തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഭാഷാ അസംബ്ലി:

ഭാഷാ അസംബ്ലി ഓരോ ആഴ്ചയിലും നടക്കുന്നു ഒന്നാം ആഴ്ചയിൽ മലയാളം രണ്ടാം ആഴ്ചയിൽ ഇംഗ്ലിഷ് മൂന്നാം ആഴ്ചയിൽ ഹിന്ദി നാലാഴ്ചയിൽ സംസ്കൃതം. തുടക്കം മുതൽ അവസാനം വരെയും അതാതു ഭാഷകളിൽ തന്നെ എല്ലാം പരിപാടികളും കുട്ടികൾ തന്നെ നടത്തുന്നു. ഇത് കുട്ടികളിൽ വിവിധ ഭാഷകളിൽ സംസാരിക്കാൻ വഴി ഒരുക്കുന്നു.ഭാഷാ അസംബ്ലികൾ കുട്ടികൾ വളരെ ഒരുക്കത്തോടെ നടത്തി വരുന്നു. മാസത്തിലെ ഒന്നും, രണ്ടും, മൂന്നും, നാലും ആഴ്ചകളിൽ യഥാക്രമം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം ഭാഷാ അസംബ്ലികൾ നടത്തിവരുന്നു.

സംസ്കൃതം അസംബ്ലിയിൽ ആദ്യന്തം സംസ്കൃതം തന്നെ ഉപയോഗിക്കുന്നു. ഭാഷാസംബ്ലികൾ, കുട്ടികൾക്ക് സഭാക്കമ്പം മാറുന്നതിനും വ്യത്യസ്തമായ, നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായി അത് മാറുന്നു.