എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകളം ജില്ലയിലെ എറണാകുളം വിദ്യാഭാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ നെട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് വി യു പി സ്കൂൾ.

എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ
വിലാസം
നെട്ടൂർ

നെട്ടൂർ പി.ഒ.
,
682040
,
എറണാകുളം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽsvupsnettoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്26446 (സമേതം)
യുഡൈസ് കോഡ്32081301201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോതി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ഷഹർബാൻ ടി എച്
എം.പി.ടി.എ. പ്രസിഡണ്ട്നസീമ അബ്ദുൽ റഹിമാൻ
അവസാനം തിരുത്തിയത്
13-01-2022Indu Saseendran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ചരിത്രം

1921 കളിൽ വളരെ ചെറിയ ഒരു ദ്വീപുമാത്രമായിരുന്ന നെട്ടൂരിലെ പാവപ്പെട്ട ജനങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 85 സെന്റ് സ്ഥലത്ത് കേശവമേനോ൯ എന്ന മഹത് വ്യക്തി പടുത്തുയ൪ത്തിയതാണ് സരസ്വതി വിലാസം എന്നു നാമകരണം ചെയ്ത ഈ വിദ്യാലയം.1921 മുതൽ 1965 വരെ എൽ.പി സ്കൂളായും 1966 മുതൽ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്ത് പ്രവ൪ത്തിച്ചുപോരികയും ചെയ്യുന്നു.ആയിരക്കണക്കിനു കുട്ടികൾ പഠിച്ച് സമൂഹത്തിന്റെ നാനാമേഖലകളിൽ മികച്ച രീതിയിൽ പ്രവ൪ത്തിച്ചു വരികയും ചെയുന്നു.

ചാച്ചാ നെഹ്റു

== ഭൗതികസൗകര്യങ്ങൾ ==

നെട്ടൂ൪ ശിവക്ഷേത്രത്തിന് അഭിമുഖമായി 85 സെന്റിൽ വ്യാപിച്ചു കിടക്കുന്ന ഈ സരസ്വതിക്ഷേത്രത്തിന് 96 വ൪ഷത്തെ പാരമ്പര്യം അവകാശപ്പെടാം.ഒാഫീസ് റൂം ,സ്ററാഫ് റൂം , 8 ക്ളാസ് മുറികൾ ,ഡെെനിംഗ് ഹാൾ ,ലെെബ്രറി റൂം ,അടുക്കള , ഗണിത മുറി എന്നിവ ചുറ്റുമതിലാൽ സംരക്ഷിക്കപ്പെടുന്നുണ്ട്.ശ്രീ ദിനേശ് മണി എം എൽ എ യുടെ തനതു ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ മുടക്കി നി൪മ്മിച്ച 4 ക്ളാസ്സ് മുറികളും ലേക് ഷോ൪ ഹോസ്പിറ്റലിൽ നിന്ന് നവീകരിച്ചു നൽകിയ ഡെെനിംഗ് ഹാളും ടോയ് ലററുകളും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഉയ൪ത്തുവാ൯ സഹായിച്ചിട്ടുണ്ട്.

ശിശുദിനാഘോഷം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

വിവിധ ക്ലബുകൾ

ഐ.ടി. ക്ലബ്ബ്

== മുൻ സാരഥികൾ ==

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.കേശവ മേനോ൯ 2. രാജമ്മ ടീച്ച൪ 3.സാവിത്രിയമ്മ 4.മാലതിയമ്മ 5.മീനാക്ഷിയമ്മ 6.ഒ.എ.പുരുഷോത്തമപ്പണിക്ക൪ 7.എം.മീനാക്ഷി 8.ഇ.ജി.ഫിലോ എന്നിവ൪ സ്കൂൾ തലവ൯മാരായി പ്രവ൪ത്തിച്ചു.

