എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പിൻന്തുണ അറിയാൻ......

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) ('ഈ ക്ലാസുകൾ അവരുടെ മാതാപിതാക്കളുടെ വാട്സപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ ക്ലാസുകൾ അവരുടെ മാതാപിതാക്കളുടെ വാട്സപ്പിൽ അയച്ചു കൊടുക്കുകയും അവർ കാണുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഓരോ ക്ലാസിനുശേഷവും അവർക്കായി പ്രത്യേകം വർക്ക് ഷീറ്റുകളും നൽകിവരുന്നു. യൂട്യൂബിൽ എല്ലാ വൈറ്റ് ബോർഡ് ക്ലാസുകളും ഇന്ന് ലഭ്യമാണ്. ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ ഇടക്കിടക്ക് സന്ദർശനം നടത്താറുണ്ട് ഫോണിലൂടെ അവരുടെ മാതാപിതാക്കളെ ബന്ധപ്പെടുന്നു. തെറാപ്പികൾ അത്യാവശ്യമായ കുട്ടികൾക്ക് ബി.ആർ.സിയുടെ തെറാപ്പി സെന്ററുമായി ബന്ധപ്പെട്ടു തെറാപ്പികൾ നൽകിവരുന്നു.ശിശുദിനത്തോടനുബന്ധിച്ച് കോഴിക്കോട് മേലടി ബി.ആർ.സി യും ആറന്മുള ബി.ആർ.സിയും ഒരുമിച്ചു ട്വിനിംഗ് പ്രോഗ്രാം ആരംഭിച്ചു. ഗൂഗിൾ മീറ്റിലൂടെ ഇരു ബി.ആർ.സികളിലെയും കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. എല്ലാ ബുധനാഴ്ചകളിലും ടിന്നിങ് പ്രോഗ്രാം തുടർന്നുവരുന്നു