എ. എൽ. പി. എസ്. ചേനം

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22232 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. എൽ. പി. എസ്. ചേനം
വിലാസം
ചേനം

ചേർപ്പ് പി.ഒ.
,
680561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽalpschenam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22232 (സമേതം)
യുഡൈസ് കോഡ്32070401101
വിക്കിഡാറ്റQ64091699
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ035
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്റെജുല സിറാജുദിൻ
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്‌ന വി. ജെ
അവസാനം തിരുത്തിയത്
20-01-202222232


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ  പാറളം ഗ്രാമപഞ്ചായത്തിൽ തെക്കുവശത്തായി ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ചേനം.മൂന്ന് കിലോമീറ്റർ ചുറ്റളവിൽ  കോൾനിലങ്ങളാൽ       വലയം ചെയ്തു കിടക്കുന്ന ഈ ഗ്രാമം പ്രകൃതിമനോഹാരിതയിൽ വ്യത്യസ്തത പുലർത്തുന്നു.നാട്ടുരാജാക്കന്മാരുടെ ഭരണത്തിനുശേഷം ഈ പ്രദേശം ചേന്നേരമ  നക്കാരുടെ  കൃഷിഭൂമിയായിരുന്നു. ഇതിൽ കൂടുതലായും ചേനയാണ്കൃഷി ചെയ്തിരുന്നത്.ചേന്നേരമനക്കാരുടെ   സ്ഥലമായതിനാലും , ചേനക്കൃഷി  നടത്തിയതിനാലും ഈ  പ്രദേശത്തിന് ചേനം എന്ന പേര് ലഭിച്ചു  എന്ന് അനുമാനം വയലുകളുടെ  മധ്യത്തിലായി സ്ഥിതി ചെയ്‌യുന്ന ഇവിടം മഴക്കാലമാകുന്നതോടെ വെള്ളം കയറുകയും അന്യസ്ഥലങ്ങളിലേക്കു  പോകാൻവഞ്ചിയെ ആശ്രയിക്കുകയും ചെയ്തിരുന്ന പഴമക്കാർ  പഠിക്കാൻ ആഗ്രഹമുള്ളവരെ അക്ഷരം പഠിപ്പിച്ചിരുന്നു .ഇതിനായി പുറംദേശത്തുനിന്നും  പണിക്കന്മാരെ  കൊണ്ടുവന്നു . ചിലർ പുറത്തുപോയും   പഠിച്ചിരുന്നു.ഇതിൽ ബുദ്ധിമുട്ടു തോന്നിയ നാട്ടുകാർ സ്കൂൾ ആരംഭിക്കുന്നതിനെപ്പറ്റി  ചിന്തിച്ചു .കൊല്ലവർഷം ആയിരത്തിഒരുന്നൂറ്റിയൊന്നിൽ  ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .     ഈഴവരും മുസ്‍ലീം വിഭാഗത്തിൽ  ഉള്ളവരും  ആദ്യമായി  പ്രവേശനം നേടി . പെൺ കുട്ടികളും ആരംഭത്തിൽതന്നെ പ്രവേശനം നേടിയിരുന്നു .മേലേലെ ഗോവിന്ദകുട്ടിമേനോനും  ചോരഞ്ചത്ത്‌ നാരായണമേനോനും  ആയിരുന്നു  ആദ്യത്തെ  അധ്യാപകർ . 

ഭൗതികസൗകര്യങ്ങൾ

       26 സെൻറ്‌  ഭൂമിയിലാണ് ഈ  വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെയും  പ്രീപ്രൈമറി  വിഭാഗത്തിനുമായി 6  ക്ലാസ്സ്മുറികളുണ്ട് .  വാഹനസൗകര്യം ,കമ്പ്യൂട്ടർ  പഠനം   എന്നിവ ഒരുക്കിയിട്ടുണ്ട് .                                 

പാഠ്യേതര പ്രവർത്തനങ്ങൾ

 വിദ്യാരംഗം 
 ഗണിതക്ലബ്‌ 
 ശാസ്ത്രക്ലബ് 
 ഹരിതക്ലബ്‌ 
 ദിനാചരണങ്ങൾ 
സ്കൂൾ മാഗസിൻ

മുൻ സാരഥികൾ

മാനേജർമാർ :-

           സി .മാധവമേനോൻ (1926 -1993 )
           പി.ഒ. സരള (1994 -1998 )
            പി .ഡി .കൊച്ചൗസേഫ് മാസ്റ്റർ  (1998 -2008 )                              
            ഹെൻഡ്രി .ജോസഫ് (2008 -


      മുൻ പ്രധാനദ്ധ്യാപകർ :-
             സി . മാധവമേനോൻ മാസ്റ്റർ (1926 -1973 )
             സി .കൃഷ്ണൻകുട്ടിമേനോൻ മാസ്റ്റർ (1973 -1976 )
             കെ .ശിവരാമൻകൈമൾ മാസ്റ്റർ (1976 -1988 )
             പി .രാധടീച്ചർ (1988 -1993 )
             എം .സുഭദ്രടീച്ചർ (1993 -1995 )
             എം എസ് .ശാന്തകുമാരിടീച്ചർ(1995 -2003 )
              കെ .സരസ്വതിടീച്ചർ (2003 -2007 )



     

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പതിറ്റാണ്ടുകൾക്കു  മുൻപ്  സംസ്‌കൃതത്തിലും  മലയാളത്തിലും  മാസ്റ്റർബിരുദം  നേടിയ  എഴുത്തുകാരനും  ഈ  വിദ്യാലയത്തിലെ മുൻ അധ്യാപകനുമായ  രാമദേവൻ  പണിക്കശ്ശേരി ,        വി .എച് .ദിരാർ ( ഫ്രീലാൻസ് ജേർണലിസ്റ്റ് ),            
വി എച് .സലീം (പൂജ്യം കവി ),പി .ആർ .കൃഷ്ണൻകുട്ടി (നോവലിസ്റ്റ് ).

നേട്ടങ്ങൾ .അവാർഡുകൾ.

  2001 -മുതൽ സ്കൂൾവാർഷികഘോഷം വിപുലമായി നടത്താറുണ്ട്

  ഈ വിദ്യാലയമുത്തശ്ശിയുടെ വജ്രജൂബിലിയാഘോഷവും  നവതിയാഘോഷവും പൂർവ്വവിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ  ,മുൻഅധ്യാപകരെ ആദരിക്കൽ  തുടങ്ങി  വിവിധ  ചടങ്ങുകളിലൂടെ  കൂടുതൽ   വിപുലമായി സംഘടിപ്പിച്ചു .

ഏതാനും വർഷങ്ങളായി കുട്ടികളുടെ നേതൃത്വത്തിൽ ജൈവപച്ചക്കറികൃഷി നടത്തുകയും ,ഇവിടെനിന്നും ലഭിക്കുന്നവ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു .       

വഴികാട്ടി

{{#multimaps:10.43826,76.18353|zoom=10}}


"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._ചേനം&oldid=1346567" എന്ന താളിൽനിന്ന് ശേഖരിച്ചത്