ക്രമ നമ്പർ പേര് ചേർന്ന വർഷം വിരമിച്ച വർഷം ചിത്രം
1
2
3
4
5
6
7
വായനാ ദിനം
ഔഷധത്തോട്ട നി൪മ്മാണം

'പ്രവർത്തനങ്ങൾ' 2015-2016 അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി മെയ് മാസം 28-ാം തീയതി എസ്.ആർ.ജി. മീറ്റിംഗ് നടത്തുകയും ഒന്നാം തീയതിയിലേക്കുവേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു.2015 ജൂൺ 1-ാം തീയതി പ്രവേശനോത്സവത്തോടെ പുതുവിദ്യാലയ വർഷം ആരംഭിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് വാർ‍‌ഡ് കൗൺസിലർ ശ്രീ. സി.ഇ. വിജയൻ ആയിരുന്നു. സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ആരോഗ്യകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അബ്ദുൾ മജീദ് നിർവഹിച്ചു. സൗജന്യ പുസ്തകവിതരണം പിടിഎ പ്രസി‍ഡൻറ് ശ്രീമതി. അംബിക രമേശ് ഉദ്ഘാടനം ചെയ്തു. സൗജന്യ പഠനോപകരണങ്ങൾ ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ജോർജ്ജ് വിതരണം ചെയ്തു. മരട് മുനിസിപ്പാലിറ്റിയിൽ നിന്ന് വിദ്യാർത്ഥികൾക്കും രക്ഷകർത്ത്ക്കൾക്കും ലഡുവിതരണം നടത്തി. ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾപരിസരം വൃത്തിയാക്കി പച്ചക്കറികൃഷി ആരംഭിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിച്ച പരിസ്ഥിതിയുമായി ബന്ധപ്പെട്ട തെരുവുനാടകം കുട്ടികൾക്ക് വേറിട്ടൊരനുഭവമാണ് നൽകിയത്. ജൂൺ 19 ശ്രീ. പി.എൻ പണിക്കർ ചരമദിനം വായനാവാരമായിട്ടാണ് ആഘോഷിച്ചത്. യു.എസ്.ടി. ഗ്ലോബൽ കമ്പനി കുട്ടികൾക്കായി ഒരു ലാപ് ടോപ് സംഭാവന നൽകി. വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി മാതൃഭൂമി പത്രവിതരണോദ്ഘാടനം കവിത ടെക്സ്റ്റൈൽസ് ഉടമ ശ്രീ. ബഷീർ നിർവഹിച്ചു. ജൂൺ 22-ാം തീയതി മാധ്യമം പത്രവിതരണോദ്ഘാടനം ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം നിർവഹിച്ചു. 23-ാം തീയതി എല്ലാ വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ നൽകി വായനാകുറിപ്പ് തയ്യാറാക്കി. 24-ാം തീയതി സിറാജ് പത്ര വിതരണോദ്ഘാടനം നടത്തി. ജൂലൈ 2 കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും മാനസിക സംഘർഷം ഒഴിവാക്കുന്നതിനുമായി യോഗാ ക്ലാസ്സ് ആരംഭിച്ചു. എല്ലാ തിങ്കളാഴ്ചയും ഒരു പിരിയഡ് യോഗ പഠനത്തിനായി മാറ്റിവെച്ചു. ജൂലൈ 9 കുട്ടികളിൽ കലാപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി ഡാൻസ്, കവിത, വർക്ക് എക്സ്പീരിയൻസ് എന്നിവയ്ക്കായി ഓരോ പിരീയഡ് വീതം ട്രെയിനിംഗ് നല്കുന്നുണ്ട്. ആഗസ്റ്റ് സ്കൂൾ ലീഡറെ തിരഞ്ഞെടുപ്പു നടത്തി ഏഴാം ക്ലാസ്സിലെ അൽഫിയ എ. സ്കൂൾ ലീഡറായി ചുമതലയേറ്റു. ആഗസ്റ്റ് 6 ഹിരോഷിമാദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും കുട്ടികൾ സമാധാനപ്രാവുകൾ നിർമ്മിക്കുകയും ചെയ്തു. ആഗസ്റ്റ് 13 കർക്കിടകമാസാചരണത്തോടനുബന്ധിച്ച് ഔഷധസസ്യ പ്രദർശനവും ഔഷധത്തോട്ട നിർമ്മാണവും വാർഡ് കൗൺസിലർ ശ്രീ. സി.