റർ നിർമ്മാണവും നടത്തുകയുണ്ടായി.

1) ഫെബ്രുവരി 21ന് മാതൃഭാഷ ദിനത്തോടനുബന്ധിച്ച്  വീട്ടിലിരുന്നുകൊണ്ട് കുട്ടികൾ അക്ഷരകുട ചൂടിയും അക്ഷരമരം ഒരുക്കിയും കവികളുടെ ചിത്രങ്ങൾ ഒട്ടിച്ചും അക്ഷരകേരളം നിർമ്മിച്ചും മലയാളഭാഷയുടെ സ്വാദ് കൂടുതൽ അനുഭവിച്ചറിഞ്ഞു.

2) ഫെബ്രുവരി 28 ശാസ്ത്ര ദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സിലെ കുട്ടികളും ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങൾ അവതരിപ്പിച്ചു.


മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് മഹത് വനിതകളെ പരിചയപ്പെടുത്തുകയും അവരുടെ ജീവചരിത്രം പങ്കുവയ്ക്കുകയും ചെയ്തു.

മാർച്ച് 22 ജല ദിനത്തോടനുബന്ധിച്ച് ജലസംരക്ഷണ മാർഗങ്ങളെ   കുറിച്ചുള്ള പോസ്റ്റർ പ്ലക്കാർഡുകൾ കുറിപ്പുകൾ എന്നിവ കുട്ടികൾ നിർമ്മിച്ചു.

2021-2022

വീടിനകം വിദ്യാലയമായി

                വീടിനകം സ്കൂളാക്കി, ആടിയും പാടിയും കോവിഡ് കാലത്തെ പ്രവേശനോത്സവം ഗംഭീരമാക്കി

വായനാ വസന്തം

              വായനാ വസന്തം എന്ന പേരിൽ ഒൺലൈൻ വായനാവാരാചരണം സംഘടിപ്പിച്ചു.വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ വായനയുടെ കൗതുകം ഉണർത്തി .

പച്ചമരത്തണലിൽ

              പ്രകൃതി നടത്തം, കവിതാലാപനം, പ്രസംഗ മത്സരം, പോസ്റ്ററുകൾ, മുദ്രാഗീതങ്ങൾ, വർണ്ണചിത്രങ്ങൾ തുടങ്ങിയ വിവിധങ്ങളായ ആഘോഷ പരിപാടികളിലൂടെ പരിസ്ഥിതി ദിനം കൊണ്ടാടി

ലഹരിക്കെതിരെ അണിചേരാം

             ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു.


ഡോക്ടേഴ്സ് ഡേ

          കൊറോണ കാലഘട്ടത്തിൽ അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഡോക്ടേഴ്സിനും അനുമോദനങ്ങൾ നേർന്നു കൊണ്ട് ആശംസകാർഡുകൾ നിർമ്മിച്ചു.

ബേപ്പൂർ സുൽത്താൻ

             പാത്തുമ്മയുടെ ആട് എന്ന നോവൽ ഓൺലൈൻ ആയി അവതരിപ്പിച്ചു.

അമ്പിളിമാമനിലേയ്ക്ക് ഒരു യാത്ര

               ബഹിരാകാശ സഞ്ചാരികളുടെ വേഷം, റോക്കറ്റ് നിർമ്മാണം, പ്രസംഗം, ക്വിസ്, എന്നി പ്രവർത്തനങ്ങളാൽ ചാന്ദ്രദിനം സമ്പന്നമായി.

കർഷകർക്ക് ഒരു ദിനം

             പ്രകൃതിയെ അടുത്തറിയുന്ന കർഷകർക്ക് ആദരം അർപ്പിച്ചു കൊണ്ട് നാടൻപാട്ട് അവതരണം നടത്തി

സ്വാതന്ത്ര സൂര്യൻ ഉദിച്ചപ്പോൾ

               ത്രിവർണ്ണ പതാക നിർമ്മാണം ,പ്രച്ഛന്ന വേഷം, ദേശഭക്തിഗാന മത്സരം, Tricolour കുക്കറി ഷോ എന്നീ പ്രവർത്തനങ്ങളാൽ സ്വാതന്ത്ര്യ ദിനം വർണ്ണാഭമായി.


ഓണാഘോഷം

        കേരള മങ്കമത്സരം പുലിക്കളി മത്സരം പൂക്കളമത്സരം മാവേലിമന്നൻ മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളിൽ വിദ്യാർത്ഥികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു

ദേശീയ കായിക ദിനം

            ടോക്കിയോ ഒളിമ്പിക്സിൽ ജേതാക്കളായ കായികതാരങ്ങളെ അനുമോദിച്ച് കത്ത് തയ്യാറാക്കൽ ആൽബം നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു

     

കേരദിനം

            കൽപ്പ വൃക്ഷമായ് തെങ്ങിൽ നിന്ന് കിട്ടുന്ന വ്യത്യസ്തമായ ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള വസ്തുക്കളുടെ പ്രദർശനം പാചകക്കുറിപ്പ് എന്നീ പരിപാടികൾ അവതരിപ്പിച്ചു

അധ്യാപക ദിനം

                 വിദ്യാർത്ഥികൾ അധ്യാപകർക്ക് ആശംസകൾ തയ്യാറാക്കുകയും വിദ്യാർത്ഥികൾ കുട്ടി അധ്യാപകർ ആകുകയും ചെയ്തു.

2022-23 

  School Family Collaboration  

       2022-23 അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെശാരീരികവും  മാനസികവും ആത്മീയവും സർഗ്ഗാത്മ കവുമായ വളർച്ചയ്ക്കുതകുന്ന നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.  പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥി കളും അധ്യാപകരും രക്ഷിതാക്കളും രക്ഷാകർതൃ സംഘടന അംഗങ്ങളും ഒന്നു ചേർന്ന് വിദ്യാലയ പ്രവർത്തനങ്ങൾ മികവിലേക്ക് ഉയർത്തി കൊണ്ടിരിക്കുന്നു.

                     ദിനാചരണങ്ങൾ നടത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ കുട്ടികളുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെയും അധ്യാപക രക്ഷാകർതൃ സംഘടനയുടെ പങ്കാളിത്തത്തോടെ വിപുലമായ രീതിയിൽ ഓണാഘോഷം നടത്തുകയുണ്ടായി.

                   

  വിദ്യാർത്ഥികളുടെ പഠനനിലവാരവും  പ്രവർത്തനക്ഷമതയും സർഗാത്മക കഴിവുകളും രക്ഷിതാക്കളുമായി പങ്കുവയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ ഓരോ ക്ലാസിനും പ്രത്യേക   CPTA  മീറ്റിംഗ് സംഘടിപ്പിക്കുകയും രക്ഷിതാക്കളുടെ അഭിപ്രായങ്ങളും  നിർദ്ദേശങ്ങളും  ആരാഞ്ഞ് അവരുടെ കൂടി സഹകരണത്തോടെ കുട്ടികളെ ഉന്നതിയിലേക്ക് ഉയർത്താൻ ഞങ്ങൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

                   സമൂഹത്തിലെ ഇന്നത്തെ പ്രത്യേക സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് പോസ്കോ, ലഹരി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ മാതാപിതാക്കൾക്ക് നൽകുകയുണ്ടായി.

