യൂ പി സ്കൂൾ പുതിയവിള/അക്ഷരവൃക്ഷം
കോവിഡ് 19 കാലത്തെ എന്റെ അവധി ദിനങ്ങൾ
ലോകം മുഴുവൻ കോവിഡ് 19 വ്യാപിച്ചു കിടക്കുന്ന ഈ സാഹചര്യത്തിൽ എനിക്ക് ഈ അവധിക്കാലം സന്തോഷതിനേക്കാൾ ദുഃഖം ആണ് നൽകുന്നത് .നമ്മൾ എല്ലാവരും ഒറ്റകെട്ടായി പരിശ്രമിച്ചാൽ മാത്രമേ കോവിഡ് എന്ന ഈ മഹാവ്യാധിയെ അകറ്റാൻ കഴിയു.അനാവശ്യം ആയി പുറത്തേക്കു പോകാതിരിക്കുക .പുറത്തേക്കു പോകേണ്ടി വന്നാൽ മാസ്ക് ഉപയോഗിക്കുക .കൈകൾ ഇടവിട്ട് സോപ്പോ സനിറ്റ്‌സ്‌റോ ഉപയോഗിച്ച് വൃത്തിയാക്കുക .ചുമക്കുമ്പോളും ,തുമ്മുബോളും തൂവാല ഉപയോഗിച്ച് മൂക്കും,വായും മറച്ചു പിടിക്കുക.മറ്റുള്ളവരിൽ നിന്നും സാമൂഹിക അകലം പാലിക്കുക മുതലായ കാര്യങ്ങൾ കർശനം ആയി പാലിക്കേണ്ടതാണ് .ചൈനയിലെ വുഹാനിൽ ആണ് ആദ്യം ആയി ഈ രോഗം റിപ്പോർട്ട് ചെയ്തത് .ഈ രോഗത്തെ ചെറുക്കുന്നതിന് ആരോഗ്യ വകുപ്പും ഗവണ്മെന്റും ചെയ്യന്ന പ്രവർത്തനങ്ങൾ വളരെ വിലപ്പെട്ട്ടതാണ് .അവർക്കൊപ്പം അവരുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് ഈ മഹാവ്യാധിയെ തുരത്താൻ നമുക്കും ഈ യജ്ഞത്തിൽ പങ്കാളികൾ ആകാം .ഈ അവധിക്കാലത്തു പുറത്തു എഗും പോകാതെ അമ്മയെ സഹായിക്കുകയും ചിത്രം വരക്കുകയും ചെടി നടുകയും പയർ വിത്തുകളും നടാം .എന്റെ പ്രിയ പെട്ട കൂട്ടുകാരും ഇതു പോലെ ആയിരിക്കും എന്ന് കരുതുന്നു .ഈ അവധിക്കാലത്തു ഇങ്ങനെ ഒരു ലേഖനം എഴുതാൻ എനിക്ക് പ്രേരണ നൽകിയ എന്റെ പ്രിയപ്പെട്ട അദ്യാപികയോടുള്ള നന്ദിയും ഞാൻ രേഖ പെടുത്തുന്നു ..
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ...!!!!
അനന്ത കൃഷ്ണൻ 6th Class പുതിയവിള.UPS കായംകുളം ഉപജില്ല ആലപ്പുഴ