ജി. സി വൈ എം എ യു പി എസ് പുന്നപ്ര/ചരിത്രം
ചരിത്രം
വിദ്യാലയ ചരിത്രം
1893 ൽ പുന്നപ്രയിലെ വിദ്യാഭ്യാസ സാംസ്‌ക്കാരിക മേഖലയിൽ പ്രവർത്തനം സംഘടിപ്പിക്കുന്നതിനു വേണ്ടി ഒത്തുചേർന്ന ഉത്പതിഷ്ണുക്കളായ ഒരു പറ്റം ചെറുപ്പക്കാർ കൂട്ടം ചേർന്ന് ക്രിസ്ത്യൻ യംഗ് മെൻസ് അസോസിയേഷൻ (CYMA) എന്ന സംഘടനയ്ക്ക് രൂപം നൽകി.ടി സംഘടനയുടെ നേതൃത്വത്തിൽ ഒരു നിലത്തെഴുത്ത് പള്ളിക്കൂടം ആരംഭിക്കുകയും അത് കാലക്രമേണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തന പുരോഗതി കൈവരിക്കുകയും ചെയ്തു.രക്ഷകർത്താക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉത്പന്നങ്ങളയും പിടിയരിയായും കിട്ടുന്നതാണ് അന്ന് അദ്ധ്യാപകരായി സേവനം അനുഷ്ഠിക്കുന്നവർക്ക് വേതനമായി നൽകിയിരുന്നത്.തുടർന്ന് കറുകപ്പറമ്പിൽ റിജു ജോസഫ് ദാനമായി നൽകിയ സ്ഥലത്ത് സ്കൂൾ സ്ഥാപിതമായി.ഇദ്ദേഹം തന്നെയായിരുന്നു ആദ്യ മാനേജർ.സ്കൂളിന്റെ ദൈനംദിന ചെലവുകൾ നടത്തികൊണ്ടു പോകാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു.സ്കൂൾ മാനേജ്‌മന്റ് സർക്കാരുമായി ബന്ധപ്പെട്ട് 3 ചക്രം 11 കാശ് കൈപ്പറ്റിക്കൊണ്ട് സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.അന്ന് മുതൽ Gov.CYMA LP സ്കൂൾ എന്ന് അറിയപ്പെട്ട് തുടങ്ങി.
അക്കാലയളവിൽ തീരദേശ മേഖലയിലെ ഏക സർക്കാർ വിദ്യാലയമായ ഈ സരസ്വാതീ ക്ഷേത്രം അവഗണനയുടെ പടുകുഴിയിൽ ആണ് നടന്നു വന്നത്.ഈ സ്ഥിതി വിശേഷം 1980 വരെ തുടർന്നു.1980 ൽ അധികാരത്തിൽ വന്ന ശ്രീ.E.K നായനാർ ഗവൺമെന്റിൽ,അന്നത്തെ സ്ഥലം എംഎൽഎ ആയിരുന്ന ശ്രീ പി. കെ. ചന്ദ്രാനന്ദന്റെ അക്ഷീണ ശ്രമഫലമായി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂളായി ഉയർത്തി. എന്നാൽ ആ കാലയളവിൽ യുപി സ്കൂൾ പ്രവർത്തിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യം സ്കൂളിന് ഉണ്ടായിരുന്നില്ല. മത്സ്യ തൊഴിലാളികളുടെ കൂട്ടായ ശ്രമത്തിന്റെ ഭാഗമായി പിടിച്ചുകൊണ്ടു വരുന്ന മത്സ്യത്തിന്റെ നിശ്ചിത ശതമാനം സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഉപയുക്തമാക്കാൻ സാധിച്ചു. അങ്ങനെ ഇപ്പോൾ നിലവിലുള്ള മെയിൻ ഹാളിന്റെ വടക്കുവശത്ത് 10 സെന്റ് സ്ഥലം കറുകപ്പറമ്പിൽ സേവ്യർ സ്റ്റീഫൻ 1000 രൂപ പ്രതിഫലം പറഞ്ഞുറപ്പിച്ച് സ്കൂൾ കെട്ടിടം പ്രസ്തുത സ്ഥലത്ത് പണിയുന്നതിന് അനുവാദം നൽകി. എന്നാൽ നാളിതുവരെ പ്രസ്തുത തുക അദ്ദേഹം കൈപ്പറ്റുകയോ, ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല സ്കൂൾ കെട്ടിടം അടിത്തറ കെട്ടി 12 തൂണുകളിൽ നിർത്തുകയും ചെയ്തു. തുടർന്ന് പണി മുന്നോട്ടു പോകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. ഉദാരമതികളുടെ സഹായത്തോടുകൂടി 32 അടി നീളമുള്ള ഓലഷെഡ് നിർമിച്ച് അതിൽ പഠനം തുടർന്ന് പോന്നു. 