            വിദ്യാലയത്തിലെ പൊതുകാര്യങ്ങൾ  P T A ജനറൽ  ബോഡി യോഗത്തിലൂടെ ചർച്ചചെയ്ത് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു.ഒപ്പം കുട്ടികളെ സംബന്ധിച്ച വിവരങ്ങളും നിർദ്ദേശങ്ങളും മാതാപിതാക്കൾക്ക് നൽകുകയും ചെയ്യുന്നു.

ഒരു കൈത്താങ്ങ്

       “വിശക്കുന്നവർക്ക് ഭക്ഷണം നൽകുക” എന്ന കാരുണ്യ പ്രവൃത്തിയെ അടിസ്ഥാനമാക്കി ഭക്ഷ്യദ നത്തേടനുബന്ധിച്ച് ക്ലാസടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളാക്കുകയും ഓരോ ഗ്രൂപ്പിനും വ്യത്യസ്തയിനം പയറുവർഗങ്ങൾ [മുതിര, പയർ ..... ] കൊണ്ടു വരുവാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന്റെഅടിസ്ഥാനത്തിൽ കുട്ടികൾ കൊണ്ടുവന്ന പയറുവർഗങൾ വിവിധ കിറ്റുകളാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി തയാറാക്കിയ കിറ്റകൾ രക്ഷിതാക്കൾക്ക് നൽകി കൊണ്ട് ഒരു മാതൃകയാവാൻ സെൻറ് പയസ് സ്കൂളിന് സാധിച്ചു..

LIBRARY

     വായനയുടെ പുതുവസന്തം ഒരുക്കി കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കാനും അവയെ ഊട്ടിവളർത്താനും ഞങ്ങൾക്ക് വിശാലമായ ലൈബ്രററി ഉണ്ട്. എല്ലാ ക്ലാസിലും വായനമൂല ഒരുക്കിയിട്ടുണ്ട് .ഒപ്പം തന്നെ ആഴ്ചയിൽ ഒരു പിരിയഡ് വായനക്കായി കുട്ടികൾക്ക് നൽകിയിരിക്കുന്നു. കുട്ടികൾക്ക് ലൈബ്രററിയിൽ നിന്ന് വായനക്കായി ഓരോ പുസ്തകം വീതം നൽകാറുണ്ട്.റഫറൻസv ഗ്രന്ഥങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെ ലൈബ്രററിയിൽ ഉണ്ട് .

                         ശസ്ത്ര സാങ്കേതിക വിദ്യയുടെ അതിപ്രസരം വിദ്യാഭ്യാസത്തിലും പ്രതിഫലിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് ഡിജിറ്റൽ ക്ലാസ് റൂമുകൾ. ഞങ്ങളുടെ വിദ്യാലയത്തിൽ 15 Laptop കളും 5 projector -കളും ഒരുക്കിയിട്ടുണ്ട്. എല്ലാ അധ്യാപകരും അവരുടെ വിഷയങ്ങളിലെ പ്രവർത്തനങ്ങൾ Internet വഴി Laptop ലൂടെ കുട്ടികൾക്ക് കണ്ട് പഠിക്കുന്നതിനുള്ള അവസ രങ്ങൾ ഉണ്ടാക്കുന്നു. സംശയ നിവാരണങ്ങൾ നടത്തുവാനും അവ പ്രായോഗിക തലത്തിലേക്ക് എത്തിക്കുവാനും സാധിക്കുന്നു.

  SPORTS FACILITIES

              നല്ല ഭക്ഷണവും വ്യായമവും ശീലമാക്കിയാൽ ആരോഗ്യ പൂർണ്ണമായ ജീവിതം ആർക്കും സ്വന്തമാക്കാo . മൊബൈൽ, ടിവി, കമ്പ്യൂട്ടർ എന്നിവക്ക് മുൻപിൽ മണിക്കൂറുകളോളം ചിലവഴി ക്കുന്ന കുട്ടികളിലെ ആരോഗ്യ മാനസിക പ്രശ്നങ്ങൾക്ക് ഒരു വിധം പരിഹാരം കാണാൻ യോഗ ലഘുവ്യായാമ മുറകൾ കായിക പരിശീലനത്തിന്റെഭാഗമായി നൽകി വരുന്നു ഇതോടൊപ്പം എല്ലാ ദിവസവും രാവിലെ breathing Exercise കൾ കുട്ടികൾക്ക് നൽകാറുണ്ട്. ആഴ്ചയിൽ 2 പിരിയഡ് വീതമാണ് ഞങ്ങൾ കായിക പരിശീലനത്തിനായി മാറ്റി വെച്ചിരിക്കുന്നത്. ഞങ്ങളുടെ വിദ്യാലയത്തിലെ 7th standerd -ൽ പഠിക്കുന്ന ഹരികൃഷ്ണ അഖിലേന്ത്യ വടം വലി മത്സരത്തിൽ പങ്കെടുത്ത് സ്വർണ മെഡൽ കരസ്ഥമാക്കിയത് ഒരഭിമാന മുഹൂർത്തമാണ്. വ്യായാമം ആരോഗ്യമുള്ള മനസ് ആരോഗ്യമുളള ശരീരം എന്നിവ ഒത്തുചേർന്നാലെ കുട്ടികളുടെ ആരോഗ്യം നലനിൽക്കുകയുളളൂ.


CHILD PROTECTION

           സാമൂഹ്യ പരിവർത്തനത്തിനുള്ള ഒരു ഉപാധിയായിട്ട് കൂടിയാണ് നമ്മുടെ സ്ഥാപക പിതാക്ക³മാർ വിദ്യാഭ്യാസത്തെ കണ്ടത്. സമൂഹ ജീവിതം നയിച്ചു കൊണ്ടു ജീവിക്കുന്ന നമ്മുക്ക് വിദ്യാഭ്യാസ സമൂഹത്തിന് സാഹോദര്യത്തിന്റെ പ്രവാചകപരമായ അടയാളമാകുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയില്ല എന്നാണ്  സഭാപിതാക്കൻമാരുടെ  കണ്ടെത്തൽ.

    അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നതോടൊപ്പം അവരെ പഠിക്കുക എന്നതും അനിവാര്യമാണ്. നിലമറിഞ്ഞ് വിത്തുപാകേണ്ടിയിരിക്കുന്നു. മാത്രമല്ല മാതാപിതാക്കൾക്ക് കുട്ടികളോടുള്ള ഉത്തരവാദിത്വ ത്തെക്കുറിച്ചും അവരുടെ നല്ല വളർത്തലിനെക്കുറിച്ചും ബോധ്യങ്ങൾ പകരാൻ ഈ ബന്ധങ്ങൾ ഉപകരിക്കുന്നു. അതിനുള്ള മാർഗങ്ങളാണ് താഴെ കൊടുക്കുന്നത്.

