കുരിയോട് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുരിയോട് എൽ പി എസ്
വിലാസം
കുരിയോട്

വേങ്ങാട് പി.ഒ.
,
670612
,
കണ്ണൂർ ജില്ല
സ്ഥാപിതം13 - 8 - 1905
വിവരങ്ങൾ
ഇമെയിൽkuriyodlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14744 (സമേതം)
യുഡൈസ് കോഡ്32020801214
വിക്കിഡാറ്റQ64456440
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംവേങ്ങാട്‌പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസന്ധ്യ പുളിക്കൂൽ
പി.ടി.എ. പ്രസിഡണ്ട്സജീവൻ.പി.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ര ജിലടി.വി
അവസാനം തിരുത്തിയത്
18-01-2022Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

          20-ാം  നൂറ്റാണ്ടിന്റെ ആരംഭം വൈരുധ്യം കൊണ്ട് സവിശേഷമായിരുന്നു.ജാതിയുടെയും മതത്തിന്റെയും പേരിൽ പ്രാന്തവൽക്കരിക്കപ്പെട്ട ജനത.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുളുപരത്തിയ സാമൂഹികാന്തരീക്ഷം. അടിമത്തം ദൈവഹിതമായി വരിച്ച അടിസ്ഥാനവർഗ്ഗം.അക്ഷരജ്ഞാനം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തക.ഈ പശ്ചാത്തലത്തിൽ ഗ്രാമത്തിലെ യുവതലമുറയെ നേർവഴിയിൽ നയിക്കുകയെന്നത് ശ്രീ പി.എ.രാമൻ നമ്പ്യാരുടെ ജീവിതഭിലാഷമായിരുന്നു.ഇതിന്റെ സഫലീകരണമാണ് 1905ൽ അരേടത്ത് പടിയിൽ സ്ഥാപിതമായ എഴുത്തള്ളി.ആ സ്ഥാപനത്തിന്റെ വളർന്ന രൂപമാണ് ഇന്നത്തെ കുരിയോട് എൽ പി സ്ക്കൂൾ.
           1906 ആഗസ്ത് 13 ന് (No: 218/13-08-1906)സ്കൂളിനു അംഗീകാരം കിട്ടി.തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ശ്രീ ശങ്കരൻ ഗുരുക്കളായിരുന്നു പെരിങ്ങാലി അരേടത്തെ പള്ളിക്കൂടത്തിലെ ആദ്യ ഗുരുനാഥൻ.അദ്ദേഹത്തിന്റെ ഉന്നതമായ പാണ്ഡിത്യവും ആകർഷകമായ വ്യക്തിത്വവും ധാരാളം പഠിതാക്കളെ സ്ക്കൂളിലേക്ക് ആകർഷിച്ചു.ദ്രുതഗതിയിലായിരുന്നു പിന്നീടങ്ങോടുള്ള വളർച്ച.കോയിലോട്, ഊർപ്പള്ളി, പടുവിലായി, ശങ്കരനെല്ലൂർ,കൈതച്ചാൽ, വട്ടിപ്രം,കിരാച്ചി,വേങ്ങാട് തുടങ്ങിയ പ്രദേശങ്ങളുടെ ഏക ദീപസ്തംഭമായിരുന്നു വളരെക്കാലം ഈ സരസ്വതിക്ഷേത്രം.