ഇ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം രാവിലെ എട്ടുമണിക്ക് വാർഡ് കൗൺസിലർ ശ്രീ. സി.ഇ. വിജയൻ ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. ക്വിസ്, പ്രസംഗ മത്സരം, ടാബ്ലോ, നാടകം, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ആഗസ്റ്റ്‌ 21 പി.ടി.എ. അംഗങ്ങളുടെ സഹകരണത്തോടെ ഓണം വിപുലമായി ആഘോഷിച്ചു. ഓണസദ്യ, ഓണപ്പൂക്കളം, കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു. മഹാബലിയും, വാമനനും പരിപാടികൾക്ക് നേതൃത്വം നൽകി. സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് യു.എസ്.ടി. ഗ്ലോബൽ കമ്പനി വിദ്യാർത്ഥികൾക്ക് ഉപന്യാസരചനയും ചിത്രരചനാമത്സരവും നടത്തി. ഒക്ടോബർ 2 ഗാന്ധിജയന്തി ആഘോഷം വാർഡ് കൗൺസിലർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ലഘുനാടകം അവതരിപ്പിച്ചു. ഗാന്ധി ക്വിസ് നടത്തി. നവംബർ 1 കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരളീയ കലാരൂപങ്ങളായ വഞ്ചിപ്പാട്ട്, നാടൻപാട്ട്, പുള്ളുവൻപാട്ട് എന്നിവയുടെ അവതരണം നടത്തി. നവംബർ 14 വൈസ് മെൻ ക്ലബ്ബ് സ്കൂൾ സന്ദർശിക്കുകയും വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകുകയും ചെയ്തു. ചാച്ചാജി ആയി വേഷമിട്ട വിദ്യാർത്ഥി യോഗത്തെ അഭിസംബോധന ചെയ്ചു. ഡിസംബർ 11 തിരുവനന്തപുരത്തേക്ക് പഠനയാത്ര നടത്തി. കാഴ്ചബംഗ്ലാവ്, പ്ലാനറ്റോറിയം, ശംഖുമുഖം, പത്മനാഭസ്വാമിക്ഷേത്രം, നിയമസഭാമന്ദിരം എന്നിവ സന്ദർശിച്ചു. ഡിസംബർ 18 ക്രിസ്തുമസ്ദിനാഘോഷത്തിന് കുട്ടികളുടെ കൂടെ യു.എസ്.ടി. ഗ്ലോബൽ കമ്പനി അംഗങ്ങൾ ഒത്തുചേർന്നു. ക്രിസ്സ്മസ്സ് ഫാദർ കുട്ടികൾക്ക് കേക്ക് വിതരണം നടത്തി. ഡിസംബർ 28 എസ്.എസ്.എ. നടപ്പാക്കിയ വിംഗ്സിന്റെ ഭാഗമായി വായനാവസന്തവും സസ്യവായനയും ആരംഭിച്ചു. എൽ.പി. യു.പി. വിദ്യാർത്ഥികൾ കയ്യെഴുത്തു മാസികകൾ തയ്യാറാക്കി. സസ്യ വായനയ്ക്കായി കുട്ടികൾ വിത്തുകൾ പാകി ചെടികൾ നിരീക്ഷിച്ചു. സസ്യവായന നടത്തുന്നുണ്ട്. ഡിസംബർ 30 എസ്.എസ്.എയുടെ നിർദ്ദേശപ്രകാരം മെട്രിക് മേള നടത്തി. പി.ടി.എ. പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. 2016 ജനുവരി 6 സ്കൂൾതല ബാലശാസ്ത്ര കോൺഗ്രസ്സിന്റെ ഭാഗമായി സയൻസ് സെമിനാർ നടത്തി. ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ആരംഭം ഹെഡ്മിസ്ട്രസ്സ് ജ്യോതി ജോർജ്ജ് ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ഭരണഘടന ക്വിസ് നടത്തി. 