·      കുട്ടികളുടെ കുടുംബങ്ങളിലേക്ക് കടന്നുചെല്ലാൻ നാം നിർബന്ധബുദ്ധിയോടെ പദ്ധതികൾ തയ്യാറാക്കി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

·      സ്കൂൾ തുറന്ന് ആദ്യ ദിവസങ്ങളിൽ തന്നെ ക്ലാസ് ടീച്ചേഴ്സ് തങ്ങളുടെ ക്ലാസിലെ കുട്ടികളെ വ്യക്തിപരമായി കണ്ട് അവരുടെ ജീവിതസാഹചര്യങ്ങളും വ്യക്തിത്വ സവിശേഷതകളും  മനസ്സിലാക്കുവാനും ശ്രമിക്കണം.

·      സ്കൂളിലെ മുഴുവൻ സ്റ്റാഫും ഈ സംഭവത്തിൽ പങ്കെടുക്കണം.

·       മാതാപിതാക്കൾക്കും കുട്ടികൾക്കും ബോധവൽ ക്കരണ ക്ലാസ് കൊടുക്കുക.

·      പൂർവ്വ വിദ്യാർത്ഥികളുമായി വ്യക്തിപരമായുള്ള ഒരു ബന്ധം സ്ഥാപിക്കണം.

ലഹരി വിമുക്ത കേരളം

ബോധവല്ക്കരണ ക്ലാസ്

         ഇന്നത്തെ തലമുറയെ വളരെയധികം സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ലഹരിയുടെ ഉപയോഗം തടയുന്നതിന് 2022 October 12 ന് റിട്ട. എസ് ഐ O A ബാബു സാർ നമ്മുടെ വിദ്യാലയത്തിലെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവല്ക്കരണ ക്ലാസ് നടത്തുകയുണ്ടായി. എല്ലാവരും അറിഞ്ഞിരിക്കേണ്ട ലഹരിയുടെ  ചതിക്കുഴികളെക്കുറിച്ച് സാർ വിശദീകരിക്കുകയുണ്ടായി. ആളുകൾക്ക് കൂടുതൽ ധാരണ ഇക്കാര്യത്തിൽ  ലഭിക്കുന്നതിനായി ഇതിനോട്  ബന്‌ധപ്പെട്ട പലവീഡിയോ ക്ലിപ്പുകളും സാർ കാണിക്കുക യുണ്ടായി.


ലഹരി വിമുക്ത കേരളം - രണ്ടാം ഘട്ടം


        ലഹരി മുക്‌ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതി ന്നും വിദ്യാർത്ഥിക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വേണ്ടി ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. അന്നേ ദിനംറിട്ട.എസ്ഐ ഒ.എ ബാബു ലഹരി ഉപയോഗിച്ചാലുള വിപത്തുകളെക്കുറിച്ച് പറയുകയുണ്ടായി. നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയിലെ പ്രസിഡന്റ്  ശ്രീ ജോസ് C  R ലഹരിക്ക് വളരെയധികം അടിമപ്പെട്ട പുതുതല മുറയിലെ കുട്ടികളെക്കുറിച്ച് സംസാരിക്കു കയുണ്ടായി. തുടർന്ന് അന്നേദിനം  സ്കിറ്റ്, റോൾ പ്ലേ,  Flash mob വിദ്യാലയ സമീപത്തുള്ള പൊതു വഴിയിൽ അവതരി പ്പിക്കുകയും  ചെയ്തു. വളരെ  നല്ല  രീതിയിൽ ഓരോ വിദ്യാർത്ഥിയ്ക്കും ഇതിsâ പരിണിത ഫലങ്ങളെ കുറിച്ച് കാണികളിലേയ്ക്ക് എത്തിക്കാൻ സാധിച്ചു. ഇതിൽ പങ്കെടത്ത വിദ്യാർത്ഥികളെ വിദ്യാലയ  മുറ്റത്തു   വെച്ച്  അഭിനന്ദിച്ചു. തുടർന്ന് നമ്മുടെ നാടിsâ രക്ഷയ്ക്കായ് നാം ഒത്തൊരു മിച്ച് നിൽക്കണം എന്ന സന്ദേശം നൽകിക്കൊണ്ട് പരിപാടികൾ സമാപിച്ചു.


കാരുണ്യ പ്രവർത്തിയായി ഞങ്ങൾ തിരഞ്ഞെടുത്തത് “ദാഹിക്കുന്നവർക്ക് കുടിക്കാൻ നൽകുക” എന്നതായിരുന്നു.അതിനുവേണ്ടി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുകയും കുട്ടികൾ അതിൽ നിന്നും വെള്ളം കുടിക്കുകയും ചെയ്യുന്നു..


പുതു പ്രതീക്ഷകളോടെ പുതുവർഷതേരിലേറി .........

            കാലത്തിന്റെ അരങ്ങിൽ അങ്ങനെ ഒരു വർഷത്തിനും കൂടി തിരശീല വീണു. കോവിഡ് മഹാമാരിയിൽ ഞെരിഞ്ഞമർന്ന  മുൻ വർഷത്തിന്റെ ഓർമകളെ  തുടച്ചുമാറ്റി 2023  കടന്നുവരുകയായി. ഓൺലൈൻ വിദ്യാഭ്യാസ രീതിക്ക് വിരാമമിട്ട് കഴിഞ്ഞ് ഇതാ ഒരു പുതു വർഷം.

           സെന്റെപയസ് സ്കൂൾ സാരഥി ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെനി തെരേസ് എല്ലാവർക്കും പുതുവൽസരം ആശംസിച്ചു. തുടർന്ന് സന്ദേശം കുട്ടികളുമായി പങ്കു വെച്ചു. സ്വയം നിർമ്മിത ആശംസാ കാർഡുകൾ പുതുവൽസരത്തിന്റെമോടി കൂട്ടി. പുത്തൻ പ്രതീക്ഷകളുമായി  അങ്ങനെ2023  ന് തുടക്കം  കുറിച്ചു.


ഒരു ഇന്ത്യ ഒരൊറ്റ ജനത

                          സെന്റെപയസ് ടെൻത് സി യു പി സ്കൂളിൽ  റിപ്പബ്ലിക് ദിനം വർണാഭമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ്  റെനി  റാഫേൽ തെക്കിനിയത്ത് ദേശീയ പതാക ഉയർത്തി, സിസ്റ്റർ എൽസ ആന്റെണി ഭരണഘടന ആമുഖം വായിച്ചു. ബഹുമാനപ്പെട്ട  ഹെഡ്മിസ്ട്രസ്സ്  റിപ്പബ്ലിക് ദിനത്തിന്റെ  പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.  വിവിധ പരിപാടികൾ  കുട്ടികൾക്കായി  സംഘടിപ്പിച്ചിരുന്നു. പ്രസംഗം, ദേശഭക്തിഗാന മത്സരം, പോസ്റ്റർ നിർമ്മാണം മുതലായവ കുട്ടികൾ ഏറെ താൽപര്യത്തോടെ ചെയ്തു. വിവിധ പരിപാടികളാൽ ഇക്കൊല്ലത്തെ റിപ്പബ്ലിക് ഡേ മനോഹരമായി.


