ജി. സി വൈ എം എ യു പി എസ് പുന്നപ്ര/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു.ഓരോ ക്ലാസ്സിലെയും പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ആണ് കൃഷി ചെയ്യുന്നത്.എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ തന്നെ പച്ചക്കറികളെ സംരക്ഷിക്കുന്നു.കൂടാതെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു പൂന്തോട്ടവും സ്കൂളിൽ ഉണ്ട്.പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ക്വിസ്, വൃക്ഷ തൈ നടീൽ, പ്രസംഗം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.