സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈടെക് ക്ളാസ്സ്മുറികൾ

കുട്ടികൾ ആധുനികയുഗത്തെതോട്ടറിഞ്ഞ്,പുതിയ ടെക്നോളജിയിലുടെ അറിവ് സ്വായിത്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി എട്ട് മുതൽ പത്താംക്ലാസ് വരെ ഉള്ള ക്ളാസ് മുറികളിൽ പൂർണ്ണമായും,ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 75 ശതമാനവും സംസ്ഥാന സർക്കാരിന്റെയും മറ്റുസുമനസുകളുടെയും സഹായത്തോടെ ഹൈടെക് ക്ളാസ്സ്മുറികൾ ആണ് ഉള്ളത്.ലാപ് ടോപ്പ് , പ്രോജക്ടർ, സ്പീക്കർ എന്നിവയുടെ സഹായത്തോടെ പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ ആഴത്തിലും,രസകരമായും,അനുഭവിച്ചറിഞ്ഞ് പഠിക്കുന്നതിന് ഇവ സഹായകമാകുന്നു.ഇതുകൂടാതെ സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമ്മുടെ കുട്ടികളെ സാങ്കേതിക വിദ്യാ പരിശീലനത്തിൽ ഒത്തിരി ഏറെ മുന്നേറാൻ സഹായയിക്കുന്നു.ICT പ്രവർത്തനങ്ങൾക്ക് ശ്രീ.സ്റ്റീഫൻ തോമസ് സാർ നേതൃത്തം നൽകുന്നു.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുുണ്ട്. പതിന‍‍‍‍‍ഞ്ചുകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.