ചെറുകര എസ്.എൻ .ഡി .പി. യു. പി. എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെറുകര എസ്.എൻ .ഡി .പി. യു. പി. എസ് | |
---|---|
വിലാസം | |
ആലപ്പുഴ cherukaraപി.ഒ, , 688506 | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 9496987954 |
ഇമെയിൽ | sndpupscherukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46422 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രവീണ എം |
അവസാനം തിരുത്തിയത് | |
15-01-2022 | 46422h |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നീലംപേരൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. എസ്.എൻ.ഡി.പി. യോഗം ശാഖാ നമ്പർ 2 ന്റെ മാനേജ്‍മെന്റിന് കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് ഇത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ,ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1938ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകിവരുന്നു.
ചരിത്രം
ഉണ്ണാനും ഉടുക്കാനും കയറി കിടക്കാനും വകയില്ലാതെ, വിജ്ഞാന ത്തിന്റെ പെരുവഴിയിൽ നിന്നു പോലും ആട്ടിയകറ്റപ്പെട്ട്, കുട്ടനാടൻ വയലേലകളിൽ രാപകൽ പണി ചെയ്ത് ജീവിച്ച ചെറുകിട നാമമാത്ര കർഷകരും കർഷക തൊഴിലാളികളും അടങ്ങുന്ന സമൂഹത്തിന് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ആരംഭിച്ച, ഇപ്പോൾ പ്ലാറ്റിനം ജൂബിലി പിന്നിട്ടിരിക്കുന്ന ചെറുകര എസ്എൻഡിപി യുപി സ്കൂൾ.
സവർണ്ണമേധാവിത്വം കൊടികുത്തിവാണിരുന്ന കുട്ടനാട്ടിൽ അടിമകളെപ്പോലെ കഴിഞ്ഞ പിന്നോക്ക ജനതയെ ശ്രീനാരായണ പ്രസ്ഥാനത്തിനു കീഴിൽ സംഘടിപ്പിക്കുന്നതിനായി കുട്ടനാട്ടിൽ എത്തിയ ടി കെ മാധവൻ രൂപംനൽകിയ രണ്ടാം നമ്പർ എസ്എൻഡിപി ശാഖ യോഗത്തിന് കീഴിലാണ് 1938-ൽ ഈ സ്കൂൾ സ്ഥാപിതമായത് ചെറുകര ജ്ഞാനേശ്വര മഹാദേവക്ഷേത്ര മൈതാനിയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ഇന്ന് വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമായി ഇതു വളർന്നിരിക്കുന്നു. പ്രീ പ്രൈമറി തലം മുതൽ ഏകദേശം അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.
[[]] | [[]] |
ഭൗതികസൗകര്യങ്ങൾ
ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ ,ഡിജിറ്റൽ ക്ലാസ് മുറികൾ ,മികച്ച കുടിവെള്ള സൗകര്യം,വൃത്തിയുള്ള പാചകപ്പുര ,10 ശൗചാലയങ്ങൾ പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവയും എല്ലാ ക്ലാസ് മുറികളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ് കുട്ടികളുടെ പാർക്കും, കളിസ്ഥലവും വിശാലമായ സ്കൂൾ ഓഡിറ്റോറിയവും, എല്ലാ ബുക്കുകളും ലഭ്യമാകുന്ന ഡിജിറ്റൽ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അധ്യാപകർ:
ക്രമനമ്പർ | പേര് | പ്രവേശിച്ച വർഷം | വിരമിച്ച വർഷം | |
---|---|---|---|---|
1 | ടി വി രാമകൃഷ്ണ കുറുപ്പ് | 1951 | 1980 | |
2 | പൊന്നമ്മ ടീച്ചർ | 1980 | 1989 | |
3 | ജി ശാർങ്ഗധരൻ | 1989 | 1994 | |
4 | സരോജിനി ടീച്ചർ | 1994 | 1996 | |
5 | സിവി സോമവല്ലി | 1996 | 2001 | |
6 | വി കെ ശശിധരൻ | 2001 | 2004 | |
7 | ദീപ്തി കെ എൽ | 2004 | 2021 | |
8 |
നേട്ടങ്ങൾ
""വിദ്യ കൊണ്ട് പ്രബുദ്ധരാകുക"" എന്ന ശ്രീനാരായണഗുരുദേവ സൂക്തം ഉൾക്കൊണ്ടുകൊണ്ട് സമുദായ സ്നേഹികളായ ഒരുപറ്റം ആൾക്കാരുടെ ശ്രമഫലമായി 1938ൽ വെർണക്കുലർ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു. തുടർന്ന് എൽ പി സെക്ഷനും ഇതിനോടുകൂടി കൂട്ടിച്ചേർത്തു.
