എ എം എൽ പി എസ് മുട്ടിപ്പാലം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എം എൽ പി എസ് മുട്ടിപ്പാലം | |
|---|---|
AMLPS MUTTIPPALAM | |
| വിലാസം | |
മുട്ടിപ്പാലം ആനക്കയം പി.ഒ. , 676509 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpsmuttippalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18537 (സമേതം) |
| യുഡൈസ് കോഡ് | 32050600110 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 36 |
| പെൺകുട്ടികൾ | 35 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ജലീൽ ടി പി |
| പി.ടി.എ. പ്രസിഡണ്ട് | മുനീർ അലി പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജസീന ടി സി |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 18537 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എ എം എൽ പി സ്കൂൾ മുട്ടിപ്പാലം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി സബ് ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ മുട്ടിപ്പാലം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആണ് എ എം എൽ പി എസ് മുട്ടിപ്പാലം
ആനക്കയം ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാലം പ്രദേശം വിദ്യാഭ്യാസപരവും സാംസ്കാരികവുമായി പിന്നോക്കം നിൽക്കുന്ന കാലത്ത് സർവ്വതോൻമുഖമായ പുരോഗതിക്കും വികസനത്തിനും വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കി പാറമ്മൽ പള്ളിക്ക് സമീപമുള്ള പോത്തുംപെട്ടിയിൽ രായിൻകുട്ടി മുസ്ലിയാർ മാനേജറായി 1921 ൽ സ്ഥാപിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ ഈ വിദ്യാലയത്തിൻറെ ആരംഭം.
പിന്നീട് 1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനുമായി നാലാം ക്ലാസ് വരെ അംഗീകാരം ലഭിക്കുകയും എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി എന്ന സ്കൂളാക്കി നാമകരണം ചെയ്യുകയും ചെയ്തു. അതാണ് ഇന്ന് റോഡിന് സമീപം കാണുന്ന സ്കൂൾ. പിന്നീട് അഞ്ചാം തരം വരെയാക്കുകയും അഞ്ചാംക്ലാസ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.
ബീരാൻകുട്ടി മാസ്റ്റർ സർവീസിൽ നിന്ന് പിരിഞ്ഞതിനു ശേഷം ടി. കുഞ്ഞബ്ദുള്ള മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുന്നതു വരെ ഹെഡ്മാസ്റ്ററായി തുടരുകയും ചെയ്തു. 1989 ൽ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ റിട്ടയർമെൻറിനു ശേഷം ടി. ഖദീജ ടീച്ചർ ഹെഡ്മിസ്ട്രസ് സ്ഥാനം ഏറ്റെടുത്തു. 2004 വരെ ആ സ്ഥാനം വഹിക്കുകയും ചെയ്തു. ടീച്ചറുടെ വിരമിക്കലിനു ശേഷം കെ. എം മുഹമ്മദലി മാസ്റ്റർ ഹെഡ്മാസ്റ്ററായി തുടരുന്നു. ഷാഹുൽ ഹമീദ് മൗലവി, അബൂബക്കർ മൗലവി, മമ്മു മാസ്റ്റർ . കെ. ടി, പാത്തുക്കുട്ടി ടീച്ചർ , ആമിനക്കുട്ടി ടീച്ചർ, ബിന്ദു ടീച്ചർ, ഇബ്രാഹീം കുട്ടി മാസ്റ്റർ, മുഹമ്മദ് റജാ അനീസ് എന്നിവർ മുൻകാല അധ്യാപകരാണ്.
ഈ സമയങ്ങളിലെല്ലാം സ്കൂൾ പ്രവർത്തനങ്ങൾ നടത്തിപ്പോരാൻ പ്രാപ്തരായ പി.ടി.എ കമ്മിറ്റികൾ ഉണ്ടായിരുന്നു. അതിൻറെ ചുക്കാൻ പിടിച്ചവരിൽ മങ്കരത്തൊടി മൊയ്തീൻ കുട്ടി കാക്ക എന്ന ബാപ്പുട്ടി കാക്ക, രാമൻ മാസ്റ്റർ , ചുങ്കത്ത് അലവി, ടി. കെ അബ്ദുറഹിമാൻ, പി. അബ്ബാസ്, കെ. ഇസ്ഹാഖ്, ഹുളിക്കാമത്ത് ബാപ്പുട്ടി, ഹബീബുള്ള, പാലിത്തൊടി മജീദ്, ചുങ്കത്ത് മുഹമ്മദ്, എന്നിവരുടെ സേവനം സ്തുത്യർഹമാണ്. പഠിതാക്കളിൽ സമൂഹത്തിൻറെ ഉന്നതനിലയിൽ എത്തിയവർ ഏറെയുണ്ട് പിന്നീട് 1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനു മായ സ്കൂളിനു നാലാംക്ലാസ് വരെ അംഗീകാരം ലഭിക്കുകയും മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നായി നാമകരണം ചെയ്യുകയും ചെയ്തു അതാണ് ഇന്ന് ഈ റോഡിൻറെ സമീപത്ത് കാണുന്ന സ്കൂൾ 1950 മുതൽ പ്രി കെ ഇ ആർ ചട്ടപ്രകാരമുള്ള കെട്ടിടം 2014 ൽ പുതുക്കിപ്പണിയുകയും കെ ഇ ആർ നിയമ പ്രകാരമുളള പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു ബീരാൻകുട്ടി മാസ്റ്റർ സർവീസിൽ നിന്ന് പിരിഞ്ഞതിനു ശേഷം കുഞ്ഞബ്ദുള്ള മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുന്നതുവരെ ഹെഡ്മാസ്റ്ററായി തുടരുകയും ചെയ്തു 1989 മാസ്റ്ററുടെ റിട്ടയർമെൻറ് നുശേഷം ഖദീജ ടീച്ചർ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റെടുത്തു 2004വരെ ആസ്ഥാനം വഹിക്കുകയും ചെയ്തു ടീച്ചറുടെ വിരമിക്കലിന് ശേഷം കെ എം മുഹമ്മദലി മാസ്റ്റർ ഹെഡ്മാസ്റ്ററായി തുടർന്നുപോന്നു 2020 ന്ന് കെ എം മുഹമ്മദലി മാസ്റ്ററുടെ റിട്ടയർമെൻറ് നുശേഷം അബ്ദുൽ ജലീൽ മാസ്റ്റർ ഹെഡ് മാസ്റ്റർ ആയി തുടരുകയും ചെയുന്നു .ശബ്ന ടീച്ചർ സുഹാന ടീച്ചർ റഷീക്ക ടീച്ചർ നാസർ മാസ്റ്റർ എന്നിവർ ഇപ്പോൾ സേവനമനുഷ്ഠചു വരുന്നുഈ വിദ്യാലയ വിജ്ഞാന ത്തിൻറെ വഴിത്താരയിൽ ബഹുദൂരം മുന്നേറി കൊണ്ട് വിദ്യാഭ്യാസത്തിന് ഒരു രൂപവും ഭാവവും നൽകാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു ഇവിടുത്തെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും വിദ്യാർത്ഥികളുടെ സഹകരണ മനോഭാവവും മാനേജ്മെന്റിന്റെ സജീവ സാന്നിധ്യവും വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ന് അനുകൂലഘടകങ്ങൾ ആയി.
ഭൗതികസൗകര്യങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾ ക്ലബ്ബുകൾ
വിദ്യാരംഗം ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബ്
അറബിക്ക് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
വിദ്യാരംഗം സയൻസ് മാത്സ്
മികവുകൾ
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18537
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