വി.പി.എ.എം.യു.പി.എസ്.പുത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.പി.എ.എം.യു.പി.എസ്.പുത്തൂർ | |
---|---|
![]() | |
![]() | |
വിലാസം | |
പുത്തൂർ വി.പി.എ.എം. യൂ പി.എസ് പുത്തൂർ , അരക്കു പറമ്പ പി.ഒ. , 679341 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04933 233240 |
ഇമെയിൽ | vpamupsputhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18765 (സമേതം) |
യുഡൈസ് കോഡ് | 32050500809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,താഴെക്കോട്, |
വാർഡ് | 08 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 293 |
പെൺകുട്ടികൾ | 272 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യൂസഫ് . സി |
പി.ടി.എ. പ്രസിഡണ്ട് | പി.ടി. ഷംസുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജില ദിലീപ് |
അവസാനം തിരുത്തിയത് | |
14-01-2022 | Safhana fazal |
ജില്ലയിലെ മികച്ച സ്കുൂളുകളി ലൊന്നാണ് ഈവിദ്യാലയം.മലപ്പുറം ജില്ലയുടെ കിഴക്കേ അതിർത്ഥിയിൽ സ്ഥിതിചെയ്യുന്ന തായെക്കോട് പഞ്ചായത്തിലെ എട്ടാം -വാർഡിലാണ് പുത്തൂർ വി പി എ എം യു പി സ്‌കൂൾ സ്‌ഥിതി ചെയ്യുന്നത്.കർഷകരും കർഷക തൊഴിലാളികളും പിന്നോക്ക വിഭാഗങ്ങളും ഹരിജനങ്ങളും അടങ്ങുന്ന നിഷ്കളങ്ക ജനവിഭാഗം തിങ്ങി താമസിക്കുന്ന ഒരു ഉത്തമ ഗ്രാമമാണ് ഈ പ്രദേശം .1970 കളിൽ ഈ പ്രദേശത്തു വിദ്യാതല്പരരായിരുന്ന വി.പി ഹംസ ഹാജി ,വി . പി വലിയ യൂസഫ് മാസ്റ്റർ ,വി.പി ചെറിയ യൂസഫ് മാസ്റ്റർ ,പി കെ സൈദ് മാസ്റ്റർ എന്നീ സുമനസുകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമെന്നോണമാണ് 1976 ൽ വി.പി പാത്തുക്കുട്ടി w/o ഹംസ ഹാജി മാനേജറായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത് .
ചരിത്രം
മലപ്പുറം - പാലക്കാട് ജില്ലകളുടെ സംഗമ സ്ഥാനമായ അരക്കുപറമ്പ് പുത്തൂരിൽ 1970കളിൽ വിദ്യാഭ്യാസത്തിന് ലോവർ പ്രൈമറി സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു .ഈ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണമെന്ന് ചിന്തിച്ച നാട്ടിലെ സാമൂഹ്യപ്രവർത്തകർ വിഷയം അന്നത്തെ പെരിന്തൽമണ്ണ നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന മർഹും കെ.കെ. സ്. തങ്ങൾ അവർകളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അന്നത്തെ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ജനാബ് സി.എച് മുഹമ്മദ് കോയ സാഹിബ് മലബാർ മേഖലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമെന്നോണം നടപ്പിലാക്കിയ വിദ്യാഭ്യാസത്തിന്റെ വിപ്ലവത്തിന്റെ ഫലമായി ഈ വിദ്യാലയത്തിന്റെ പേര് ഉൾകൊള്ളിക്കുകയും ചെയ്‌തു .1976 ജൂൺമാസം ഒന്നാം തിയ്യതി വി.പി.എ.എം.യു.പി സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായി . വളരെ ലളിതമായ ചടങ്ങിൽ വെച്ച് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന വി.പിമാറിയ എന്ന കുട്ടിയെ രജിസ്റ്ററിൽ ചേർത്തുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘടനം നിർവഹിച്ചു .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
വിരമിച്ച പ്രധാന അദ്ധ്യാപകർ
1976-2005 | ശ്രീ .വി.പി.ശാഹുൽ ഹമീദ് മാസ്റ്റർ |
2005-2006 | ശ്രീമതി .കെ.ഉഷാദേവി ടീച്ചർ |
2006-2007 | ശ്രീ .കെ ഗോപാലൻ മാസ്റ്റർ |
2007-2019 | ശ്രീ .എൻ .ഹംസ മാസ്റ്റർ |
2019-2020 | ശ്രീ .എം .അലി മാസ്റ്റർ |
2020-2021 | ശ്രീമതി .എം.വി.സതീ ദേവി ടീച്ചർ |
വഴികാട്ടി
{{#multimaps:10.989148,76.366535|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18765
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