എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

ഗണിത ക്ലബ്ബിന്റെ ചുമതല ശ്രീ അനീഷ് ബെഞ്ചമിൻ നിർവഹിക്കുന്നു.ക്ലബ്ബിൽ 30 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.ഗണിത ശാസ്ത്ര ക്ലബ് സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്നു .ഗണിതപ്രശ്നങ്ങൾ,സംഖ്യാപാറ്റേണുകൾ , ജാമിതീയ നിർമിതികൾ , പ്രശ്നോത്തരികൾ , ഗണിതകൗതുകങ്ങൾ , ഗണിതശാസ്ത്രത്തിൽ പരിചയപ്പെടുത്തുന്നു .ഈ പ്രവർത്തനങ്ങളിലൂടെ ഗണിതം ആസ്വാദ്യകരവും ആകർഷണവുമാക്കുന്നു . ഗണിതപ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിൽ സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കുവാനായി അധികപ്രവർത്തങ്ങൾ നൽകി കുട്ടികളെ സജ്ജമാക്കുന്നു .സാങ്കേതിക വിദ്യയിലൂടെ ഗണിതം രസകരമാക്കുന്നതിനും കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും ജിയോജിബ്ര പോലെയുള്ള സോഫ്റ്റ്‌വെയർ കൂടുതലായി പരിചയപ്പെടുത്തുന്നു.ഗണിതദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ2020-21

മുൻവർഷങ്ങളിലെ പോലെ തന്നെ സ്കൂളിലെ ഗണിത ക്ലബ് 2020 ജൂണിൽ തന്നെ രൂപംകൊണ്ടു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ (നാല് പേർ വീതം) ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിച്ചു. കഴിഞ്ഞവർഷം ജ്യോതിക നായർ അഭിരാമി കെ നായർ തുടങ്ങിയവർ പ്യുർ കൺസ്ട്രക്ഷൻ,നമ്പർ ചാർട്ട് എന്നീ മത്സരങ്ങളിലും രാജേഷ് ജ്യമിതിയ ചാർട്ടിലും സബ്ജില്ല ജില്ലാ മത്സരങ്ങളിൽ വിജയികളായി.

ഗണിത ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം പരിചയപ്പെടൽ

ഗണിത കൗതുകങ്ങൾ

ജിയോജിബ്ര പരിചയപ്പെടുത്തൽ

കണക്കിലെ എളുപ്പവഴികളുടെ പരിചയപ്പെടുത്തൽ

ഗണിത വാർത്താ ശേഖരണം

ഡിജിറ്റൽ ഗണിത ലൈബ്രറി പരിഹാരബോധനാവർക്ക് ഷീറ്റ് തയ്യാറാക്കൽ

ഗണിത രൂപങ്ങളുടെ നിർമ്മാണം,പരിചയപ്പെടുത്തൽ

ഗണിത ക്വിസ്

അത്തപ്പൂക്കളം

ഗണിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ അത്തപ്പൂക്കള രൂപകൽപ്പന മത്സരം നടത്തി.

കമ്പ്യൂട്ടറിൽ വിവരശേഖരണം നടത്തൽ

ലിബർ ഓഫീസ് കാൽക്കിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് ജൂലൈ 11 അത് സംബന്ധിച്ചുള്ള വിവരശേഖരണം നടത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥിതി വിവരണ കണക്ക് തയ്യാറാക്കൽ

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഒരു സ്ഥിതി വിവരണ കണക്ക് കുട്ടികൾ തയ്യാറാക്കുന്നു.

പ്രവർത്തനങ്ങൾ2021-22

കോവിഡ് കാലഘട്ടത്തിൽ ഗണിത ശാസ്ത്ര പ്രവർത്തനങ്ങൾ കൂടുതലും ഓൺലൈനായാണ് നടത്തിയത്. സ്കൂൾ തുറന്നതിനു ശേഷം ഗണിതശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.

ഗണിത കൗതുകങ്ങൾ നിർമ്മിക്കൽ

കുട്ടികൾ ഭവനങ്ങളിൽ ഇരുന്ന് തയ്യാറാക്കിയ ചാർട്ടുകൾ,മോഡലുകൾ,ഗണിത കൗതുക കാഴ്ചകൾ മുതലായവ സ്കളിൽ പ്രവേശനോത്സവത്തിന് പ്രദർശിപ്പിച്ചു.

കോവിഡ് കണക്ക് തയ്യാറാക്കാൻ

ഈ അദ്ധ്യയന വർഷത്തിലെ കോവിഡിന്റെ ജില്ല,ഉപജില്ല,വാർഡ് തിരിച്ചുള്ള കണക്ക് ഗണിത ക്ലബ്ബിലെ കുട്ടികളാണ് തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ തയ്യാറാക്കിയ ലിബർ ഓഫീസ് കാൽക്കിൽ ഈ കണക്കുകൾ എന്റർ ചെയ്ത് പിഡിഎഫ് ആയി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.ഓരോ ദിവസത്തെ ടി പി ആറിന്റെ കണക്കും ഗണിതശാസ്ത്ര കുട്ടികൾ തയ്യാറാക്കി.

കോവിഡ്  ബോധവൽക്കരണം

കോവിഡ് കണക്കുകളനുസരിച്ച് വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് കോവിഡ്  ബോധവൽക്കരണം നടത്തി.

സ്കോളർഷിപ് പരീക്ഷ

എൻ.എം.എം.എസ്, എൻ.ടി.എ.സി, യു.എസ്.എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകൾക്ക് ഗണിത ക്ലബ്ബിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് സ്കൂളിലെ മറ്റു കുട്ടികളെ പരിശീലിപ്പിച്ചു.ഈ പ്രവർത്തനങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് ഗണത്തിനോടുള്ള താൽപര്യം വർദ്ധിക്കുവാൻ ഇടയായി.

പ്രവർത്തനങ്ങൾ2022-23

ആര്യഭട്ട ദിനാചരണം

എ.എം.എം ഹയർസെക്കൻഡറി സ്കൂൾ ഇടയാറന്മുള ജൂൺ 28 മാത്സ് ക്ലബ് ഉദ്ഘാടനവും, ആര്യഭട്ട ദിനാചരണ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില  കെ സാമുവൽ ഉദ്ഘാടനവും അനീഷ് ബെഞ്ചമിൻ (സീനിയർ മാത്‍സ് അദ്ധ്യാപകൻ) സ്വാഗതമാശംസിച്ചു. ക്ലബ്ബിന്റെ പ്രവർത്തനത്തെപ്പറ്റി  സംസാരിച്ചു. കുട്ടികൾ ആര്യഭട ചിത്രവും, പോസ്റ്ററുകളും നിർമിക്കുകയും ആര്യഭട യുടെ കണ്ടുപിടുത്തങ്ങളെ പറ്റി  വിവരണം നടത്തുകയും ചെയ്തു. റിൻസി സന്തോഷ്, സൂസൻ ബേബി, എബിൻ ജിയോ മാത്യു എന്നി  അദ്ധ്യാപകർ പങ്കെടുത്തു സംസാരിച്ചു.