1990 കൾക്കു ശേഷം വിദ്യാഭ്യാസമേഖലയിൽ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഉണ്ടായ ഉണർവും ജനകീയ ആസൂത്രണ പദ്ധതികളുടെ ആവിർഭാവത്തോടു കൂടിയും മാറ്റങ്ങൾ ഉണ്ടായെങ്കിലും ഈ സ്കൂളിന് വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം ഇല്ലായ്മ വലിയൊരു പ്രശ്നമായി തന്നെ അവശേഷിച്ചു. തുടർന്ന് വിപുലമായ ഒരു യോഗം രക്ഷകർത്താക്കളുടെയും അഭ്യുദയകാംക്ഷി കളുടേതുമായി വിളിച്ചു ചേർത്ത് ശ്രീ.A.K വിശ്വനാഥൻ അയ്യംപറമ്പിൽ പ്രസിഡന്റ് ആയും ശ്രീ.K.M സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ സെക്രട്ടറിയുമായി ഒരു സ്കൂൾ വികസന സമിതി രൂപീകരിക്കുകയും ആ സമിതിയുടെ നേതൃത്വത്തിൽ 60 സെന്റ് സ്ഥലം സ്വന്തമായി വാങ്ങുന്നതിനുള്ള പണം സമാഹരിക്കുന്നതിന് നിശ്ചയിച്ചു.പൊതുവെ ദരിദ്ര മേഖലയായിരുന്ന തീര പ്രദേശത്തു നിന്ന് പണം സമാഹരിക്കുക ദുഷ്‌കരമായിരുന്നു.st.ജോൺ മരിയ വിയാനി പള്ളിയിൽ കാലാകാലങ്ങളിൽ മാറി മാറി വരുന്ന വൈദിക ശ്രേഷ്ഠന്മാർ ഇക്കാര്യത്തിൽ കാണിച്ച ജാഗ്രതയും ശുഷ്‌കാന്തിയും എടുത്തു പറയേണ്ടതാണ്.ഇവരിൽ റവ.Fr.രാജൻ മേനൻകാട്,റവ.Fr.ഗാസ്‌പ്പർ കോയിപ്പറമ്പിൽ,റവ.Fr.ആന്റണി കട്ടികാട്ട് എന്നിവരാണ്.
ആണ്ട് തോറും മാർച്ച് 19 ന് വിശുദ്ധ ഔസപ്പ് പിതാവിന്റെ മരണത്തിരുന്നാളിന് കൊടുക്കുന്ന നേർച്ചക്കഞ്ഞി ഒഴിവാക്കി നാട്ടുകാർ ഏകദേശം 28000 രൂപ സ്ഥലം വാങ്ങുന്ന ഫണ്ടിലേക്ക് സംഭാവനയായി നൽകി.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.C.S സുജാത മുൻകൈയെടുത്ത് ഒരു ലക്ഷം രൂപ നൽകി.അങ്ങനെ ഒരു പ്രദേശത്തിന്റെ സ്വപ്ന സാക്ഷാൽകാരം 1998 മാർച്ചിൽ സ്കൂളിന് സ്വന്തമായി.68 സെന്റ് സ്ഥലത്തിന്റെ ആധാരം രജിസ്റ്റർ ചെയ്തു.തുടർന്ന് വളരെ പെട്ടെന്നായിരുന്നു സ്കൂളിന്റെ പുരോഗതി.പാർലമെന്റ് അംഗം എന്ന നിലയിൽ ശ്രീ.V.M സുധീരൻ MP നൽകിയ 6 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടവും അതിനോട് ചേർന്ന് K.S മനോജ് MP യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടവും അമ്പലപ്പുഴ MLA എന്ന നിലയിൽ ശ്രീ.G.സുധാകരൻ സർ പ്രത്യേക താല്പര്യമെടുത്ത് അനുവദിപ്പിച്ച സുനാമി ഫണ്ട് കൊണ്ട് പൂർത്തീകരിച്ച കെട്ടിടവും ഉൾപ്പെടെ മതിയായ ഭൗതീക സാഹചര്യം ഇപ്പോൾ ഒരുങ്ങിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.സോമനാഥ പിള്ള
- എൻ.നാരായണപ്പണിക്കർ
- രാജേന്ദ്രൻ
- എ.എസ്.ജയമോഹൻ
- എസ്.ശുഭ
- കെ.എൻ.പുഷ്പകുമാരി
- രാജലക്ഷ്മി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഐ.റ്റി@സ്കൂൾ ആലപ്പുഴ ജില്ലാ കോഡിനേറ്റർ കെ.ഒ.രാജേഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}