ജി.എൽ.പി.എസ് പെടയന്താൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaseer (സംവാദം | സംഭാവനകൾ) (ചരിത്രം തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പെടയന്താൾ
വിലാസം
പെടയന്താൾ

ജി.എൽ.പി.എസ്. പെടയന്താൾ
,
ചോക്കാട് പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽglpschoolpedayanthal@gmail.com
കോഡുകൾ
സ്കൂൾ കോഡ്48522 (സമേതം)
യുഡൈസ് കോഡ്32050300708
വിക്കിഡാറ്റQ64566601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചോക്കാട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ55
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു.കെ
പി.ടി.എ. പ്രസിഡണ്ട്അജേഷ്. T
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ. ആർ.എസ്.
അവസാനം തിരുത്തിയത്
20-01-2022Jaseer


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിൽ ചോക്കാട് പെടയന്താൾ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് പെടയന്താൾ.1955 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത്‌ പ്രധാന പങ്കു വഹിച്ച ഒരു വിദ്യാലയമാണ് ഇത്.ഇവിടെ നിന്നും പഠിച്ചു ഉന്നത നിലയിലെത്തിയ ധാരാളം വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ മികവും മുതൽക്കൂട്ടുമാണ്.വിദ്യഭ്യാസ നിലവാരത്തിലും ഭൗതിക സൗകര്യങ്ങളിലും കലാ സാഹിത്യ കായിക രംഗങ്ങളിലും ഈ സ്കൂൾ ഇന്ന് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു.ഇനിയും ഈ വിദ്യാലയത്തിന് വിദ്യഭ്യാസ രംഗത്തും മറ്റു രംഗങ്ങളിലും കൂടുതൽ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ ചെയ്യാനുണ്ട്.

ചരിത്രം

പെടയന്താൾ എന്ന ഉൾനാടൻ ഗ്രാമത്തിൽ 1953 ൽ പെടയന്താളിലെ പൗര പ്രമുഖനായിരുന്ന ശ്രീ നെല്ലേങ്ങര അപ്പുക്കുട്ടൻ എന്ന കാരുണ്യവാനായ വ്യക്തിയുടെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ വീട്ടിൽ അക്ഷരാഭ്യാസത്തിനു വേണ്ടി തുടങ്ങിയ കളരി അല്ലെങ്കിൽ പള്ളിക്കൂടമാണ് ഇന്നത്തെ ജി.എൽ.പി.എസ് പെടയന്താൾ

1955ൽ-ൽ മലബാർ ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ബോർഡ് കേരള സംസ്ഥാന വിദ്യഭ്യാസ വകുപ്പിന് കീഴിലാക്കി ഏക അദ്ധ്യാപക വിദ്യാലയങ്ങളെ സർക്കാർ സ്കൂളുകളാക്കി മാറ്റി.അതോടെ പെടയന്താൾ സ്കൂളിന്റെ പ്രയാണത്തിന് തുടക്കമായി.അന്ന് കെട്ടിടത്തിന്റെ അഭാവത്തിൽ നെല്ലേങ്ങര തറവാടിന്റെ കോലായിലും വൈക്കോൽ മേഞ്ഞ ഒരു ഷെഡിലുമായി അംഗീകാരത്തോടെ ഉള്ള ആദ്യ ബാച്ച് തുടങ്ങുകയുണ്ടായി.

നമ്പ്യാർ മാസ്റ്ററുടെ കീഴിൽ 21 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം 11 വർഷത്തോളം അവിടെ തന്നെ നില നിന്നു.1970-ൽ ദേശമംഗലം മനക്കൽ വാസുദേവൻ നമ്പൂതിരിപ്പാട് സൗജന്യമായി നൽകിയ 50-സെന്റ് സ്ഥലത്തു നാട്ടുകാർ ഒരു ഷെഡ് കെട്ടി ഉണ്ടാക്കുകയും നാലു വരെ ഉള്ള ക്ലാസ്സുകൾ ഇവിടെ അധ്യയനം ആരംഭിക്കുകയും ചെയ്തു.

1977-ൽ വീശിയ കൊടുങ്കാറ്റിൽ പ്രസ്തുത കെട്ടിടം തകരുകയും സ്കൂൾ തിരിച്ചു നെല്ലേങ്ങര തറവാടിന്റെ കോലായിലും അദ്ദേഹത്തിന്റെ മരുമകൻ തുമ്പേതൊടിക ശിവരാമൻ അവറുകളുടെ കോലായിലുമായി പ്രവർത്തനം തുടർന്നു.

മൂന്ന് വർഷത്തിന് ശേഷം 1980-ൽ കേരള വനം വകുപ്പ് മന്ത്രി ശ്രീ ആര്യടാൻ മുഹമ്മദിന്റെ നിർദേശ പ്രകാരം കോൺട്രാക്ടർ ശ്രീ മാധവ കുറുപ്പ് പണിത കെട്ടിടമാണ് ഇപ്പോൾ നിലവിലുള്ളത്.ഈ കെട്ടിടം നിർമിക്കുവാൻ വേണ്ടി ദേശമംഗലം മനയിൽ വിജയൻ തമ്പുരാൻ പ്രസിഡന്റും ശ്രീ ഇലഞ്ഞിക്കൽ ചെറിയാൻ സെക്രെട്ടറിയുമായിട്ടുള്ള 21 അംഗ കമ്മിറ്റ് സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് മേൽ നോട്ടം വഹിച്ചു.അന്നത്തെ ഹെഡ് മാസ്റ്റർ പ്രസന്നൻ മാസ്റ്ററുടെയും അതുപോലെ ശ്രീ .ശ്രീധരൻ മാസ്റ്ററുടേയും സേവനങ്ങളെ പെടയന്താൾ നിവാസികൾ നന്ദിയോടെ സ്മരിക്കുകയാണ്.ഈ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അദ്ധ്യാപക രക്ഷാകർതൃ സമിതിയോടൊപ്പം നാട്ടുകാരും സജീവമായി പങ്കെടുത്തിട്ടുണ്ട്.ഇന്നും ഇതെല്ലം പഴയ തലമുറകളുടെ ഓർമ്മയിൽ സൂക്ഷിക്കുന്ന നിറക്കൂട്ടുള്ള സംഭവങ്ങളാണ്.




ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പെടയന്താൾ&oldid=1351357" എന്ന താളിൽനിന്ന് ശേഖരിച്ചത്