ഗവ. എൽ പി എസ് ചാലാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meetmurukan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് ചാലാക്ക
വിലാസം
ചാലാക്ക

നോർത്ത് കുത്തിയതോട് പി.ഒ
,
683594
സ്ഥാപിതം01-06-1947
വിവരങ്ങൾ
ഫോൺ04842441064
ഇമെയിൽglpschalaka@gmail.com
കോഡുകൾ
സ്കൂൾ കോഡ്25801 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷ കെ തോമസ്
അവസാനം തിരുത്തിയത്
12-01-2022Meetmurukan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ആമുഖം

   എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ പുത്തൻവേലിക്കര വില്ലേജിൽ കുന്നുകര പഞ്ചായത്തിൽ ചാലാക്ക ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിൽ ആണ് വിദ്യാലയം പ്രവർത്തിക്കുന്നത്.

ചരിത്രം

    1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ചാലാക്ക പെരിങ്ങാട്ടു വീട്ടിൽ വി.പരമേശ്വരൻ നായർ ചെറിയതേയ്ക്കാനം ആക്കുളത് പടിഞ്ഞാറെ വീട്ടിൽ ആർ.രാമൻനായർ,തേലത്തുരുത്ത് വടക്കേവീട്ടിൽ ഗോപാലൻനായർ,പണിക്കശേരി വേലു എന്നിവരുടെ ശ്രമഫലമായി "തൊഴുത്തുപറമ്പ്" എന്നറിയപ്പെടുന്ന കൊച്ചു പ്രദേശത്ത് പള്ളിക്കൂടം ആദ്യമായി രൂപം കൊണ്ടു.ഇതിനാവശ്യമായ സ്ഥലം പെരിങ്ങാട്ടു പരമേശ്വരൻ നായരാണു നൽകിയത്. 
         ആദ്യത്തെ പ്രധാന അധ്യാപകനായി  ഏഴിക്കര കൊമ്പത്തിൽ അച്ചുതൻ പിള്ള നിയമിതനായി.തുടർന്ന് സിംഗ് അയ്യപ്പൻ നായർ ,കുറ്റിപ്പുഴ ജോസഫ് മാസ്റ്റർ, ചെറിയതേയ്ക്കാനം പരമേശ്വരൻ നായർ എന്നിവർ അധ്യാപകരായി സേവനം അനുഷ്ഠിച്ചു.
       ആദ്യകാലങ്ങളിൽ ഓലമേഞ്ഞതും ചാണകം മെഴുകിയതുമായിരുന്നു   വിദ്യാലയം. അക്കാലത്ത് നല്ല കെട്ടിട സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.വർഷങ്ങളോളം ഈ സാഹചര്യത്തിലാണ് വിദ്യാലയം പ്രവർത്തിച്ചത്.ചെറിയതേയ്ക്കാനം അപ്പു മാസ്റ്ററുടേയും ഡെപ്യൂട്ടി തഹസിൽദാറായിരുന്ന ഭാസ്കരപ്പിള്ള എന്നിവരുടെ ശ്രമഫലമായി കടവിലപ്പറമ്പിൽ അമ്പത് സെന്റ് ഭൂമി ചാലാക്കയിൽ സർക്കാർ വിലയ്കെടുക്കുകയും അവിടെ ഇന്നു കാണുന്ന വിധത്തിൽ പ്രൈമറി സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കാലക്രമേണ അധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി കെട്ടിടം രൂപീക്രതമായി.നാല് ക്ലാസ് മുറികൾ മാത്രമുള്ളതായിരുന്നു ആദ്യത്തെ കെട്ടിടം.
       വർഷങ്ങൾ പലതുകഴിഞ്ഞ് എം.എൽ.എ. ശ്രീ എസ്.ശർമയുടെ പ്രത്യേക ശ്രമഫലമായി "ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്" പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കെട്ടിടം അനുവദിച്ചു.30.3.1994 ൽ ശ്രീ.എസ്.ശർമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ശ്രീ.ലോനപ്പൻ നമ്പാടൻ സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.‌
     ഗ്രാമപ്രദേശത്തെ മുഴുവൻ കുട്ടികളും ഒരു കാലഘട്ടത്തിൽ അടിസ്ഥാനവിദ്യാഭ്യാസത്തിന് സ്ക്കൂളിൽ എത്തിച്ചേർന്നിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

           ഒരോ അധ്യയനവർഷവും വ്യത്യസ്തങ്ങളായ മികവ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു.2016-17 അധ്യയനവർ‍ത്തിൽ കുട്ടികൾ  പഠിക്കുന്ന നാലു വിഷയങ്ങളായ ഇംഗ്ലീഷ്, മലയാളം,പരിസരപഠനം,ഗണിതം എന്നീ വിഷയങ്ങളുടെ ഫെസ്റ്റ് ജനപങ്കാളിത്തത്തോടെ നടത്താൻ തീരുമാനിച്ചു.ഇതിനായി പത്ത് അധ്യയന മാസങ്ങളെ രണ്ട് മാസങ്ങൾ വീതമുള്ള യൂണിറ്റുകളായി തിരിച്ചുകൊണ്ട്:-    
      1.ജൂൺ,ജൂലൈ-മലയാളം ഫെസ്റ്റ് 
      2.ആഗസ്റ്റ്,സെപ്റ്റംബർ-പരിസരപഠനം ഫെസ്റ്റ്
      3.ഒക്ടോബർ ,നവംബർ-ഇംഗ്ലീഷ് ഫെസ്റ്റ്
      4.‍‍ഡിസംബർ ,ജനുവരി -ഗണിത ഫെസ്റ്റ്
           എന്നിങ്ങനെ ഈ മാസങ്ങളുടെ അവസാനം ആഘോഷപൂർവ്വം ഫെസ്റ്റുകൾ നടത്തി വരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.എസ്.സൈനബ
  2. ഷൈമ.പി.സി

ഇപ്പോഴുള്ള സാരഥികൾ

  1. ഉഷ കെ തോമസ് -ഹെഡ്മിസ്ട്രസ്സ്
  2. കെ.എസ്.മുരുകൻ -എൽ.പി.എസ്.റ്റി, പി.എസ്.ഐ.ടി.സി.
  3. ഡാലി.എ.ജോസ് -എൽ.പി.എസ്.റ്റി
  4. മേഘ.സി.എം-എൽ.പി.എസ്.റ്റി
  5. നബീസ -പി.ടി.സി.എം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.155203,76.279073 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ചാലാക്ക&oldid=1261881" എന്ന താളിൽനിന്ന് ശേഖരിച്ചത്