ബാലികാ ദിനം

                            2012- മുതൽ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച അന്താരാഷ്ട്ര ബാലികാ ദിനം ഒക്ടോബർ 11 നാണ് ആചരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ജനുവരി 24 നാണ് ആചരിക്കുന്നത്. 1966 ജനുവരി 24 നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതല ഏൽക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ബാലികാ ദിനമായി ജനുവരി 24 ന് ആചരിക്കുന്നത്. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ബാലികാ ദിനം ആചരിക്കുന്നത് .സ്ത്രീകളെ ഉന്നതിയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമങ്ങൾ ഈ ദിനവുമായി ബന്ധപ്പെട്ട് നമ്മൾ ചെയ്യുന്നു. ബാലികാ ദിന സന്ദേശo ജീസ ടീച്ചർ കുട്ടികളുമായി പങ്കു വെച്ചു.

  2023 ഫെബ്രുവരി പതിനേഴാം തീയതി ഫീൽഡ് ട്രിപ്പിൻ ഭാഗമായി ഞങ്ങൾ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയുണ്ടായി.പോലീസ് സ്റ്റേഷനിൽ ഒരാൾ കയറിവന്നാൽ ആ വ്യക്തിയോട് പാറാവുകാരനാണ്  കാര്യങ്ങൾ അന്വേഷിക്കുന്നത് എന്ന് പറഞ്ഞു കൊടുത്തു. അന്നന്ന് നടക്കുന്ന കാര്യങ്ങൾ കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ടെന്ന് കുട്ടികളോടു പറഞ്ഞു. പോലീസ് സ്റ്റേഷനിൽ പലതരം  മുറികൾ ഉണ്ടെന്നും ഓരോ മുറികളിലും പ്രത്യേകം പ്രത്യേകം കാര്യങ്ങളാണ് അടങ്ങിയിരിക്കുന്നതെന്നും  അവരെ ഓർമ്മപ്പെടുത്തി. അതിനു ശേഷം പോലീസ് സ്റ്റേഷൻ മേധാവി അവരോട് കുറച്ചുനേരം സംസാരിച്ചു. കേരളത്തിൽ ആറു പോലീസ് സ്റ്റേഷനുകൾ ശിശു കേന്ദ്രീകൃത പോലീസ് സ്റ്റേഷൻ ആക്കിയിട്ടുണ്ടെന്നും അതിനാൽ പോലീസ് സ്റ്റേഷനിലേക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ധൈര്യസമേതം കയറി വരാം എന്നും ആരും പേടിക്കരുത് എന്നും എസ് ഐ ഓർമിപ്പിച്ചു. ശിശു കേന്ദ്രീകൃത പോലീസ് സ്റ്റേഷൻ ഭാഗമായി ഒരു പ്രമോഷൻ വീഡിയോ ഉണ്ടാക്കുകയും അതിനായി ഞങ്ങളുടെ വിദ്യാലയത്തിലെ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ എല്ലാവരും ആ വീഡിയോയിൽ അഭിനയിക്കുകയും ചെയ്തു.


ENVIRONMENTAL CONCERNS

     പ്രകൃതിയോട് ഇണങ്ങാനും അതിനെ തൊട്ടനു ഭവിച്ച് പഠനം ആസ്വാദ്യകരമാക്കാനും ഉള്ള നല്ല അവസരങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഫലവൃക്ഷങൾ നട്ടു പിടിപ്പിക്കാനും ചുറ്റു മതിൽ കെട്ടി അവയെ സംരക്ഷിക്കാനും ശ്രദ്ധയോടെ കാത്തു പരിപാലിക്കാനും വിദ്യാർത്ഥികൾ ശ്രദ്ധിക്കുന്നുണ്ട്. ഒന്നാം ക്ലാസിന്റെ കൊച്ചു ഗ്രൗണ്ടിൽ തുടങ്ങുന്ന ഫലവൃക്ഷ ഉദ്യാനം കൗതുക കരമാണ്.

        വിവിധ തരം അലങ്കാര മത്സ്യങ്ങളെ മറ്റും വളർത്താനും അവയെ നിരീക്ഷിക്കാനും വിദ്യാലയ ത്തിൽ അവസരമുണ്ട്. ശലഭ നിരീക്ഷണത്തിനും പരിസര ബന്ധിത പഠനത്തിനും മനോഹരമായ ശലഭോദ്യാനം സെന്റെ പയസ് ടെൻത് സി യു പി എ സിലെ സമ്പത്താണ്. ഔഷധ സസ്യത്തോട്ടം പച്ചക്കറി ത്തോട്ടം എന്നിവ മെച്ചപ്പെടുത്തുന്നതിലും സംരക്ഷി ക്കുന്നതിലും ഓരോ വിദ്യാർത്ഥിയും പങ്കാളിയാണ്. അദ്ധ്വാനത്തിന്റെ മഹത്വം മനസിലാക്കുന്നതോടൊപ്പം പ്രകൃതിവിഭങ്ങളെ സംരക്ഷിക്കുവാനും അത് ജീവിത സാഹചര്യത്തിൽ ഉപയോഗപ്പെടുത്താനും കുട്ടികൾ ബോധവാൻമാരാകുന്നു. വിഷരഹിത പച്ചക്കറികൾ വിളവെടുക്കുന്നതിൽ കുട്ടികൾ  ഏറെ ഉത്സാഹാ ഭരിതരാണ്.

            ചെടികളും പൂക്കളും നിറഞ്ഞ ഉദ്യോനങ്ങൾ ഇടവേളകൾ ഉല്ലാസകരമാക്കുന്നു. ചിത്രകലകളാൽ വർണ്ണ മനോഹരമാക്കിയ ചുറ്റു മതിൽ ഒരുക്കിയിട്ടുള്ള വൃക്ഷങ്ങളുടെ തണലിൽ കുട്ടികൾ ഇടവേളകൾ ആസ്വാദ്യകരമാക്കുന്നു. പ്രകൃതിയോsടാത്ത് ഉല്ലസിക്കുന്നു.


നവംബർ 1 കേരളപ്പിറവി ദിനത്തിൽ കുട്ടികളും അധ്യാപകരും അണിനിരന്ന് മനുഷ്യച്ചങ്ങല ഒരുക്കി. വേലുപ്പാടം  കവലയിൽ കുട്ടികൾ തെരുവുനാടകം കളിച്ചു. നാട്ടുകാർക്ക് ലഹരിയുടെ ഉപയോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ  ഈ  തെരുവു നാടകം ഏറെ ഉപകാരപ്രദമായി.


