എം.പി.എം.യു.പി.എസ് മരത്തംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24355 (സംവാദം | സംഭാവനകൾ) (സ്കൂൾ ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.പി.എം.യു.പി.എസ് മരത്തംകോട്
M P M U P SCHOOL MARATHANCODE
വിലാസം
മരത്തംകോട്

എം.പി.എം.യു.പി.സ്കൂൾ മരത്തംകോട്.
,
മരത്തംകോട് പി.ഒ.
,
680604
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ04885 283961
ഇമെയിൽmpmupsmarathancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്24355 (സമേതം)
യുഡൈസ് കോഡ്32071700503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകടങ്ങോട് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾSTD 5 38

STD 6 30

STD 7 31
പെൺകുട്ടികൾSTD 5 19

STD 6 20

STD 7 26
ആകെ വിദ്യാർത്ഥികൾ164
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെയ്സൺ വി.പി
പി.ടി.എ. പ്രസിഡണ്ട്ഫ്രാൻസിസ് കൊള്ളന്നൂർ
എം.പി.ടി.എ. പ്രസിഡണ്ട്സെബീന
അവസാനം തിരുത്തിയത്
14-01-202224355


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിൽ മരത്തംകോട് ഗ്രാമത്തിൽ മാർ പിലക്സിന‍ോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നു. ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.

ചരിത്രം

തൃശ്ശൂർ ജില്ലയുടേയും പാലക്കാട് ജില്ലയുടേയും അതിർത്തിയായ തലപ്പിള്ളി താലൂക്കിലെ കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് ഗ്രാമത്തിലാണ് ഞങ്ങളുടെ വിദ്യാലയമായ മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്കുമുമ്പ് മരത്തംകോട് പ്രദേശം മാവും മരങ്ങളും കൊണ്ട് നിബിഡമായിരുന്നു. മലബാർ മേഖലയിലുള്ള ജനങ്ങൾ കരിച്ചാൽ കടവ് - ചിറളിപ്പുഴ എന്നീ കടത്തുകൾ കടന്ന് കൊച്ചി യിൽ പ്രവേശിച്ചാൽ കിഴക്കൻ മേഖലയായി ബന്ധപ്പെടാനുളള ഏകമാർഗ്ഗം കുന്നംകുളം - വടക്കാഞ്ചേരി മണ്ണു പാതയായിരുന്നു. അക്കാലത്ത് മലബാർ മേഖലയിൽ നിന്നും പുറപ്പെടുന്നവർ ഉച്ചഭക്ഷണത്തിന് സമയം കണ്ടെത്തിയിരുന്നത് ഈ മരത്തണലുകളുടെ കീഴിലായിരുന്നു. മരങ്ങൾ നിറഞ്ഞ ഈ പ്രദേശത്തിനാണ് പിന്നീട് മരത്തംകോട് എന്ന പേര് ലഭിച്ചത്.

ഈ പ്രദേശത്തെ പ്രധാന ക്രിസ്ത്യൻ ദേവാലയമാണ് സെന്റ് ഗ്രീഗോറിയോസ് ദേവാലയം. ഈ ദേവാലയത്തിൽ വെച്ച് കാലം ചെയ്ത മാർ പീലക്സിനോസ് തിരുമേനിയുടെ ഓർമ്മയ്ക്കായാണ് ഞങ്ങളുടെ വിദ്യാലയത്തിന് മാർ പീലക്സിനോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേര് വന്നത്.

1945 ലാണ് ഞങ്ങളുടെ വിദ്യാലയം ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന് കെട്ടിടം ഇല്ലാതിരുന്നതുകൊണ്ട് അടുത്തുളള എൽ.പി. സ്കൂളിലാണ് നാലര ക്ലാസ് ആദ്യമായി തുടങ്ങിത്. ഇതിനെ മിഡിൽ സ്കൂൾ എന്നാണ് പറയപ്പെട്ടിരുന്നത്. പിന്നീട് നാലര കാസ്റ്റ് മാറ്റി 5 ക്ലാസ് ആയപ്പോഴാണ് ഇപ്പോൾ ഞങ്ങളുടെ വിദ്യാലയം നിൽക്കുന്ന സ്ഥലത്ത് പഠനം ആരംഭിച്ചത്. ഇവിടെ സ്ക്കൂൾ കെട്ടിടം സ്ഥാപിക്കുന്നതിനു വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ഇതിൽ 9 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ കൂടുതൽ അംഗങ്ങളും മൂലേപ്പാട്ട് തറവാട്ടിൽ നിന്നായിരുന്നു. ഇതിലേക്ക് ആദ്യമായി സംഭാവന നൽകിയത് ഓക്കിനയിലെ തുപ്പൻ നമ്പൂതിരിയാണ് അതിൽ നിൽക്കുന്ന സ്ഥലവും 500 രൂപയും സംഭാവനയായി നൽകി. പിന്നീട് ഈ നാട്ടിലെ ഉദാരമതികളായ പലരും സംഭാവനകൾ നൽകി. അങ്ങനെയാണ് ഞങ്ങളുടെ വിദ്യാലയം ഉയർന്നു വന്നത്. ആദ്യം ഒരു ഡിവിഷനായി ആരംഭിച്ച ഞങ്ങളുടെ സ്ക്കൂൾ 1975 ആയ പോഴേക്കും 15 ഡിവിഷനായി ഉയർന്നു. പിന്നീടത് 23 ഡിവിഷൻവരെ ഉയർന്നു വന്നു. കുന്നംകുളം സബ് ജില്ലയിലെ ഏറ്റവും കൂടുതൽ ഡിവിഷനുകളുള്ള യു.പി. സ്ക്കൂളായിരുന്നു ഞങ്ങളുടേത്. എന്നാൽ ഞങ്ങളുടെ സ്ക്കൂളിന്റെ സമീപ പ്രദേശത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളു കൾ വന്നത് ഞങ്ങളുടെ സ്ക്കൂളിന് ഒരു ഭീഷണിയായിതീർന്നു. ഇപ്പോൾ ഞങ്ങളുടെ സ്ക്കൂളിൽ ആകെ 164 കുട്ടികളും ഒമ്പത് അദ്ധ്യാപകരും ഒരു പ്യണും ആണ് ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി