എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി | |
---|---|
![]() | |
വിലാസം | |
നാറാണംമൂഴി നാറാണംമൂഴി പി.ഒ. , 689711 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | mtlpsnaranammoozhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38523 (സമേതം) |
യുഡൈസ് കോഡ് | 32120800402 |
വിക്കിഡാറ്റ | Q87598439 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗ്രേസ്മ്മ സി ഡി |
പി.ടി.എ. പ്രസിഡണ്ട് | ജോയി പി ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന തോമസ് |
അവസാനം തിരുത്തിയത് | |
14-01-2022 | 38523 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ നാറാണംമൂഴി പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയം ആണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കാനനഭംഗിയും പുരോഗതിയിലേക്ക് കുതിക്കുന്ന ഗ്രാമീണ പച്ഛാത്തലവും കൈകോർക്കുന്ന നാറാണംമൂഴി ഗ്രാമത്തിന്റെ അഭിമാനമായ എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി എന്ന വിദ്യാലയ മുത്തശ്ശിക്ക് വയസ്സ് 103. 1918 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാലം മുതൽ ഇന്നു വരെ നാറാണംമൂഴി ഗ്രാമത്തിന്റെ സംസ്കാരത്തിലും വിദ്യാഭ്യാസപ്രവർത്തനങ്ങളിലും അടിസ്ഥാനശിലയായി നിലകൊള്ളുന്നു.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു ക്രൈസ്‌തവ സഭകൾ ചെയ്ത സേവനങ്ങൾ പ്രശംസനീയവും വിലമതിക്കാനാവാത്തതുമാണ്. ജാതി വ്യത്യാസവും അയിത്തവും മൂലം വിദ്യ നിഷേധിക്കപ്പെട്ടവർക്കും അറിവിന്റെ പ്രകാശം ലഭ്യമാക്കുവാൻ മാർത്തോമാ സഭ അനേകം പ്രൈമറി വിദ്യാലയങ്ങൾ ആരംഭിച്ചു. തൽഫലമായി നാറാണംമൂഴിയ്ക് കൈവന്ന ഭാഗ്യമാണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി.
കുറ്റിയിൽ പരേതനായ ശ്രീ. ഇടിക്കുള എബ്രഹാം ദാനം ചെയ്ത സ്ഥലത്തു കൊല്ലവർഷം 1918 ൽ ഒന്നും രണ്ടും ക്ലാസ്സോടു കൂടി ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂൾ നിർമാണത്തിന് ശ്രീ. കുര്യൻ തോമസ് കൈമുട്ടും പറമ്പിൽ , ശ്രീ. മത്തായി ഇടിക്കുള പൂവത്തും മണ്ണിൽ എന്നിവർ നേതൃത്വം നൽകി. 1928 ൽ നാറാണംമൂഴി മാർത്തോമ്മാ ഇടവകക്കാരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടു കൂടെ ഓടുമേഞ്ഞ ഒരു കെട്ടിടം നിർമ്മിച്ചു. 1929 ൽ മൂന്നാം ക്ലാസും നാലാം ക്ലാസും അനുവദിക്കപ്പെട്ടു. 1962 ൽ അന്ന് പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ കെ. റ്റി. ജോർജ് കൈമുട്ടും പറമ്പിലിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മേൽക്കൂര മാറ്റി ഭിത്തി സിമന്റ് കൊണ്ട് പോയിന്റ് ചെയ്തു.
മാനേജ്‌മന്റ്
എം. ടി. & ഇ. എ. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു സ്കൂൾ ആണിത്. ശ്രീമതി. ലാലിക്കുട്ടി പി. മാനേജർ ആയി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നാറാണംമൂഴി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അത്തിക്കയം ജംഗ്ഷനും നാറാണംമൂഴി ജംഗ്ഷനും ഇടയിലായി പമ്പാ നദിക്കരയിൽ ഈ വിദ്യാലയം നിലകൊള്ളുന്നു. റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലായി 50 സെന്റ് സ്ഥലത്തു ഒറ്റ നില കെട്ടിടമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , പാചകപ്പുര , ശുചിമുറികൾ എന്നിവ ഉണ്ട് . എസ്. എസ്. എ. ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിൽ രാജു എബ്രഹാം എം. എൽ. എ. അനുവദിച്ച കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു . എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുവാനായി 5 കമ്പ്യൂട്ടറുകളും 2 പ്രോജെക്ടറുകളുമടങ്ങിയ സംവിധാനം ഇവിടെയുണ്ട്.
ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം, കൃത്യമായ മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് - ജൈവ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കൽ, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. മുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38523
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