2016 ഫെബ്രുവരി ഫെബ്രുവരി 26ന് വാർഷികാഘോഷം വാർഡ് കൗൺസിലർ ശ്രീമതി. നദീറ ടി.എച്ചിന്റെ അദ്ധ്യക്ഷതയിൽ നടത്തുകയുണ്ടായി. മരട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ദിവ്യ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ മാഗസിൻ വാർഡ് കൗൺസിലർ ശ്രീ. ബോബൻ നെടുംപറമ്പിൽ പ്രകാശനം ചെയ്തു. '2016-17 പ്രവേശനോത്സവം പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മെയ് 31-ാം തീയതി പി.ടി.എ. എം.പി.ടി.എ അംഗങ്ങൾ സ്കൂളിലെത്തുകയും എസ്.എസ്.എയിൽ നിന്ന് നിർദ്ദേശിച്ച ചർച്ചയിൽ അദ്ധ്യാപകരോടൊപ്പം പങ്കെടുക്കുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കി കൊടിതോരണങ്ങളാൽ അലങ്കരിച്ചു, കുട്ടികൾക്ക് നൽകാനുള്ള പഠനോപകരണ കിറ്റ് എന്നിവ ഒരുക്കി. പ്രവേശനോത്സവം 1-6-2016ന് രാവിലെ പത്തിന് വാർഡ് കൗൺസിലർ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം ഒന്നാം ക്ലാസ്സിൽ ചേർന്ന എല്ലാ കുട്ടികൾക്കും സ്കൂബിഡേ ബാഗുകൾ വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങളും, യൂണിഫോമും സൗജന്യമായി നൽകുകയുണ്ടായി. പരിസ്ഥിതിദിനാഘോഷം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരം ശുചീകരിച്ചു. വാർഡ് കൗൺസിലർ, ആശാവർക്കർ എന്നിവർ സംബന്ധിച്ചു. സ്കൂൾ പരിസരം ഹരിതവൽക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികളും ഔഷധസസ്യങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതിദിന ക്വിസ് പോസ്റ്റർ രചന, പരിസ്ഥിതി കവിതാരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനങ്ങൾ വാർഡ് കൗൺസിലർ ശ്രീ. ബോബൻ നെടുംപറമ്പിൽ സ്പോൺസർ ചെയ്ത് വിതരണം ചെയ്തു. ഒരു ചോദ്യം ഒരുത്തരം ഗണിതക്ലബ്ബിന്റെ ഭാഗമായി എല്ലാ ദിവസവും അസംബ്ലിയിൽ ഒരു ചോദ്യം ഒരുത്തരം ഗണിത ക്വിസ് പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാദിവസത്തേയും ചോദ്യങ്ങൾ തയ്യാറാക്കാൻ മുഹമ്മദ് ഷാഫി, മുഹമ്മദ് ഹാസിം എന്നിവരെ ചുമതലപ്പെടുത്തി. ലഹരിവിരുദ്ധ ദിനാചരണം ലഹരിവിരുദ്ധ പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റുചൊല്ലി. ഉച്ചയ്ക്കുശേഷം പനങ്ങാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോർജ്ജ് സർ ബോധവൽക്കരണ ക്ലാസ്സെടുത്തു. ബഷീർ അനുസ്മരണം ലൈബ്രറിയിലെ ബഷീർ കൃതികൾ പരിചയപ്പെടുത്തിക്കൊണ്ട് ബഷീർ അനുസ്മരണം നടത്തി. ഔഷധത്തോട്ട നിർമ്മാണം കർക്കിടകമാസാരംഭത്തോടനുബന്ധിച്ച് ഔഷധസസ്യ പ്രദർശനവും ആയുർവ്വേദമരുന്നുകളുടെ പ്രയോജനം എന്നിവ സംബന്ധിച്ച് ശ്രീകല എസ്. ക്ലാസ്സെടുത്തു. യോഗം വാർഡ് കൗൺസിലർ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിന്റെ നടുമുറ്റം ഔഷധത്തോട്ടം നിർമ്മിച്ചു. ജനപർവ്വം തേവര എസ്.