യൂ പി സ്കൂൾ പുതിയവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പുതിയവിള എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതിയവിള യുപി സ്കൂൾ.
യൂ പി സ്കൂൾ പുതിയവിള | |
---|---|
വിലാസം | |
പുതിയവിള പുതിയവിള , പുതിയവിള പി.ഒ. , 690531 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഇമെയിൽ | upsputhiyavila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36467 (സമേതം) |
യുഡൈസ് കോഡ് | 32110600406 |
വിക്കിഡാറ്റ | Q87479400 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 56 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. എ |
പി.ടി.എ. പ്രസിഡണ്ട് | രഘുനാഥൻ. വി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്യ |
അവസാനം തിരുത്തിയത് | |
17-01-2022 | Jyothy G S |
ചരിത്രം
അറിവിൻ ലോകത്തെ അക്ഷയഖനിയായി ഇന്നും സൂര്യപ്രഭ ചൊരിയുന്ന പുതിയവിള യു.പി.എസ്
1920 ജൂൺ മാസം ഒന്നാം തീയതി പെരുമന കുടുംബം സ്ഥാപിച്ച പുതിയവിള യുപിസ്കൂൾ "പെരുമന സ്കൂൾ " എന്നാണ് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. നാട്ടിലെ ആളുകൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഈ " ഇംഗ്ലീഷ് സ്കൂൾ " എന്നും അറിയപ്പെട്ടിരുന്നു. കൂടുതൽ അറിയാം....
ഭൗതികസൗകര്യങ്ങൾ
97 സെൻറ്സ്ഥലത്തിൽ ചുറ്റുമതിൽ ഓടുകൂടിയ മൂന്ന് ഉറപ്പുള്ള കെട്ടിടങ്ങളും അതിൽ സജ്ജമാക്കിയ ആധുനിക ഭൗതിക സാഹചര്യങ്ങളും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, അടുക്കള, ലാബ്, ലൈബ്രറി സൗകര്യങ്ങളുമുണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇൻറർനെറ്റ് കണക്റ്റിവിറ്റി സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ,ഔഷധസസ്യങ്ങൾ ഇവയൊക്കെ സ്കൂൾ അങ്കണത്തെ മനോഹരമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- ഗോപാലകൃഷ്ണപിള്ള
- സുമതിക്കുട്ടിയമ്മ
- രാജശേഖരൻ നായർ
- പരമേശ്വരൻപിള്ള
- ബാലചന്ദ്രൻ പിള്ള
നേട്ടങ്ങൾ
പഴയ പ്രതാപത്തിന് ഒട്ടും മങ്ങലേൽക്കാതെ അക്കാദമിക നിലവാരം മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നത് വിദ്യാലയത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്.ഇപ്പോൾ ഇംഗ്ലീഷ് മീഡിയം ഉൾപ്പെടുത്തി പുനക്രമീകരിച്ചു, അതോടെ മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.സ്കൂളിനെ മുൻനിരയിൽ എത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് ചേർന്ന് സ്കൂളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കലാകായിക പ്രവർത്തനങ്ങളിൽ പങ്കാളിത്തവും പ്രോത്സാഹനവും നൽകുന്നുണ്ട്. ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന ഉണ്ട്.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും പ്രശസ്ത നിലയിൽ പല മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും 6.5 കി.മി അകലം.
- കായംകുളം ബസ് സ്റ്റാന്റിൽ നിന്നും 5 കി.മി അകലം.
- നാഷണൽ ഹൈവേയിൽ നിന്നും ഓട്ടോ മാർഗം 2 കി.മി അകലം.
{{#multimaps:9.1897627,76.4690193 |zoom=11}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36467
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