സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂ൪ ( തെക്കുംമുറി ) ഭാഗത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ
വിലാസം
പുലിയന്നൂർ

പുലിയന്നൂർ പി.ഒ.
,
686573
,
കോട്ടയം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04822 206139
ഇമെയിൽnewglpspuliyannoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31513 (സമേതം)
യുഡൈസ് കോഡ്32101000503
വിക്കിഡാറ്റQ87658787
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ8
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ ബാലകൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ് കെ. കെ.
എം.പി.ടി.എ. പ്രസിഡണ്ട്അൽഫോൻസ ജിനോ
അവസാനം തിരുത്തിയത്
14-01-202231513-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

1911 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5 km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ സ്ഥിതി ചെയുന്നു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടു നിൽക്കുന്നതും ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യവും ഐസിടി സംവിധാനങ്ങളും ഉറപ്പുനൽകുന്നതും കുറഞ്ഞ ചെലവിൽ എല്ലാവർക്കും വിദ്യാഭാസം നൽകുന്നതുമായ ഒരു ഗവണ്മെന്റ് വിദ്യാലയം.

ചരിത്രം

 
മികവിൻ്റെ പാതയിലൂടെ മുന്നേറുന്ന ഗവ. ന്യൂ.എൽപി സ്കൂൾ പുലിയന്നൂർ

മുത്തോലി പഞ്ചായത്തിന്റെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. കൂടതൽ വിവര‍‍ങ്ങൾക്ക് .....

ഭൗതികസാഹചര്യങ്ങൾ

അന്താരാഷ്‍ട്ര നിലവാര വിദ്യാഭ്യാസം നൽക‍ുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങള‍ൂം ഈ സ്‍ക‍ൂളിൽ ഉണ്ട്. സ്‍ക‍ൂൾ പ്രവേശനകവാടം മ‍ുതൽ സ്‍ക‍ൂ‍ൾ കെട്ടിടംവരെ നിറമ‍ുള്ള ടൈല‍ുകൾ പാകി മനോഹരമാക്കിയിരിക്ക‍ുന്ന‍ു.ഇതിന് ഇര‍ുവശവ‍ും ഊ‍ഞ്ഞാല‍ും സ്ലൈഡറ‍ും മറ്റ‍ും അടങ്ങ‍ുന്ന കിഡ്സ് പാർക്ക‍ും, ശലഭോദ്യാനം,ഔഷധ സസ്യോദ്യാനം എന്നിവ ഉൾപ്പെട‍ുത്ത‍ുന്ന മനോഹരമായ പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനവ‍ും സ്ഥാപിച്ചിരിക്ക‍ുന്ന‍ു.

കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും പഠനനിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള ഒരു കംപ്യൂട്ടറുമുണ്ട്. അത്യാധുനിക രീതിയിലുള്ള ശീതീകരിച്ച സ്മാ‍‍ർട്ട് ക്ലാസ്സ്മുറി കൂടാതെ ഇ -ലേർണിംഗിന് സഹായകമായ രണ്ട് ലാപ്‍ടോപ്പ‍ുകൾ, ഒരു പ്രോജക്ട‍‍ർ എന്നിവ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. കുട്ടികള‍ുടെ പഠനത്തിന് ഉണ‍ർവേക‍ുന്നവിധത്തിലുള്ള ഉയർന്ന നിലവാരം പുലർത്തുന്ന ക്ലാസ്സ് മുറികൾ ,പ്രത്യേകം സജ്ജീകരിച്ച ഡൈനിംഗ് ഹാൾ, ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം ശ‍ുചിമ‍ുറികൾ,ക‍ുട്ടികൾക്ക് പഠനത്തി൯െറ നേരന‍ുഭവം നൽക‍ുന്ന ജൈവവൈവിധ്യ ഉദ്യാനം, ഇടവേളക‍ൾ ആന്ദകരമാക്കുന്നതിനുതകുന്ന വിവിധ‍ങ്ങളായ കളിഉപകരണങ്ങൾ, ത‍ുടങ്ങിയവ ഈ സ്‍കൂളി൯െറ പ്രത്യേകതകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • സ്‍ക‍ൂൾ മാഗസി൯
  • വായന ക്ലബ് പ്രവർത്തനങ്ങൾ
  • പച്ചക്കറിത്തോട്ടം
  • പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനം - ചിത്രശലഭപാ‍‍ർക്ക്, ഔഷധസസ്യോദ്യാനം
  • കിഡ്സ്‍ പാർക്ക്
  • കായിക വിദ്യാഭ്യാസം
  • യോഗാ പരിശീലനം

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകർ കാലഘട്ടം
1 ശ്രീമതി പി.ലീലാമ്മ 1992-1994
2 ശ്രീമതി എസ്‌.വിജയലക്ഷ്മി 1994-1996
3 ശ്രീമതി റ്റി.എം.തെയ്യാമ്മ 1996-1997
4 ശ്രീമതി പി.എം.ശാന്തമ്മ 1997-1998
5 ശ്രീമതി പി.ജെ.ഏലിയാമ്മ 1998-1999
6 ശ്രീമതി പി.ജി.ലളിത 1999-2002
7 ശ്രീമതി വി.ജെ.ലീലാമ്മ 2002-2004
8 ശ്രീമതി കെ.എം.പെണ്ണമ്മ 2004-2006
9 ശ്രീമതി വി.എം.മേരി 2006-2011
10 ശ്രീമതി ഇ.എൻ.ശാന്തകുമാരി 2011-2015
11 ‍ശ്രീമതി ‍‍‍ഗ്രേസി ജോസഫ് 2015-2019

"നീലാംബരി a SYMPHONY " [രക്ഷിതാക്കളുടെ സർഗ്ഗ വേദി]

ഗവ. ന്യൂ എൽപി സ്കൂളിലെ രക്ഷിതാക്കളിൽ ഭൂരിപക്ഷവും സർഗ്ഗ പ്രതിഭകൾ ആണ്. ...കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ഒപ്പം രക്ഷിതാക്കളുടെ സർഗ്ഗ വാസനക്കും പ്രകാശനവും പരിപോഷണവും വേണം എന്ന ചിന്തയിൽ നിന്നും നീലാംബരി,,a symphony എന്ന സർഗവേദി പിറന്നു..ഓൺലൈൻ പഠന കാലത്ത് ഈ വേദിയുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു..കവയിത്രി ശ്രീമതി സുഗതകുമാരിക്ക് കാവ്യാഞ്ജലി,സംഗീത സന്ധ്യ, നാടൻ പാട്ട് മഹോത്സവം,എഴുത്താണി രചനോത്സവം, പുസ്തക ആസ്വാദനം,സിനിമ നിരൂപണം..അങ്ങനെ നിരവധി  പ്രവർത്തനങ്ങൾ നീലാംബരിയുടെ വേദിയിൽ നടന്നു..മാതാപിതാക്കളുടെ കലാ വൈഭവം കുട്ടികളിൽ അവരെ കുറിച്ച് അഭിമാന ബോധം വളർത്തുന്നു.. പ്രൊചോദനം നൽകുന്നു...വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കപ്പെടുമ്പോൾ നീലാംബരിയിലുടെ ഓരോ രക്ഷിതാവും നക്ഷത്രത്തിളക്കം നേടുന്നു

വഴികാട്ടി

ഗവ.ന്യൂ എൽ പി സ്ക്കൂൾ പുലിയന്നൂ