           പഠിതാക്കളുടെ ബാഹുല്യം ഈ വിദ്യാലയത്തിന് ഉൾക്കൊള്ളാൻ കഴിയാതെവന്നപ്പോൾ 1932ൽ കുരിയോട് ബോയ്സ് എലിമെന്ററി സ്ക്കൂൾ എന്നും,കുരിയോട് ഗേൾസ് എലിമെന്ററി സ്ക്കൂൾ എന്നും,ഈ വിദ്യാലയം രണ്ടായി വിഭജിക്കപ്പെട്ടു.വിദ്യാലയത്തിന്റെ ഈ പൂർവ്വ ഘട്ടങ്ങളിലെല്ലാം അറിവിന്റെ നിറകുംഭങ്ങളായ നിരവധി ഗുരുക്കന്മാർ ഇവിടെ സേവന നിമഗ്നരായിരുന്നിട്ടുണ്ട്. പ്രധാനധ്യാപകൻ ശ്രീ ശങ്കരൻ ഗുരുക്കൾക്ക് പുറമെ സർവ്വ ശ്രീ കുമ്പോല കുഞ്ഞിരാമരൻ മാസ്റ്റർ,ചെറുവളത്ത് നാണു മാസ്റ്റർ,സി.പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,പി.നാരയണൻ മാസ്റ്റർ തുടങ്ങിയ മഹാരഥന്മാർ ബോയ്സ് സ്ക്കൂളിനെ ധന്യമാക്കിയവരത്രേ.പട്ടറ് മാസ്റ്റർ(വൈറ്റിപ്പട്ടർ),പി.എ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ,നാണു മാസ്റ്റർ,കിട്ടോട്ടി മാസ്റ്റർ,കുഞ്ഞപ്പ മാസ്റ്റർ,ചന്തൂട്ടി മാസ്റ്റർ , ഗോവിന്ദൻ മാസ്റ്റർ,തമ്പായി എഴുത്തമ്മ,മാളു എഴുത്തമ്മ,പാറു ടീച്ചർ തുടങ്ങിയവരുടെ സേവനം ഗേൾസ് സ്ക്കൂളിനെ ശ്രദ്ധേയമാക്കിയിരുന്നു. 
           1945ൽ വിദ്യാലയം വിണ്ടും ഒന്നായി.പ്രധാനാധ്യാപകന്റെ ചുമതല ശ്രീ.കെ മാധവൻ മാസ്റ്റരുടെ കൈയിലെത്തി.സർവ്വശ്രീ:എം.എം.നാരയണൻ നമ്പ്യാർ, വി.വി.നാരയണൻ നമ്പ്യാർ,പി.എ ശങ്കരൻ നമ്പ്യാർ,പി.കെ ശ്രീമതി,തമ്പായി എഴുത്തമ്മ,മാളു എഴുത്തമ്മ തുടങ്ങിയവർ സഹാധ്യാപകരും.പിന്നീട് ശ്രീമതി വി.പി.പത്മിനി,ശ്രീ പി.കെ.രാമചന്ദ്രൻ നമ്പ്യാർ,പി.എ ലീവാവതി,കെ.ഭാരതി(നീഡിൽ വർക്ക്) എന്നിവരും സഹാധ്യാപകരായെത്തി.
                 1957ൽ കമ്മ്യൂണിറ്റി ബ്ലോക്കിന്റെ സാഹായത്തോടുകൂടിയാണ് ഇന്ന് കാണുന്ന കെട്ടിടത്തിന്റെ പണിപൂർത്തിയായത്.അന്നത്തെ മാനേജർ ശ്രീ പി.എ അപ്പനു നമ്പ്യാർ(കുഞ്ഞിച്ചന്തു നമ്പ്യാർ) പിൽക്കാല മാനേജർ ശ്രീ.പി.സി.കുഞ്ഞിരാമരൻ നമ്പ്യാർ,ശ്രീ.പി.എ ശങ്കരൻ നമ്പ്യാർ തുടങ്ങിയവർ നിർമ്മാണപ്രവർത്തനത്തിൽ തങ്ങളുടേതായ സംഭാവനകൾ അർപ്പിച്ചവരത്രേ.             

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്
മികച്ച ലൈബ്രറി

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ

കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകൾ

വഴികാട്ടി

{{#multimaps: 11.8683099,75.5306778 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കുരിയോട്_എൽ_പി_എസ്&oldid=1331076" എന്ന താളിൽനിന്ന് ശേഖരിച്ചത്