എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന്റെ ചുമതല ശ്രീ അനീഷ് ബെഞ്ചമിൻ നിർവഹിക്കുന്നു . ക്ലബ്ബിൽ 30 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു

ഗണിത ശാസ്ത്ര ക്ലബ് സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്നു .ഗണിതപ്രശ്നങ്ങൾ , സംഖ്യാപാറ്റേണുകൾ , ജാമിതീയ നിർമിതികൾ , പ്രശ്നോത്തരികൾ , ഗണിതകൗതുകങ്ങൾ , ഗണിതശാസ്ത്രത്തിൽ പരിചയപ്പെടുത്തുന്നു .ഈ പ്രവർത്തനങ്ങളിലൂടെ ഗണിതം ആസ്വാദ്യകരവും ആകർഷണവുമാക്കുന്നു . ഗണിതപ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിൽ സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കുവാനായി അധികപ്രവർത്തങ്ങൾ നൽകി കുട്ടികളെ സജ്ജമാക്കുന്നു .സാങ്കേതിക വിദ്യയിലൂടെ ഗണിതം രസകരമാക്കുന്നതിനും കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും ജിയോജിബ്ര പോലെയുള്ള സോഫ്റ്റ്‌വെയർ കൂടുതലായി പരിചയപ്പെടുത്തുന്നു.ഗണിതദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു

പ്രവർത്തനങ്ങൾ2020-21

മുൻവർഷങ്ങളിലെ പോലെ തന്നെ സ്കൂളിലെ ഗണിത ക്ലബ് 2020 ജൂണിൽ തന്നെ രൂപംകൊണ്ടു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ (നാല് പേർ വീതം) ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു. കഴിഞ്ഞവർഷം ജ്യോതിക നായർ അഭിരാമി കെ നായർ തുടങ്ങിയവർ പ്യുർ കൺസ്ട്രക്ഷൻ,നമ്പർ ചാർട്ട് എന്നീ മത്സരങ്ങളിലും രാജേഷ് ജ്യമിതിയ ചാർട്ടിലും സബ്ജില്ല ജില്ലാ മത്സരങ്ങളിൽ വിജയികളായി.

ഗണിത ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം പരിചയപ്പെടൽ

ഗണിത കൗതുകങ്ങൾ

ജിയോജിബ്ര പരിചയപ്പെടുത്തൽ

കണക്കിലെ എളുപ്പവഴികളുടെ പരിചയപ്പെടുത്തൽ

ഗണിത വാർത്താ ശേഖരണം

ഡിജിറ്റൽ ഗണിത ലൈബ്രറി പരിഹാരബോധനാവർക്ക് ഷീറ്റ് തയ്യാറാക്കൽ

ഗണിത രൂപങ്ങളുടെ നിർമ്മാണം,പരിചയപ്പെടുത്തൽ

ഗണിത ക്വിസ്

അത്തപ്പൂക്കളം

ഗണിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ അത്തപ്പൂക്കള രൂപകൽപ്പന മത്സരം നടത്തി.

കമ്പ്യൂട്ടറിൽ വിവരശേഖരണം നടത്തൽ

ലിബർ ഓഫീസ് കാൽക്കിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് ജൂലൈ 11 അത് സംബന്ധിച്ചുള്ള വിവരശേഖരണം നടത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥിതി വിവരണ കണക്ക് തയ്യാറാക്കൽ

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു സ്ഥിതി വിവരണ കണക്ക് കുട്ടികൾ തയ്യാറാക്കുന്നു.