കേരളപ്പിറവി ദിനം

           2022 നവംബർ 1 - തിയതി കേരളപ്പിറവി ദിനം വരന്തരപ്പിള്ളി സെന്റെ.പയസ് ടെൻത് സി യു പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാളി മങ്കയായും മലയാളി മാരനായും ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ അണിനിരന്ന് എല്ലാവർക്കും കേരളപ്പിറവി ദിനാശംസകൾ നേർന്നു. വിവിധ തരത്തിലുള്ള കേരളപ്പിറവി പോസ്റ്ററുകൾ കണ്ണിന് കുളിർമ്മയുള്ള കാഴ്ചകളായി. പരശുരാമൻ മഴുവെറിഞ്ഞാണ്  കേരളം രൂപം കൊണ്ടതെന്ന ദൃശ്യാവിഷ്ക്കരണം നടത്തുകയുണ്ടായി. കേരളത്തിന്റെ മഹിമയോതുന്ന ഗാനാലാപനം കാതിന് കുളിർമയായി. കേരളം രൂപം കൊണ്ടതിന്റെ ചരിത്രം കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു.എല്ലാ ജില്ലകളെയും പരിചയപ്പെടുത്തി. കേരളത്തിന്റെ ചുമർ പത്രികാ നിർമ്മാണവേളയിൽ കുട്ടികൾ പങ്കാളികളായി. കുട്ടികളെ ഒരുക്കാൻ വന്ന മാതാപിതാക്കളുടെ സാന്നിധ്യം ചടങ്ങിന് മോടി കൂട്ടി.

മഴവിൽ വർണ്ണങ്ങൾ

    കുട്ടികളുടെ തനതായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി അംഗനവാടി കുട്ടികൾക്ക് “മഴവിൽ വർണ്ണങ്ങൾ” എന്ന പേരിൽ പരിപാടി സഘടിപ്പിക്കുകയുണ്ടായി. പ്രാർത്ഥനയോടു കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ്സ് സി.റെനി തെരെസ് എല്ലാ കുഞ്ഞുമക്കൾക്കും ആശംസകൾ അറിയിച്ചു. കുട്ടികളുടെ കഴിവുകൾ കണ്ടെത്താൻ ഇത്തരം പരിപാടികൾ സഹായകമാണെന്ന് പഞ്ചായത്ത് പ്രസിഡന്റെ ശ്രീമതി അജിത സുധാകരൻ പറയുകയും സന്നിഹിതരായ കുട്ടികളിൽനിന്നും ഒരു വിദ്യാർത്ഥിനിക്ക് ചിത്രം നൽകികൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.  PTA  പ്രസിഡന്റെ  ശ്രീ .സിബി  അബ്രഹാം  എല്ലാ  കുഞ്ഞുമക്കൾക്കും ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ  മനോഹരമായ കലാപരി പാടികൾ വേദിയിൽ അരങ്ങേറി . പിന്നീട് കുട്ടികളെ കളറിംഗിനു വേണ്ടി സജ്ജരാക്കി. കുട്ടികൾ മനോഹരമായി ചിത്രത്തിന് നിറം നൽകിയിരുന്നു. തുടർന്ന് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.  സ്കൂളിൽനിന്നും ഉച്ചഭക്ഷണം നൽകി സന്നിഹിതരായ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് പരിപാടിക്ക് സമാപനo  കുറിച്ചു .

ഗാന്ധി സ്മരണ

               ഭാരതത്തിന്റെ ഹൃദയം തകർന്ന ദിനത്തിന്റെ ഓർമ്മപ്പെടുത്തലുമായി  വീണ്ടുമൊരു രക്തസാക്ഷി ദിനം . ഭാരതത്തിന്റെഈ വിസ്മയ പുരുഷന്റെരക്തസാക്ഷിത്വ ദിനം സമുചിതമായി സെന്റെപയസ് സ്കൂളിൽ ആചരിച്ചു. ഗാന്ധി ദർശൻ ക്ലബിന്റെ നേതൃത്വത്തിൽ ഗാന്ധി ജീവചരിത്ര വായന, ഗാന്ധി ചിത്ര പ്രദർശനം ക്വിസ് എന്നിവ സംഘടിപ്പിച്ചു. രക്തസാക്ഷിത്വ ദിനത്തിന്റെ ഓർമ പുതുക്കൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റീന റാഫേൽ തെക്കിനിയത്ത് സന്ദേശo വഴി പങ്കു വെച്ചു. ഗാന്ധിജിയുടെ ഓർമകളുമായി രക്തസാക്ഷിത ദിനം ആദരണീയമാക്കാൻ രണ്ട് മിനിറ്റ് മൗന പ്രാർത്ഥനയും സ്കൂളിൽ നടത്തി.

2023-2024

പ്രവേശനോത്സവ റിപ്പോർട്ട്


         മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ സജീവമായൊരു അധ്യയന വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ജൂൺ ഒന്നിന് കൃത്യം പത്ത് മണിക്ക് തന്നെ സെന്റ് പയസിലെ പ്രവേശനോത്സവ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ബാന്റ് മേളവും വർണ ബലൂണുകളുമായി നവാഗതരെ എതിരേറ്റു. വിദ്യാലയവും പരിസരവും തോരണങ്ങളാൽ അലംകൃതമായിരുന്നു. ശ്യാമ ടീച്ചർ സ്വാഗതം ആശംസിച്ചു. വേലൂപ്പാടം സെന്റ്  ജോസഫ് ചർച്ച് വികാരിയായ ഫാദർ തോമസ് ഊക്കന്റ്അധ്യക്ഷതയിൽ നവാഗതരിൽ നിന്ന് തെരഞ്ഞെടുത്ത ഫാത്തിമ ബത്തൂലും ജീവ ലൈജുവും ഔദ്യോഗികമായി പ്രവേശനോത്സ ചടങ്ങിന്റെ  ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

       പ്രവേശനോത്സവ യോഗം വർണാഭമാക്കാൻ Special guest ആയി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ

ട I  വസന്ത് കുമാർ സർ മുഖ്യപ്രഭാഷണം നടത്തുകയും ഹെഡ് മിസ്ട്രസ് സിസ്റ്റർ റെനി തേരേസിന് മാഗസിൻ നൽകി പുസ്തക പ്രകാശനം നടത്തുകയും ചെയ്തു. പിന്നീട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിo ഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി റോസിലി പാഠപുസ്തക വിതരണം നിർവ്വഹിച്ചു. അധ്യക്ഷസ്ഥാനം അലങ്കരിച്ച ഫാദർ തോമസ് ഊക്കൻ പഠനോപകരണ സമ്മാനങ്ങളായി നവാഗതർക്കും വിദ്യാർത്ഥികൾക്കും വർണക്കുടകൾ സമ്മാനിച്ചു. തുടർന്ന് PTA President സി ബി അബ്രാഹം, സ്കൂൾ മാനേജർ Sr.Flory Paul CMC, Headmistress Sr.Reny  Therese എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ യോഗത്തിന് കൂടുതൽ മിഴിവേകി. എല്ലാ വിദ്യാർത്ഥികൾക്കും Sweets നൽകി ആദ്യ ദിനം മധുരമുള്ളതാക്കി. ജീസ ടീച്ചർ യോഗത്തിനെത്തിയവർക്ക് നന്ദി പറഞ്ഞു. ദേശീയ ഗാനാലാപനത്തോടെ 2023 – 2024 ലെ പ്രവേശനോത്സവ ചടങ്ങ് ഗംഭീരമായി പര്യവസാനിച്ചു. അറിവിന്റ് അക്ഷര  മുറ്റത്തെത്തിയ  നവാഗതർക്കും മറ്റ്ക്ലാസ്സുകളിലെ കുഞ്ഞുങ്ങൾക്കും മറക്കാനാവാത്ത സ്മരണകളാണ് വിദ്യാലയത്തിലെ ആദ്യ ദിനം സമ്മാനിച്ചത്.

ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി...

   സെന്റെ പയസ് ടെൻത് C.U.P. S വരന്തരപ്പിള്ളിയിൽ 5/06/2023 ന്  50 -)  ലോക പരിസ്ഥിതി ദിനം വളരെ ബഹുലമായി തന്നെ ആചരിച്ചു.1973 ജൂൺ 5 നാണ്  ആദ്യത്തെ  ലോക  പരിസ്ഥിതി  ദിനം  ആചരിച്ചത്. " BEAT PLASTIC POLLUTION" എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. സി.ഭവിത എത്തിച്ചേർന്ന വിശിഷ്ടാതിഥികൾക്കും മറ്റെല്ലാവർക്കും സ്വാഗതം നേർന്നുകൊണ്ട്  പരിപാടിക്ക്  തുടക്കം  കുറിച്ചു.  തുടർന്ന്   ഹെഡ്മിസ്ട്രസ് സി.റെനി തെരേസ് പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്കായി നൽകിയത് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആയ ശ്രീ. ജിതേഷ് ആണ്. പരിസ്ഥിതി എന്താണെന്ന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് ചെയ്യാൻ സാധിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും നല്ലൊരു അവബോധം കുട്ടികൾക്ക് നൽകി. പിന്നീട് ആറാം  ക്ലാസിലെ   മുഹമ്മദ് മിസ്ഹബ് K.K, രാജലക്ഷ്മി M.P എന്നിവർ ചേർന്ന് പരിസ്ഥിതി ദിന കവിത ചൊല്ലുകയുണ്ടായി.

“ഭയമല്ല മുൻകരുതലാണ്”

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ഇതിനെ സംബദ്ധിച്ച് ബോധവൽക്കരണം നൽകുന്നതിനും വിദ്യാലയവും പരിസരവും ശുചിയാക്കുന്നതിന്റെ ഭാഗമായി 23/06/2023 ഞങ്ങളുടെ വിദ്യാലയം Dry Day ആയി ആചരിച്ചു.ആരോഗ്യ അസംബ്ലിയിൽ ഹെഡ് മിസ്ട്രസ്   സി. റെനി തെരേസ് ശുചിത്വ ശീല ത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയും “ഭയമല്ല മുൻകരുതലാണ്” വേണ്ടതെന്ന് ഉത്ബോധിപ്പിച്ചു. ചുമ, തുമ്മൽ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ തന്നെ മാസ്ക് ധരിക്കണമെന്നുo കുട്ടികളെ ഓർമ്മിപ്പിച്ചു. പകർച്ചവ്യാധികൾ തടയുന്നതിന് ക്ലാസുകൾ ഗ്രൂപ്പുകളാതിരിഞ്ഞ് വിദ്യാലയ പരിസരം  വൃത്തിയാക്കി . തിളപ്പിച്ചാറിയ വെള്ളo മാത്രമെ കുടിക്കാവൂ എന്നും വിദ്യാലയത്തിൽ അതിന്റെ സാധ്യത ഉറപ്പു വരുത്തുകയും ചെയ്തു. വ്യക്തിശുചിത്വത്തിലും, പരിസരശുചിത്വത്തിലും ആരോഗ്യ അവബോധത്തിലും കുട്ടികൾ ശ്രദ്ധ ചെലുത്തണമെന്ന് ഓർമപ്പെടുത്തി. രോഗബാധിതരായ വിദ്യാർത്ഥികൾ മതിയായ വിശ്രമത്തിനു ശേഷം മാത്രമെ വിദ്യാലയത്തിലേക്ക് തിരിച്ച് വരേണ്ടതുളളൂ എന്ന് കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിച്ചു.

യോഗാദിനം...

                                           “യോഗശ്ചിത്തവൃത്തിനിരോധ”എന്നതാണ് യോഗ പദത്തിന് സംസ്കൃതഭാഷയിൽ നൽകിയിരിക്കുന്ന നിർവചനം. ചിത്തത്തിന്റെയും വൃത്തികളുടെയും നിരോധം അതായത് മനസിന്റെയും പ്രവൃത്തികളുടെയും നിയന്ത്രണം യോഗയിലൂടെ സാധ്യമാകുന്നു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റെയും മനസിന്റെയും മാറ്റം ലക്ഷ്യമിടുന്നു. യോഗശാസ്ത്രത്തിന്റെ പിതാവ് പതഞ്ജലി മഹർഷിയാണ്. യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്.       അന്താരാഷ്ട്രതലത്തിൽ യോഗ തിളങ്ങി നിൽക്കുന്നതിനുള്ള കാരണവും അതു തന്നെ. ജൂൺ 21നാണ് അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കുന്നത്. 2015 ലാണ് യോഗദിനം ആദ്യമായി ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.

          മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടു ത്താനും യോഗ ഏറെ സഹായിക്കുന്നു. ഏകാഗ്രത വർദ്ധിപ്പിക്കുക, മൊത്തത്തിലുള്ള ക്ഷേമം വളർത്തുക എന്നിവ ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യ ആനുകൂല്യങ്ങൾക്ക് യോഗ ഏറെ പ്രശസ്തമാണ്. തിരക്കേറിയ ജീവിത രീതികൾക്കിടയിൽ യോഗക്കായി കുറച്ച് വിലയേറിയ നിമിഷങ്ങൾ കണ്ടെത്തേണ്ടത് നിർണായകമാണ്.

ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്ന അർത്ഥം വരുന്ന “വസുധൈവ കുടുംബത്തിന് യോഗ” എന്നതാണ് ഈ വർഷത്തെ യോഗദിനത്തിന്റെ പ്രമേയം. യോഗാഭ്യാസം ശരീരത്തെ ശക്തിപ്പെടുത്തുകയും മനസിനെ ശാന്തമാക്കുകയും ആത്മാവിനെ ഉയർത്തുകയും ചെയ്യുന്നു. ആരോഗ്യത്തേക്കാളും പ്രതിരോധശേഷിയേക്കാളും വിലപ്പെട്ട മറ്റൊന്നില്ല. ദിവസവും യോഗ ചെയ്യുന്നതിലൂടെ ഇത് രണ്ടും നേടാനാകും.

