എസ്.എൻ.ഡി.പി.യു.പി.എസ് തലച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്.എൻ.ഡി.പി.യു.പി.എസ് തലച്ചിറ | |
---|---|
വിലാസം | |
തലച്ചിറ എസ്എൻഡിപിയുപിസ്കൂൾ തലച്ചിറ , തലച്ചിറ പി.ഒ. , 689664 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04735 2300303 |
ഇമെയിൽ | thalachirasndpups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38657 (സമേതം) |
യുഡൈസ് കോഡ് | 32120801925 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിമിമോൾ എ എസ് |
പി.ടി.എ. പ്രസിഡണ്ട് | വിനോദ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ ബി |
അവസാനം തിരുത്തിയത് | |
16-01-2022 | Mathewmanu |
ചരിത്രം
മലയോര ഗ്രാമങ്ങളായ തലച്ചിറ,മലയാലപ്പുഴ,പുതുക്കുളം,ചെങ്ങറ,വള്ളിയാനി തുടങ്ങിയ പ്രദേശങ്ങളിലുള്ള കൃഷിക്കാരും കൂലിപ്പണിക്കാരുമായ പാവപ്പെട്ട രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ 5 കിലോമീറ്ററിലധികം കാൽനടയായി വിട്ടു വേണം സ്കൂളുകളിൽ എത്തിക്കേണ്ടിയിരുന്നത്. ഏറിയ കൂറും സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇവർക്ക് വർധിച്ച ഫീസ് കൊടുത്ത് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള കഴിവ് തുലോം പരിമിതമായിരുന്നു.
ഈ സാഹചര്യത്തിൽ തലച്ചിറ 92 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ 1953-54 വർഷം 53 കുട്ടികളുമായി ഒരു ചെറിയ സ്കൂൾ സ്ഥാപിച്ചു.
ആദ്യകാലത്ത് ഇത് "മലയാളംസ്കൂൾ" എന്നറിയപ്പെട്ടിരുന്നു.
ശ്രീ.പാറതെക്കേതിൽ നീലകണ്ഠൻ,
ശ്രീ.കെ.എം സത്യപാലൻ ,ശ്രീ നാണു തടത്തേൽ ,ശ്രീ പി.ജി.ഗോവിന്ദൻ, ശ്രീ വാസു ഏറത്തേത്ത് ,ശ്രീ.പി കെ കേശവൻ പൂക്കോട്ട്, അഡ്വ:എൻ നാരായണൻ എന്നിവരാണ് സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്.
സ്ഥാപിച്ച രീതി
92 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം വിലകൊടുത്തു വാങ്ങിയ വസ്തു, അട കേൽ നാരായണൻ വക തടിയും, സമാഹരണവും സ്ഥലത്തെ കരിങ്കല്ലും, തദ്ദേശീയരുടെ ശ്രമദാനവും.
ഭൗതികസൗകര്യങ്ങൾ
ഒന്നരയേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് കെട്ടിടങ്ങൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്റൂം, ആധുനിക രീതിയിലുള്ള ഐടി വിദ്യാഭ്യാസത്തിന് ഉതകുന്ന പ്രൊജക്ടറുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, പാചകപ്പുര, ഭോജനശാല, മൂത്രപ്പുര, കക്കൂസ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|