എച്ച്. കോളേജുമായി ലിങ്ക് ചെയ്ത് ജനപർവ്വം പരിപാടി കോളേജ് പ്രിൻസിപ്പൽ ഉദ്ഘാടനം ചെയ്തു. കോളേജിലെ വിദ്യാർത്ഥികൾ ഒന്നും മൂന്നും ശനിയാഴ്ചകളിൽ സ്കൂളിലെത്തുകയും രാവിലെ പത്തുമണിമുതൽ ഒരു മണിവരെ കുട്ടികളെ ഇംഗ്ലീഷ്, കണക്ക്, സാമൂഹ്യപാഠം വിഷയങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. വായനാവാരാചരണം വായനാവാരവുമായി ബന്ധപ്പെട്ട് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. എല്ലാ തിങ്കളാഴ്ചയും പുസ്തകങ്ങൾ വായിച്ച് വായനാകുറിപ്പ് കുട്ടികൾ തയ്യാറാക്കുന്നുണ്ട്. വായനാദിനവുമായി ബന്ധപ്പെട്ട് റിട്ടയേർഡ് അദ്ധ്യാപിക (ഫിഷറീസ് സ്കൂൾ) ക്ലാസ്സെടുത്തു. അമ്മമാരുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനുവേണ്ടി ലൈബ്രറി പുസ്തക വിതരണം പി.ടി.എ. കമ്മിറ്റി അംഗം നസീമയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഓണാഘോഷം തേവര എസ്.എച്ച്. കോളേജിലെ ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും ഓണാഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ പരിപാടികൾ പൂക്കളം, ഓണസദ്യ എന്നിവ പരിപാടികൾക്ക് കൊഴുപ്പേകി. നഗരസഭാ ചെയർമാൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. അമേരിക്കയിലെ ബൂട്ട്സ് കമ്പനി മാനേജിംഗ് ഡയറക്ടർ പാട്രീഷ്യ - സ്കൂൾ സന്ദർശനം. അമേരിക്കയിലെ ബൂട്ട്സ് കമ്പനി എം.ഡി. പാട്രീഷ്യ സ്കൂൾ സന്ദർശിച്ചു. വിദ്യാർത്ഥികൾക്ക് ഇൻഡോർ ഗെയിമിനുള്ള ഉപകരണങ്ങളും ഫുട്ബോളുകളും നൽകി. സ്കൂൾ ലൈബ്രറി വികസനത്തിനായി ആയിരം യൂറോ യു.എസ്.ടി. ഗ്ലോബൽ കമ്പനി അംഗങ്ങൾ മുഖേന സ്കൂളിന് കൈമാറി. വയോജന ദിനാഘോഷം തേവര ഗവൺമെന്റ് ഓൾഡേജ് ഹോം വിദ്യാർത്ഥികളും അദ്ധ്യാപകരും സന്ദർശിച്ച് ഒരുദിവസം അന്തേവാസികളുമൊത്ത് ചിലവഴിച്ചു. കുട്ടികൾ കലാപരിപാടി അവതരിപ്പിച്ചതും വൃദ്ധജനങ്ങളെ ഏറെ സന്തോഷിപ്പിച്ചു. ശിശുദിനാഘോഷം വൈസ് മെൻ ക്ലബ്ബ് അംഗങ്ങൾ സ്കൂളിലെ ശിശുദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു. ഒരു നോട്ടീസ് ബോർഡ് സ്കൂളിലേക്ക് സംഭാവന ചെയ്തു. ക്രിസ്തുമസ്സ് ദിനാഘോഷം തേവര എസ്.എച്ച്. കോളേജിലെ കുട്ടികളും അദ്ധ്യാപകരും സ്കൂളിലെത്തി ക്രിസ്തുമസ്സ് ദിനാഘോഷത്തിന് നേതൃത്വം നൽകി.

നവീകരിച്ച ഡെെനിംഗ് ഹാളിന്റെ ഉദ്ഘാടനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.വി.ഡി.സതീശ൯ M L A

വഴികാട്ടി

വഴികാട്ടി


{{#multimaps:9.92826,76.31189|zoom=18}}