           സെന്റെ പയസ് ടെൻത് വിദ്യാലയത്തിൽ യോഗ ദിനം സമുചിതമായി ആഘോഷിച്ചു. തദവസരത്തിൽ ജീസ ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും ശ്യാമ ടീച്ചർ സംസാരിച്ചു.  ഹെഡ്മിസ്ട്രസ്സ് സി. റെനി തെരേസ് യോഗ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. അതിനു ശേഷം ലീഡേഴ്സിന്റെനേതൃത്വത്തിൽ കുട്ടികൾ ഒത്തൊരുമിച്ച് ചില യോഗമുറകൾ അഭ്യസിച്ചു.

ലഹരിവിരുദ്ധദിനം

                                                           ഇന്ന് ജൂൺ 26, ലഹരിവിരുദ്ധദിനം. മനുഷ്യന്റെബോധ മണ്ഡലത്തിൽ കടന്ന് മയക്കമോ ഉത്തേജനമോ സൃഷ്ടിക്കുവാൻ കഴിവുള്ള രാസവസ്തുക്കളെയാണ് ലഹരിവസ്തുക്കൾ എന്ന് പറയുന്നത്. ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ലഹരിവസ്തു പുകയിലയാണ്. ഏതു തരത്തിലുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചാലും ശാരീരികമായും മാനസികമായുമുള്ള പല പ്രശ്നങ്ങൾക്കും അത് വഴിവെയ്ക്കുന്നു. മനുഷ്യനെ ശാരീരികമായും മാനസികമായും തകർക്കുന്ന സാമൂഹ്യവിപത്താണ് ലഹരി.

        ഇന്നേ ദിവസം സെന്റെ പയസ് ടെൻത് വിദ്യാലയത്തിൽ ലഹരിവിരുദ്ധദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് സി. റെനി തെരേസ് കുട്ടികളോട് മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചു. കൂടാതെ മദ്യത്തെയും മയക്കുമരുന്നിനെയും പുകവലിയെയും ചെറുത്തു തോൽപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന  ലഹരിവിരുദ്ധദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും ചെയ്തു.

സംസ്കൃതദിനം

വിദ്യാലയത്തിൽ സംസ്കൃതദിനം സമുചിതമായി ആഘോഷിച്ചു. സംസ്കൃതക്ലബ്ബ് സെക്രട്ടറി മിസ്ന ജന്നത്ത്, ജോയിൻറ് സെക്രട്ടറി മെഹറിൻ എന്നിവർ പ്രധാനാധ്യാപിക സി.റെനി തെരേസിന് കുട്ടികൾ നിർമിച്ച  ആശംസാ കാർഡും ബാഡ്ജും നൽകി ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപിക ഏവർക്കും ആശംസകളേകി. സംസ്കൃതഭാഷയുടെ മഹത്വത്തെക്കുറിച്ച് സംസ്കൃതം അധ്യാപിക, ശ്യാമ ടീച്ചർ സംസാരിച്ചു. സംസ്കൃതവാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രസ്സ്  സമ്മാനങ്ങൾ നൽകി. തുടർന്ന് വിദ്യാർത്ഥികൾ  കലാപരിപാടികൾ അവതരിപ്പിച്ചു.

പിടിഎ ജനറൽബോഡി

          ഉച്ചയ്ക്ക് 1:30ന് പിടിഎ ജനറൽബോഡി യോഗം ആരംഭിച്ചു. അധ്യാപക പ്രതിനിധി ശ്രീമതി ശ്യാമ കെ എസ് സ്വാഗത മാശംസിച്ചു. പിടിഎ പ്രസിഡന്റെസിബി മാത്യു അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു . ചൈൽഡ് ലൈൻ കോഡിനേറ്റർ അഡ്വക്കേറ്റ് വില്ലി ജിജോ യോഗം ഉദ്ഘാടനം ചെയ്തു. കൂടാതെ കുട്ടികളെ വളർത്തുമ്പോൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും,ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങളെ മൂല്യച്യുതിയിൽ പെടാതെ വളർത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അഡ്വക്കേറ്റ് വില്ലി ജിജോ സംസാരിക്കു കയുണ്ടായി. ഹെഡ്മിസ്ട്രസ് വികസന റിപ്പോർട്ട് അവതരിപ്പിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ ഫ്ലോറി പോൾ ആശംസ അർപ്പിച്ചു.അന്നേദിവസം സ്കോളർഷിപ്പ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. തുടർന്ന് തെരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റെറോബി വർക്കിയേയും വൈസ് പ്രസിഡന്റെയി സിബി മാത്യുവിനെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.  പ്രസ്തുത യോഗത്തിൽ ശ്രീമതി എയ്ഞ്ചൽ നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെയോഗംസമാപിച്ചു.

പ്രകൃതി  സംരക്ഷണ ദിനം

        ആരോഗ്യകരമായ ഒരു മനുഷ്യ സമൂഹത്തിന്റെഅടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരമായ അന്തരീക്ഷം. ഇതിന്റെപ്രാധാന്യം ലോകത്തെ അറിയിക്കൻ എല്ലാ വർഷവും ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നു.ലോക പ്രകൃതി ദിന സംരക്ഷണ സന്ദേശം നൽകി.വംശനാശത്തിന്റെവക്കിലെത്തിയ മൃഗങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കുക എന്നതാണ് ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം വിളിച്ചോതുന്ന പോസ്റ്ററുകളും ചുമർപത്രികയും നിർമിച്ചു. പ്രകൃതി സംരക്ഷണം കൊണ്ടുള്ള കവിതാലാപനം മനസ്സിനെ സ്പർശിക്കുന്നതായിരുന്നു. അന്യം നിന്ന് പോകുന്ന നമ്മുടെ കൃഷികളെ സംരക്ഷിക്കണം എന്ന സന്ദേശവുമായി വിദ്യാർഥികൾ  അടുക്കള തോട്ടത്തിൽനിന്നുള്ള ചിത്രം പങ്കുവെച്ചു.

ഓണാഘോഷം 2023

                              ജാതിമതഭേദമന്യേ ഒരുപോലെ ആഘോഷിക്കുന്ന നമ്മുടെ ഓണം ഓഗസ്റ്റ് 25 വെള്ളിയാഴ്ച രാവിലെ നമ്മുടെ വിദ്യാലയത്തിൽ വച്ച് വളരെ മനോഹരമായി ആഘോഷിച്ചു. പ്രാർത്ഥനയോടുകൂടി ആഘോഷ പരിപാടികൾ ആരംഭിച്ചു. അധ്യക്ഷപദം അലങ്കരിക്കാൻ എത്തിയ ലോക്കൽ മാനേജർ സിസ്റ്റർ ഫ്ലോറി പോളിനെയും, ഉദ്ഘാടനത്തിനായി കടന്നുവന്ന വാർഡ് മെമ്പർ കലാപ്രിയയെയും, ആശംസകൾ അർപ്പിക്കാൻ എത്തിയ പിടിഎ പ്രസിഡന്റെ റോബിൻ വർക്കിയേയും, പ്രധാന അധ്യാപിക സിസ്റ്റർ റെനി തെരേസിനെയും സിനു ടീച്ചർ സ്വാഗതം ചെയ്തു. തുടർന്ന് ഒരു നല്ല ഓണസന്ദേശം പിടിഎ പ്രസിഡന്റെ നൽകി. ശേഷം വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി .ഒന്നാം ക്ലാസിലെ രണ്ടാം ക്ലാസിലെയും കുരുന്നുകൾ മലയാളി മങ്ക വേഷത്തിൽ മാവേലിയെ വരവേറ്റു. പിന്നീട് ഏഴാം ക്ലാസിലെ കുട്ടികൾ ഓണപ്പാട്ട് അവതരിപ്പിച്ചു. ഒപ്പം പുലിക്കളി, തിരുവാതിരക്കളി, വഞ്ചിപ്പാട്ട് എന്നിവയും നടത്തുകയുണ്ടായി .ആൻ മരിയ ടീച്ചറുടെ നന്ദി പ്രകാശനത്തോടുകൂടി യോഗം അവസാനിക്കുകയും തുടർന്ന് എല്ലാവരും ഓണസദ്യയിൽ പങ്കുകൊണ്ട് ഓണാഘോഷം വിപുലമാക്കി.

