ജി.എൽ.പി.എസ് പെടയന്താൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നമ്പ്യാർ മാസ്റ്ററുടെ കീഴിൽ 21 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം 11 വർഷത്തോളം അവിടെ തന്നെ നില നിന്നു.1970-ൽ ദേശമംഗലം മനക്കൽ വാസുദേവൻ നമ്പൂതിരിപ്പാട് സൗജന്യമായി നൽകിയ 50-സെന്റ് സ്ഥലത്തു നാട്ടുകാർ ഒരു ഷെഡ് കെട്ടി ഉണ്ടാക്കുകയും നാലു വരെ ഉള്ള ക്ലാസ്സുകൾ ഇവിടെ അധ്യയനം ആരംഭിക്കുകയും ചെയ്തു.

1977-ൽ വീശിയ കൊടുങ്കാറ്റിൽ പ്രസ്തുത കെട്ടിടം തകരുകയും സ്കൂൾ തിരിച്ചു നെല്ലേങ്ങര തറവാടിന്റെ കോലായിലും അദ്ദേഹത്തിന്റെ മരുമകൻ തുമ്പേതൊടിക ശിവരാമൻ അവറുകളുടെ കോലായിലുമായി പ്രവർത്തനം തുടർന്നു.

മൂന്ന് വർഷത്തിന് ശേഷം 1980-ൽ കേരള വനം വകുപ്പ് മന്ത്രി ശ്രീ ആര്യടാൻ മുഹമ്മദിന്റെ നിർദേശ പ്രകാരം കോൺട്രാക്ടർ ശ്രീ മാധവ കുറുപ്പ് പണിത കെട്ടിടമാണ് ഇപ്പോൾ നിലവിലുള്ളത്.ഈ കെട്ടിടം നിർമിക്കുവാൻ വേണ്ടി ദേശമംഗലം മനയിൽ വിജയൻ തമ്പുരാൻ പ്രസിഡന്റും ശ്രീ ഇലഞ്ഞിക്കൽ ചെറിയാൻ സെക്രെട്ടറിയുമായിട്ടുള്ള 21 അംഗ കമ്മിറ്റ് സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് മേൽ നോട്ടം വഹിച്ചു.അന്നത്തെ ഹെഡ് മാസ്റ്റർ പ്രസന്നൻ മാസ്റ്ററുടെയും അതുപോലെ ശ്രീ .ശ്രീധരൻ മാസ്റ്ററുടേയും സേവനങ്ങളെ പെടയന്താൾ നിവാസികൾ നന്ദിയോടെ സ്മരിക്കുകയാണ്.ഈ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അദ്ധ്യാപക രക്ഷാകർതൃ സമിതിയോടൊപ്പം നാട്ടുകാരും സജീവമായി പങ്കെടുത്തിട്ടുണ്ട്.ഇന്നും ഇതെല്ലം പഴയ തലമുറകളുടെ ഓർമ്മയിൽ സൂക്ഷിക്കുന്ന നിറക്കൂട്ടുള്ള സംഭവങ്ങളാണ്.