കുന്നുമ്മക്കര എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16249-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുന്നുമ്മക്കര എൽ പി എസ്
വിലാസം
കുന്നുമ്മക്കര

കുന്നുമ്മക്കര-പി.ഒ,
-വടകര വഴി
,
673 308
സ്ഥാപിതം1891
വിവരങ്ങൾ
ഇമെയിൽjayeshmalana@gmail.com
കോഡുകൾ
സ്കൂൾ കോഡ്16249 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയേഷ്.എം
അവസാനം തിരുത്തിയത്
17-01-202216249-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ  ചോമ്പാല ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ ആണ്  കുന്നുമ്മക്കര എൽ പി സ്കൂൾ

ചരിത്രം

     2016 ൽ125ാം വാർഷികം ആഘോഷിച്ച കുന്നുമ്മക്കര എൽ പി സ്ക്കൂൾ കുന്നുമ്മക്കര പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. സവർണ്ണർക്കു മാത്രം പഠിക്കാൻ അവസരം ഉണ്ടായിരുന്ന കാലഘട്ടത്തിൽ അവർണ്ണരെയും അക്ഷരാഭ്യാസം ചെയ്യിക്കാൻ സൻമനസ്സു കാട്ടിയ ചില മഹദ് വ്യക്തികളുടെ കൂട്ടായപ്രവർത്തനത്തിന്റെ ഭാഗമായാണ് അന്ന് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.സർവശ്രീ കേളോത്ത് ഗോവിന്ദൻ ഗുരുക്കൾ ആർ. വി. കൃഷ്ണൻ അടിയോടി ചാത്തൻ കണ്ടി ശങ്കരൻ ഗുരുക്കൾ എന്നീ ഗുരുനാഥൻ മാരാണ് ആ മഹത് വ്യക്തികൾ.
 തുടക്കത്തിൽ ചുരുങ്ങിയ വിദ്യാർത്ഥികളെ ഇവിടെ പഠിക്കാൻ എത്തിയിരുന്നുള്ളൂ. പിന്നീട് ഇരുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിച്ച അധ്യയനവർഷങ്ങളും ഉണ്ടായിരുന്നു. സ്വാതന്ത്യ്രസമര സേനാനികളായ ശ്രീമാൻമാർ കെ.കുഞ്ഞിരാമക്കുറുപ്പ്, പുതുക്കുടി കുട്ടി നാരായണൻ നമ്പ്യാർ, രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡൽ നേടിയ ശ്രീ.ഹരിപുരം ഹരിപ്രസാദ്, ശ്രീ. നാരായണൻ മണക്കാട്ട് മുതൽ നിരവധീ പ്രശസ്തർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.
   പഴയ ഗുരുക്കൻമാർക്കുശേഷം ശ്രീമാന്മാർ ചാർത്താങ്കണ്ടി കുഞ്ഞിരാമൻനമ്പ്യാർ, വി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, വി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.രാമക്കുറുപ്പ്‌, വി.അമ്മാളുടീച്ചർ, കെ. മാധവിടീച്ചർ, പി.കൗസുടീച്ചർ, പി.അച്യുതൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ,ടി.കെ.രാജൻമാസ്റ്റർ, കെ.വി.നാരായണൻ നമ്പൂതിരി,കെ.ശാന്തടീച്ചർ, വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ, വി.വി.മനോഞ്ജകുമാരി ടീച്ചർ,എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകർ ആയിരുന്നു.
  വളരെക്കാലം7അധ്യാപകരും ഒരു നീഡിൽ വർക്ക് ടീച്ചറും ജോലി ചെയ്തിരുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ 5അധ്യാപകരെയുള്ളൂ.ഈ അധ്യയന വർഷം 76കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.1991ൽ ശതവാർഷികവും,2016ൽ നൂറ്റിഇരുപത്തഞ്ചാം വാർഷികവും വിപുലമായ പരിപാടികളോടെ വിജയപ്രദമായി ബഹുജനപങ്കാളിത്ത ത്തോടെ ആഘോഷിച്ചിരുന്നു.

ഒന്നാം ക്ലാസ്സിൽ 9ആൺകുട്ടികളും, 7പെൺകുട്ടികളുമടക്കം 16പേരാണുള്ളത്. രണ്ടാം ക്ലാസ്സിൽ 10ആൺകുട്ടികളും, 8പെൺകുട്ടികളുമടക്കം 18പേരാണുള്ളത്. മൂന്നാം 7ആൺകുട്ടികളും, 5പെൺകുട്ടികളുമടക്കം 12പേരാണുള്ളത്. നാലാം 3ആൺകുട്ടികളും, 8പെൺകുട്ടികളുമടക്കം 11പേരാണുള്ളത്. അഞ്ചാം 11ആൺകുട്ടികളും, 8പെൺകുട്ടി കളുമടക്കം 19പേരുമാണുള്ളത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ബാലകൃ‍ഷ്ണൻ മാസ്ററർ
  2. ചാർത്താങ്കണ്ടി കുഞ്ഞിരാമൻനമ്പ്യാർ,

വി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, വി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.രാമക്കുറുപ്പ്‌, വി.അമ്മാളുടീച്ചർ, കെ. മാധവിടീച്ചർ, പി.കൗസുടീച്ചർ,

പി.അച്യുതൻ മാസ്റ്റർ,
ലക്ഷ്മി ടീച്ചർ,

ടി.കെ.രാജൻമാസ്റ്റർ, കെ.വി.നാരായണൻ നമ്പൂതിരി, കെ.ശാന്തടീച്ചർ വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ വി.വി.മനോഞ്ജകുമാരി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ.കുഞ്ഞിരാമക്കുറുപ്പ്,
  2. പുതുക്കുടി കുട്ടി നാരായണൻ നമ്പ്യാർ,
  3. ശ്രീ.ഹരിപുരം ഹരിപ്രസാദ്,

ശ്രീ. നാരായണൻ മണക്കാട്ട്

വഴികാട്ടി

{{#multimaps:11.6727308,75.5785432 |zoom=13}}

"https://schoolwiki.in/index.php?title=കുന്നുമ്മക്കര_എൽ_പി_എസ്&oldid=1315526" എന്ന താളിൽനിന്ന് ശേഖരിച്ചത്