സ്വാതന്ത്ര്യദിനം

      77 മത്തെ സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് 15 നു സെന്റെപയസ് ടെൻത് സി യു പി സ്കൂളിൽ നടത്തി. ചടങ്ങിൽ സ്റ്റെഫാനി ടീച്ചർ സ്വാഗതം ചെയ്ത് സംസാരിച്ചു.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷകർത്താക്ക ളുടെയും സാന്നിധ്യത്തിൽ ഹെഡ്മിനിസ്ട്രസ് സിസ്റ്റർ റെനി തെരെസ് ദേശീയ പതാക ഉയർത്തി.  ആസാദ് കാ അമൃത മഹോത്സവം സമാപന ചടങ്ങിൽ, 'മേരിമാട്ടി മേരാ ദേശ്' എന്ന ക്യാമ്പയിനിനെ കുറിച്ചും  രാജ്യത്തിന്റെ ഏകത്വം' എന്ന ആശയം ഉൾക്കൊണ്ടും പ്രധാന അധ്യാപിക  സി. റെനി തെരേസ് സന്ദേശം നൽകികൊണ്ട്  സംസാരിച്ചു. സ്വാതന്ത്ര്യദിന പ്രതിജ്ഞയ്ക്കുശേഷം, പിടിഎ പ്രസിഡന്റെശ്രീ റോബി വർക്കി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

                                           നമ്മുടെ രാജ്യത്തിനായി ധീര രക്തസാക്ഷിത്വം വഹിച്ച മഹത് വ്യക്തികളായ സരോജിനി നായിഡു, ഗാന്ധിജി, ജവഹർലാൽ നെഹ്റു, ജാൻസി റാണി, ബികം ഹസ്രത്ത് മഹൽ എന്നിങ്ങനെ ക്ലാസ് അടിസ്ഥാനത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചുകൊണ്ട് പ്രച്ഛന്ന വേഷം നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ  എൽ. പി,യു.പി തലങ്ങളിൽനിന്ന് സമ്മാനാർഹമായ പ്രസംഗം, ദേശഭക്തിഗാനം എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വിവിധ സംസ്കാരങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് മലയാളം, സംസ്കൃതം, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകൾ അടങ്ങിയ ഗാനം std 7 ന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു. തുടർന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് MPTA പ്രസിഡന്റെശ്രീമതി സബിയ യൂസഫ് സമ്മാനങ്ങൾ നൽകി. ചടങ്ങിൽ പങ്കെടുത്ത ഏവർക്കും മേഘ്ന ടീച്ചർ നന്ദിയർപ്പിച്ച് സംസാരിച്ചു. മധുര പലഹാരങ്ങൾ വിതരണം ചെയ്തുക്കൊണ്ട്. ദേശീയ ഗാനത്തോടെ ചടങ്ങ് സമാപിച്ചു.

കേരളപ്പിറവി ദിനം


               ദൈവത്തിന്റെസ്വന്തം നാടായ നമ്മുടെ കേരളത്തിന്റെ പിറന്നാൾ ദിനം വളരെ നല്ല രീതിയിൽ വിവിധ പരിപാടികളോട് കൂടി വിദ്യാലയത്തിൽ ആഘോഷിച്ചു. കേരളപ്പിറവിയോട് അനുബന്ധിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് കേരളത്തനിമയുള്ള വേഷം ധരിച്ച് കുരുന്നുകൾ കേരളപ്പിറവി ആശംസകൾ അറിയിച്ചു. പിന്നീട് ഇന്നത്തെ ദിനം കൂടുതൽ മനോഹരമാക്കുന്നതിനായി ഓരോ സ്റ്റാൻഡേർഡിൽ നിന്നും വിവിധ പരിപാടികൾ നടത്തുകയും ചെയ്തു. കേരളപ്പിറവിയോട് അനുബന്ധിച്ച് പോസ്റ്റർ,ചുമർ പത്രിക എന്നിവ തയ്യാറാക്കി പ്രദർശനം നടത്തി. കേരളത്തിലെ ജില്ലകളെ പരിചയപ്പെടുത്തുന്നതിനായി ജില്ലാ പാട്ടും നാടൻപാട്ടുമായി കുട്ടികൾ കടന്നുവന്നു.പരശുരാമൻ മഴു എറിയുന്നതിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചു. ഏഴാം ക്ലാസിലെ വിദ്യാർഥി കേരളപ്പിറവിയുമായി ബന്ധപ്പെട്ട പ്രസംഗം നടത്തി. കേരള പിറവി വാരാഘോഷത്തോടനുബന്ധിച്ച് ഓരോ ദിവസവും പുതിയ പദങ്ങളും അവയുടെ അർത്ഥങ്ങളും നൽകി സ്കൂൾതലത്തിൽ പദാവലി പരീക്ഷ നടത്തുകയും വിജയികളായവർക്ക് സമ്മാനം നൽകുകയും ചെയ്തു.നന്ദി പ്രകാശനത്തോടുകൂടി പരിപാടികൾ സമാപിച്ചു.

മഴവിൽ വർണ്ണങ്ങൾ

                                                 കുരുന്ന് ഹൃദയങ്ങളിൽ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും വേദിയൊരുക്കികൊണ്ട് ചെറു പ്രായത്തിൽ തന്നെ അവരുടെ കഴിവുകൾ ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി അങ്കണവാടി,LKG വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നവംബർ 10-)o തിയതി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. വിശിഷ്ടാതിഥികളായി വിദ്യാലയത്തിന്റെ Local Manager Sr. ഫ്ലോറി പോൾ,PTA പ്രസിഡന്റെശ്രീ. റോബി വർക്കി, ചിത്രകാരൻ ശ്രീ.ഡേവിസ് എന്നിവർ സന്നിഹിതരായിരുന്നു. ബലൂണുകളും മധുരവും നൽകിയും കുരുന്നുകളെ സ്വീകരിച്ചു.മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി. കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ ആനന്ദം പകർന്ന യോഗം ഉച്ചഭക്ഷണത്തോട് കൂടി സമാപിച്ചു.