ജി ഡബ്ല്യു എൽ പി സ്ക്കൂൾ മടക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി ഡബ്ല്യു എൽ പി സ്ക്കൂൾ മടക്കര | |
---|---|
![]() | |
വിലാസം | |
മടക്കര ഇരിണാവ് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 05 - 1905 |
വിവരങ്ങൾ | |
ഫോൺ | 04972867280 |
ഇമെയിൽ | gwlpsmadakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13525 (സമേതം) |
യുഡൈസ് കോഡ് | 32021400403 |
വിക്കിഡാറ്റ | Q64458678 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് ബാബു സി.വി |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് പി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ |
അവസാനം തിരുത്തിയത് | |
19-01-2022 | 13525madakkara |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
മടക്കരയിലെ മത്സ്യതൊഴിലാളികൾക്കും പിന്നോക്ക വിഭാഗങ്ങൾക്കുമായി സ്ഥാപിക്കപ്പെട്ട സ്‌കൂളാണിത് .1905 ലാണ് സ്‌കൂൾ സ്ഥാപിക്കപ്പെട്ടത് .ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് മുന്നൂറു മീറ്റർ അകലെയുള്ള ചിറക്കോട് എന്ന സ്ഥലത്തായിരുന്നു സ്‌കൂൾ മുൻപ് സ്ഥിതി ചെയ്തിരുന്നത് .ആദ്യകാലത്ത് ഒരു വാടകക്കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത് . രണ്ടു വശവും പുഴയാൽ ചുറ്റപ്പെട്ട പ്രദേശമാണിത് . 2005 ൽ എസ് .എസ് .എസ് യുടെ സഹായത്തോടെ പുതിയ കെട്ടിട നിർമാണ നടപടികൾ ആരംഭിച്ചു. ഇ.രാധാകൃഷ്ണൻ മാസ്റ്റർ ആയിരുന്നു നിർമാണ പ്രവർത്തനങ്ങളിൽ മുൻകൈ എടുത്തത് .നാട്ടുകാരുടെ വിപുലമായ നിർമാണ കമ്മിറ്റി വ്യത്യസ്ത മാര്ഗങ്ങളിലൂടെ ഫണ്ട് സമാഹരിചു.2006 ഓടെ കെട്ടിട നിർമാണം പൂർത്തിയാക്കി.ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് സ്‌കൂൾ പ്രവർത്തനം മാറ്റി.
ഭൗതികസൗകര്യങ്ങൾ
സ്‌കൂൾ കെട്ടിടത്തിൽ 6 മുറികളുണ്ട് .4 ക്ലാസ് മുറികൾ ,ഓഫീസ് റൂം ,പാചകപ്പുര എന്നിവ. ഓഫീസ് റൂമിൽ 6 കംപ്യൂട്ടറുകളോട് കൂടി കമ്പ്യൂട്ടർ ലാബു കൂടി പ്രവർത്തിക്കുന്നുണ്ട്.ലൈബ്രറി പുസ്തകങ്ങൾ ഓഫീസിൽ റൂമിലും ക്ലാസ് മുറിയിലെ റാക്കുകളിലുമായി ക്രമീകരിച്ചിട്ടുണ്ട്. 1 മുതൽ 4 വരെയുള്ള ക്ലാസുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആൺകുട്ടികൾക്കും പെൺപെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്ക് ,സ്റ്റാഫ് ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്.കിണർ ഇല്ലാത്തതിനാൽ ജപ്പാൻ കുടിവെള്ളമാണ് ഉപയോഗിക്കുന്നത്.സ്‌കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്.പച്ചക്കറി കൃഷിക്കായി സ്‌കൂളിന് ചുറ്റുമുള്ള സ്ഥലം പ്രയോജനപ്പെടുത്തി വരുന്നു .എല്ലാ ക്ലാസ് മുറികളുടെയും നിലം ടൈൽസ് പതിച്ചവയാണ് .
സ്‌കൂളിൽ റാമ്പ് , റെയിൽ എന്നിവ സ്ഥാപിക്കാൻ പഞ്ചായത്ത് ഫണ്ട് നീക്കി വച്ചിട്ടുണ്ട് . ഒരു കോടി രൂപയുടെ കെട്ടിട നിർമാണം ( 4 ക്ലാസ്മുറി ,ടോയ്‌ലറ്റ് ഉൾപ്പെടെ) ടെക്നിക്കൽ സാങ്ക്ഷൻ ലഭിച്ച ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവൃത്തി പരിചയം ,സയൻസ് ,സാമൂഹ്യശാസ്ത്ര മേളകൾ എന്നിവയിൽ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്നു .സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ വര്ഷങ്ങളായി നടന്നു വരുന്നു.കമ്പ്യൂട്ടർ പഠനവും കാര്യക്ഷമമായി നടക്കുന്നു.സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പൂർവ വിദ്യാർത്ഥികൾക്കുമായി ആഴ്ചയിൽ ഒരു ദിവസം നൃത്ത സംഗീത ക്ലാസുകൾ നൽകുന്നുണ്ട്. എല്ലാ വർഷവും പച്ചക്കറി കൃഷി സ്‌കൂൾ കോമ്പൗണ്ടിൽ നടത്താറുണ്ട് .എൽ .എസ് .എസ് കോച്ചിങ്ങും നല്കിവരുന്നുണ്ട് .
സ്‌കൂളിൽ ആരോഗ്യ,പരിസ്ഥിതി ,ശുചിത്വ ക്ളബ്ബുകളും വിഷയാടിസ്ഥാനത്തിലുള്ള
വിവിധ ക്ളബ്ബുകളും പ്രവർത്തിക്കുന്നുണ്ട്.
മാനേജ്‌മെന്റ്പൂർണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്നു.
മുൻസാരഥികൾ
- ഇ.രാധാകൃഷ്ണൻ 2002 -2006
- പങ്കജാക്ഷി 2006 -2007
- സരള 2007 -2013
- ലീലാമ്മ 2013 -2014
- ഗംഗാബായി 2014 -2015
- ജയശ്രീ 2015 -2016
- ഉഷ 2016 -2017
- വത്സമ്മ ജോർജ് 2017 -2019
- ഉമാദേവി 2019 -2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള വിഭാഗം മുൻ തലവൻ ശ്രീ .ടി .പവിത്രൻ മടക്കര സ്‌കൂളിലെ പ്രശസ്തനായ പൂർവ വിദ്യാർത്ഥിയാണ് .പ്രശസ്ത ചിത്രകാരനായ പി. ഉദയഭാനു സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയാണ് .
വഴികാട്ടി
{{#multimaps:11.968187308410755, 75.30164478482732 | width=600px | zoom }}