എം.എസ്.സി.എൽ.പി.എസ് പുത്തൻപീടിക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എസ്.സി.എൽ.പി.എസ് പുത്തൻപീടിക | |
---|---|
വിലാസം | |
പുത്തൻപീടിക എം സ് സി ൽ പി സ് പുത്തൻപീടിക , ഓമല്ലൂർ പി.ഒ. , 689647 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | msclps38629@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38629 (സമേതം) |
യുഡൈസ് കോഡ് | 32120401801 |
വിക്കിഡാറ്റ | Q87599440 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | വിശ്വരാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രാധാമണി |
അവസാനം തിരുത്തിയത് | |
16-01-2022 | Mathewmanu |
ചരിത്രം
ആയിരങ്ങളെ അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം നിലവിൽ വന്നിട്ട് 106 വർഷങ്ങളാകുന്നു.1915-ൽ ഓമല്ലൂർ ചീക്കനാൽ ഇടയിൽ ശ്രീമാൻ ഇ.ജെ ചെറിയാന്റെ മാനേജ്മെന്റിൽ സ്ഥാപിതമായ ഈ വിദ്യാലയം മലങ്കര സഭയുടെ സ്ഥാപകനായ ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാർ ഇവാനിയോസ് പിതാവ് തിരുവനന്തപുരം അതിരൂപതയ്ക്ക് വേണ്ടി വിലയ്ക്കുവാങ്ങി. ഈ നാട്ടിലെ പ്രഗൽഭരായ പല അധ്യാപകരും ബഥനി സന്യാസ സമൂഹത്തിലെ കന്യാസ്ത്രീകളും ഇതിന്റെ ഭരണസാരഥ്യം വഹിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിന് 4 ക്ലാസ് മുറികളും ഓഫീസ് മുറിയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികളുണ്ട്. ആധുനിക സൗകര്യങ്ങളുള്ള കഞ്ഞിപ്പുര, സംരക്ഷണഭിത്തിയോട് കൂടിയ കിണർ, വിദ്യാലയത്തിനെയും പരിസരത്തെയും വേർതിരിക്കുന്ന ചുറ്റുമതിൽ എന്നിവയുമുണ്ട്. എല്ലാ ക്ലാസ് മുറികളിലും ആവശ്യമായ ബെഞ്ചുകൾ ഡെസ്ക്കുകൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളും ഓഫീസും വൈദ്യുതീകരിച്ചിട്ടുമുണ്ട്.കുട്ടികളുടെ പഠനപുരോഗതിക്കായി ലൈബ്രറി , കമ്പ്യൂട്ടർ പരിജ്ഞാനത്തിനായി രണ്ട് ലാപ്ടോപ്പുകൾ, പ്രൊജക്ടർ,വായനാമൂല എന്നീ സജ്ജീകരണങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കോവിഡ് അതിജീവനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ അതിജീവനം ഉല്ലാസ പരിപാടി ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്നു.ടാലന്റ് ലാബ്, ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയ പരിപാടികളിലൂടെ വിദ്യാർത്ഥികളിലെ മികവ് കണ്ടെത്തുന്നു. കുട്ടികളുടെ നൈസർഗ്ഗിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിപരിചയ ക്ലാസുകൾ നടത്തപ്പെടുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അധ്യാപകർ
ശ്രീമതി. സിസിലി ഫിലിപ്പ്( ഹെഡ്മിസ്ട്രസ് )
ശ്രീമതി. ലിൻസി തോമസ്
കുമാ. എയ്ഞ്ചൽ മേരി മാത്യു
ശ്രീമതി ലിനുമോൾ കെ.സി
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
വായനദിനം
ചാന്ദ്രദിനം
സ്വാതന്ത്ര്യ ദിനം
അധ്യാപക ദിനം
ഓണം
ഗാന്ധിജയന്തി
ശിശുദിനം
ക്രിസ്തുമസ്
റിപ്പബ്ലിക് ദിനം
മുൻ സാരഥികൾ
ശ്രീ.ജോൺ വെട്ടിക്കുന്നേൽ
ശ്രീ.മത്തായി ഈട്ടിയിൽ
ശ്രീ. ഉമ്മൻ കുറ്റിപ്ലാക്കൽ
റവ.സിസ്റ്റർ ഹാനിയ S.I.C (1968-1983)
ശ്രീ. സി.എം ജോർജ് കുറ്റിയിൽ (1983-1986)
ശ്രീ.വി.എം യോഹന്നാൻ (1986-1990)
ശ്രീമതി.സി.റ്റി മേരിക്കുട്ടി (1990-1991)
റവ.സിസ്റ്റർ ജീൻ S.I.C (1991-1993)
ശ്രീ. പി.ജി ജോയ് (1993-1997) ശ്രീമതി. കെ.എ. മറിയാമ്മ (1997-2005)
ശ്രീമതി.ലൈസാമ്മ പീറ്റർ (2005-2018) ശ്രീമതി.റോസിലി സാമുവേൽ ( 2018-2020)
നേട്ടങ്ങൾ
ഈ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ LSS പരീക്ഷകളിൽ പങ്കെടുപ്പിക്കാറുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്രീയ നേട്ടങ്ങൾ കൈവരിക്കുന്നതിനുമായി ലഘുപരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, പ്രോജക്ട് വർക്കുകൾ എന്നിവ നടത്തപ്പെടുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടി.കെ അലക്സ് കുറുങ്ങാട്ട് കിഴക്കേതിൽ (Indian Space Research Organization [ISRO]Scientist)
അവലംബം
T. K Alex is an Indian Space Scientist -https://en.wikipedia.org/wiki/Thekkethil_Kochandy_Alex
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പത്തനംതിട്ടയിൽ നിന്നും എം എസ്. സി.എൽ. പി സ്കൂൾ പുത്തൻപീടിക എന്ന സ്ഥലത്തേക്ക് എത്താനുള്ള വഴി :
1. പത്തനംതിട്ടയിൽ നിന്നും റിങ് റോഡ് വഴി മുത്തൂറ്റ് റോഡിൽ നിന്നും ഇടത് തിരിയുക.
2. മുൻസിപ്പൽ സ്റ്റേഡിയം റോഡിൽ നിന്നും ഇടതു തിരിയുക.
3. കോളേജ് റോഡിൽ നിന്നും സന്തോഷ് ജംഗ്ഷൻ എത്തുക
4. സന്തോഷ് ജംഗ്ഷനിൽ നിന്നും വലതു തിരിയുക.
5.വലത്തേക്ക് തിരിയുക.
6. നേരെ പോവുക. Near to St.Thomas malankara Catholic Church
ഓമല്ലൂർ എന്നിടത്തുനിന്ന് എം.എസ്. സി.എൽപി സ്കൂൾ പുത്തൻപീടിക എന്നിടത്തേക്ക് എത്താനുള്ള വഴി
1. ഓമല്ലൂരിൽ നിന്നും പത്തനംതിട്ട കൈപ്പട്ടൂർ റോഡ് വഴി പോവുക.
2. പുത്തൻപീടികയിൽ നിന്നും സന്തോഷ് ജംഗ്ഷനിൽ എത്തുക
3. സന്തോഷ് ജംഗ്ഷനിൽ നിന്നും വലതു തിരിയുക
4. വലത്തേക്ക് തിരിയുക
5. നേരെ പോവുക. സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിക്ക് സമീപം ലൊക്കേഷനിൽ എത്തിച്ചേരുന്നു.
|
{{#multimaps:11.736983, 76.074789 |zoom=13}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38629
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