ഗവൺമെന്റ് യു .പി .എസ്സ് .വളളംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു .പി .എസ്സ് .വളളംകുളം | |
---|---|
വിലാസം | |
വള്ളംകുളം വള്ളംകുളം ഈസ്റ്റ് പി.ഒ. , 689541 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1862 |
വിവരങ്ങൾ | |
ഫോൺ | 0469 2659505 |
ഇമെയിൽ | gupsvallamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37339 (സമേതം) |
യുഡൈസ് കോഡ് | 32120600123 |
വിക്കിഡാറ്റ | Q87593792 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 08 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു എലിസബേത്ത് ബാബു |
പി.ടി.എ. പ്രസിഡണ്ട് | ജിനു ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ജോഷി |
അവസാനം തിരുത്തിയത് | |
19-01-2022 | 37339 |
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിൽ വള്ളംകുളം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ വള്ളംകുളം.ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ തിരുവല്ല കുമ്പഴ സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് വള്ളംകുളം ജംഗ്ഷന് സമീപം ആയി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
നല്ലവരായ നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളായ ചില കുടുംബാംഗങ്ങളുടെയും പരിശ്രമഫലമായി 1862 ൽ വള്ളംകുളം മലയാളം സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഈ നാട്ടിലെ വിദ്യാർഥികൾക്ക് മാത്രമല്ല സമീപപ്രദേശങ്ങളായ ഇരവിപേരൂർ,കവിയൂർ ഓതറ,പുറമറ്റം, വെണ്ണിക്കുളം, കല്ലുപ്പാറ, കല്ലിശ്ശേരി,കുറ്റൂർ എന്നിവിടങ്ങളിൽ ഉള്ളവർക്കും വിദ്യയുടെ ആദ്യാക്ഷരം പകർന്നു നൽകുന്നതിനുള്ള ഏക ആശ്രയമായിരുന്നു.
വിദ്യാഭ്യാസരംഗത്ത് 159 വർഷങ്ങൾ പിന്നിടുമ്പോൾ സാംസ്കാരിക രാഷ്ട്രീയ വ്യാവസായിക രംഗത്തെ പ്രശസ്തരും പ്രഗത്ഭരുമായ നിരവധി വ്യക്തികൾ ഇവിടെ പഠനം നടത്തി. മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്,വൻ വ്യവസായി ആയിരുന്ന ശ്രീ ജി. പി നായർ എന്നിവരെ പ്രത്യേകം സ്മരിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2015ൽ സർക്കാർ ആരംഭിച്ച ഘട്ടത്തിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്, ക്രിയാത്മകമായ ഇടപെടലുകളിലൂടെ ആരംഭിച്ച ഹൈടെക് ക്ലാസ് റൂമുകളിൽ ഒന്ന് ഈ സ്കൂളിൽ ലഭ്യമാക്കിയിരുന്നു എന്ന് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. മണ്ണിനെയും മനുഷ്യനെയും അറിയുക കാർഷിക സംസ്കൃതി പുതിയ തലമുറയ്ക്ക് പകർന്നു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽഎത്തിക്കാൻ അധ്യാപകർ അക്ഷീണം പരിശ്രമിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
- * ശുചിത്വ സുന്ദര വിദ്യാലയ അന്തരീക്ഷം * വിശാലമായ കളിസ്ഥലം * മനോഹരമായ പൂന്തോട്ടം * നവീകരിച്ച ആഡിറ്റോറിയം * കംപ്യൂട്ടർ ലാബ് * സയൻസ് ലാബ് * ഗണിത ലാബ് * ഗണിത രൂപങ്ങളിലുള്ള മേശകൾ * വിശാലമായ ക്ലാസ് മുറികൾ* ഫാൻ സൗകര്യം * ഉച്ചഭക്ഷണം കഴിക്കുന്നതിന് പ്രത്യേക സ്ഥലം * പ്രീപ്രൈമറി സൗകര്യം * ഉപയോഗ്യമായ ശൗചാലയങ്ങൾ, * പൈപ്പ് സൗകര്യം , കിണർ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
|തിരുവല്ല കോഴഞ്ചേരി റോഡിൽ ഏകദേശം 6 കി. മി. ദൂരം യാത്ര ചെയ്‌താൽ വള്ളംകുളം ഗവൺമെന്റ് യു. പി. സ്കൂളിൽ എത്തിച്ചേരാം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
മാർഗ്ഗം വിശദീകരിക്കുക {{#multimaps: 9.381679,76.606491| zoom=18}}
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37339
- 1862ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