വിവിധ കാലഘട്ടങ്ങളിൽ ഈ കലാലയത്തിൽ പഠിച്ച വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ പ്രശസ്തരായി.2013 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വിപുലമായി ആഘോഷിച്ചു, പ്ലാറ്റിനം ജൂബിലി സ്മാരകമായി സ്കൂളിന് പുതിയ കെട്ടിടം ശ്രീ വയലാർ രവി എം പി എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചു.
പ്രാദേശിക ചരിത്ര പ്രദർശനവും പഴമയുടെ കാഴ്ച വിരുന്നൊരുക്കി സ്കൂളിൽ നടന്നു, കുട്ടനാട് നാട്ടു ഭംഗിയുടെ പുനരാവിഷ്കരണവും നടന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1 | വി ടി ദിനകരൻ | അഡ്വക്കേറ്റ് |
2 | ടിപി വിജയകുമാർ | മുൻ പ്രോട്ടോകോൾ ഓഫീസർ കേരള സർക്കാർ |
3 | കെ യൂ ജയപ്രകാശ് | നാടക കലാകാരൻ |
4 | ഹരീന്ദ്രനാഥ് | നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡന്റ് |
5 |
|
വൈദികൻ |
6 |
|
ഡോക്ടർ |
7 |
|
സിനിമ സംവിധായകൻ |
8 |
|
ശില്പി |
9 |
|
യുവ സാഹിത്യകാരൻ |
10 |
|
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് |
11 |
|
കർഷകൻ |
12 | ടി ആർ മണി, | ബിസിനസ് |
13 |
|
കർഷകൻ |
14 | ഡോക്ടർ ലിജി മണി | ഡോക്ടർ |
15 | ഡോക്ടർ ലൈല പണിക്കർ | ഡോക്ടർ |
16 | ഉദയകുമാർ മേലിത്തറ | മജീഷ്യൻ |
17 | ചന്ദ്രസേനൻ | സർക്കാർ ഉദ്യോഗസ്ഥർ |
18 | ഭുവന ദാസ് | സർക്കാർ ഉദ്യോഗസ്ഥർ |
19 | എം വി രാമചന്ദ്രൻ | സർക്കാർ ഉദ്യോഗസ്ഥർ |
20 | വി ടി ഷെർലി | സർക്കാർ ഉദ്യോഗസ്ഥർ |
21 | വീടി ജമീല | സർക്കാർ ഉദ്യോഗസ്ഥർ |
22 | പ്രസാദ് വടകര ശ്ശേരി | സർക്കാർ ഉദ്യോഗസ്ഥർ |
23 | യശോധരൻ വാലയിൽ | സർക്കാർ ഉദ്യോഗസ്ഥർ |
24 | രാജു വാഴക്കുളം | കർഷകൻ |
25 | മുത്തു ലാൽ വാഴക്കുളം | സർക്കാർ ഉദ്യോഗസ്ഥർ |
26 | ലാൽ ടീ മണി, | ബിസിനസ് |
27 | അശോക് ടി മണി | ബിസിനസ് |
വഴികാട്ടി
{{#multimaps: 9.488894, 76.463213| width=800px | zoom=16 }}