എ.എൽ.പി.എസ് വെള്ളാമ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48542 (സംവാദം | സംഭാവനകൾ) (→‎ഇന്ന്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് വെള്ളാമ്പുറം
വിലാസം
വെള്ളാമ്പുറം

വി.കെ.എസ്.എൻ.എം.എ.എൽ.പിസ്കൂൾവെള്ളാമ്പുറം
,
കാരാട് പി.ഒ.
,
679339
,
മലപ്പുറം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽVellampuramalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48542 (സമേതം)
യുഡൈസ് കോഡ്32050300607
വിക്കിഡാറ്റQ101197852
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ122
പെൺകുട്ടികൾ113
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.മുരളീധരൻ
പി.ടി.എ. പ്രസിഡണ്ട്ടി. മുനീർ
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
14-01-202248542


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വണ്ടൂർ പഞ്ചായത്തിൽ വെള്ളാമ്പുറത്താണ് A L P സ്കൂൾ വെള്ളാമ്പുറം എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്‌ 1940 സെപ്റ്റബർ 17 നാണ്‌ ഈ സ്ഥാപനം ആരംഭിച്ചത്‌. ഏകാംഗ ആദ്യപകനായിരുന്നു ആദ്യകാല പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നത്‌ ഒന്നു മുതൽ നാലു വരെ അന്ന് ഉണ്ടായിരുന്നു. തുള്ളിശേരി കുഞ്ഞാമു അവർകളാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത്‌. പിന്നീട് അധ്യാപകർ കൂടുകയും, നാലു മണിവരെ സ്ഥിരമായ ക്ലാസ്സും, നാലു മണിക്ക്‌ ശേഷം മുതിർന്ന വ്യക്തികൾക്കുള്ള ക്ലാസ്സുകളും ആ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നു. 1947ൽ സ്ഥാപനം ശ്രീ വി കെ ശങ്കരൻ നായർ ഏറ്റെടുത്തു. വെള്ളാബുറത്തെ ആ കാലാഘട്ടങ്ങളിലെ ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. സ്ഥലം മാറ്റുകയും പുതിയ കെട്ടിടങ്ങൾ പണിയൂകയും ചെയ്തത്‌ അദ്ദേഹമാണ്‌. സ്വാതന്ത്ര്യ സമാരകാലത്തെ പ്രശ്നങ്ങൾക്കിടായിലാണ് ഇതു ഇവിടത്തുകാരുടെ സരസ്വതി ക്ഷേത്രമായി മാറിയത്‌. ഇത്‌ V K S നായരുടെ പ്രവർത്തന മികവായി കരുതവൂന്നതാണ്.വറൂതി മാസമായ കർക്കിടക മാസത്തിൽ വിദ്യാലയത്തിലെ അധ്യാപകർക്കും കുട്ടികൾക്കും ഭക്ഷണം വിതരണം ചെയ്തിരുന്നു അദ്ദേഹം. അതു കഴിക്കാൻ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. തുടർന്നു അദ്ദേഹത്തിന്റെ മകൻ K M ഗോപാലകൃഷ്ണൻ നായർ വിദ്യാലായം ഏറ്റെടുത്തു. ഇപ്പോൾ അദ്ദേഹമാണ്‌ സ്കൂൾ മാനേജർ. അച്ഛന്റെ മരണ ദിനം ആണ്ട് ദിനത്തിൽ കുറേക്കാലം കുട്ടികൾക്കും നാട്ടിലെ പാവപ്പെട്ടവർക്കും ഭക്ഷണം നൽകാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാലങ്ങൾ കുറേ കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ ഭക്ഷണം നൽകുന്ന പദ്ധതിക്ക്‌ സർക്കാർ തുടക്കം കുറിക്കും വരെ ഇതുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഈ വിദ്യാലയത്തിന്റെ തുടക്കം എന്നു പറയുന്നത്‌ ഒരു മുസ്ലിം വ്യക്തിയാണ് ഇത്‌ പ്രത്യേകം പറയേണ്ട ഒന്നാണ് കാരണം, ആ കാലഘട്ടങ്ങളിൽ പ്രസ്തുത സമുദായത്തിലെ ആളുകൾ വിദ്യാഭ്യാസ കാര്യങ്ങളിൽ ഏറെ പുറകിലുo താത്പര്യക്കുറവും കാണിച്ചിരുന്നു. സാഹചര്യത്തിലാണ്‌ ഈ വിദ്യാലയത്തിന്റെ ഉദയം എന്നത് ഏറെ അഭിനദ്ദാർഹമാണ്‌.

ഇന്ന്

ഇന്ന് 8 ഡിവിഷനുകളിലായി 214 ഒാളം കുട്ടികളും നോണ് ടീ്ച്ചിംഗ് സ്റ്റാഫുള്പ്പെടെ 15 ജീവനക്കാരും ഇവിടെയുണ്ട്. ഒന്നുമില്ലായ്മയില് നിന്നും തുടങ്ങി ഇന്ന് പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളില് ഒന്നാണ് ഈ വിദ്യാലയം. സ്വയം മറന്നുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് വളര്ച്ചയുടെ പിന്നില്. അറിയപ്പെടുന്നവരം അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ കര്മ ഫലവും ദിശാബോധമുള്ല അധ്യാപരുടെ മേല്നോട്ടവും സമൃദ്ധമായ പാരമ്പര്യമുള്ള ഈ വിദ്യാലയം ഇനിയും ഒരുപാട് വികസനങ്ങള് സ്വപ്നം കാണുന്നു. നാളയുടെ തലമുറയ്ക്കായി നമുക്ക് നീക്കിവെയ്ക്കാന് ഇനിയും ഒരുപാടുണ്ട്. എല്ലാം പൂവണിയുമെന്ന പ്രതീക്ഷയോടെ പ്രാര്ത്ഥനയോടെ നമുക്ക് കാത്തിരിക്കാം.

ഭൗതികസൗകര്യങ്ങൾ

  • സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ്
  • പാചകപ്പുര
  • കുടിവെള്ളം
  • ടോയ്‌ലറ്റ്
  • വാഷ്‌ബേസ്
  • മൈക്ക
  • എല്ലാ ക്ലാസ്സുകളിലും മെഗാഫോൺ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.220443,76.249126|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_വെള്ളാമ്പുറം&oldid=1284845" എന്ന താളിൽനിന്ന് ശേഖരിച്ചത്