സഹായം Reading Problems? Click here


ഗവ. എൽ പി എസ് ചാലാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
(25801 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എൽ പി എസ് ചാലാക്ക
സ്ഥലം
ചാലാക്ക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലവടക്കന്‍ പറവൂര്‍
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം26
പെൺകുട്ടികളുടെ എണ്ണം21
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്കെ.ഒ.സുന്ദരേശൻ
അവസാനം തിരുത്തിയത്
30-01-201725801


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

          1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ചാലാക്ക പെരിങ്ങാട്ടു വീട്ടില്‍ വി.പരമേശ്വരന്‍ നായര്‍ ചെറിയതേയ്ക്കാനം ആക്കുളത് പടിഞ്ഞാറെ വീട്ടില്‍ ആര്‍.രാമന്‍നായര്‍,തേലത്തുരുത്ത് വടക്കേവീട്ടില്‍ ഗോപാലന്‍നായ,പണിക്കശേരി വേലു എന്നിവരുടെ ശ്രമഫലമായി "തൊഴുത്തുപറമ്പ്" എന്നറിയപ്പെടുന്ന കൊച്ചു പ്രദേശത്ത് പള്ളിക്കൂടം ആദ്യമായി രൂപം കൊണ്ടു.ഇതിനാവശ്യമായ സ്ഥലം പെരിങ്ങാട്ടു പരമേശ്വരന്‍ നായരാണു നല്‍കിയത്. 
     ആദ്യത്തെ പ്രധാന അധ്യാപകനായി ഏഴിക്കര കൊമ്പത്തില്‍ അച്ചുതന്‍ പിള്ള നിയമിതനായി.തുടര്‍ന്ന് സിംഗ് അയ്യപ്പന്‍ നായര്‍ ,കുറ്റിപ്പുഴ ജോസഫ് മാസ്റ്റര്‍, ചെറിയതേയ്ക്കാനം പരമേശ്വരന്‍ നായര്‍ എന്നിവര്‍ അധ്യാപകരായി സേവനം അനുഷ്ഠിച്ചു.
    ആദ്യകാലങ്ങളില്‍ ഓലമേഞ്ഞതും ചാണകം മെഴുകിയതുമായിരുന്നു  വിദ്യാലയം. അക്കാലത്ത് നല്ല കെട്ടിട സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല.വര്‍ഷങ്ങളോളം ഈ സാഹചര്യത്തിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചത്.ചെറിയതേയ്ക്കാനം അപ്പു മാസ്റ്ററുടേയും ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന ഭാസ്കരപ്പിള്ള എന്നിവരുടെ ശ്രമഫലമായി കടവിലപ്പറമ്പില്‍ അമ്പത് സെന്റ് ഭൂമി ചാലാക്കയില്‍ സര്‍ക്കാര്‍ വിലയ്കെടുക്കുകയും അവിടെ ഇന്നു കാണുന്ന വിധത്തില്‍ പ്രൈമറി സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കാലക്രമേണ അധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും ശ്രമഫലമായി കെട്ടിടം രൂപീക്രതമായി.നാല് ക്ലാസ് മുറികള്‍ മാത്രമുള്ളതായിരുന്നു ആദ്യത്തെ കെട്ടിടം.
    വര്‍ഷങ്ങള്‍ പലതുകഴിഞ്ഞ് എം.എല്‍.എ. ശ്രീ എസ്.ശര്‍മയുടെ പ്രത്യേക ശ്രമഫലമായി "ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്" പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കെട്ടിടം അനുവദിച്ചു.30.3.1994 ല്‍ ശ്രീ.എസ്.ശര്‍മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ബഹു.ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി ശ്രീ.ലോനപ്പന്‍ നമ്പാടന്‍ സ്ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.‌
   ഗ്രാമപ്രദേശത്തെ മുഴുവന്‍ കുട്ടികളും ഒരു കാലഘട്ടത്തില്‍ അടിസ്ഥാനവിദ്യാഭ്യാസത്തിന് സ്ക്കൂളില്‍ എത്തിച്ചേര്‍ന്നിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

      ഒരോ അധ്യയനവര്‍ഷവും വ്യത്യസ്തങ്ങളായ മികവ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിവരുന്നു.2016-17 അധ്യയനവര്‍‍ത്തില്‍ കുട്ടികള്‍ പഠിക്കുന്ന നാലു വിഷയങ്ങളായ ഇംഗ്ലീഷ്, മലയാളം,പരിസരപഠനം,ഗണിതം എന്നീ വിഷയങ്ങളുടെ ഫെസ്റ്റ് ജനപങ്കാളിത്തത്തോടെ നടത്താന്‍ തീരുമാനിച്ചു.ഇതിനായി പത്ത് അധ്യയന മാസങ്ങളെ രണ്ട് മാസങ്ങള്‍ വീതമുള്ള യൂണിറ്റുകളായി തിരിച്ചുകൊണ്ട്:-  
   1.ജൂണ്‍,ജൂലൈ-മലയാളം ഫെസ്റ്റ് 
   2.ആഗസ്റ്റ്,സെപ്റ്റംബര്‍-പരിസരപഠനം ഫെസ്റ്റ്
   3.ഒക്ടോബര്‍ ,നവംബര്‍-ഇംഗ്ലീഷ് ഫെസ്റ്റ്
   4.‍‍ഡിസംബര്‍ ,ജനുവരി -ഗണിത ഫെസ്റ്റ്
      എന്നിങ്ങനെ ഈ മാസങ്ങളുടെ അവസാനം ആഘോഷപൂര്‍വ്വം ഫെസ്റ്റുകള്‍ നടത്തി വരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

ഇപ്പോഴുള്ള സാരഥികൾ

 1. കെ.എസ്.സൈനബ -ഹെഡ്മിസ്ട്രസ്സ്
 2. കെ.എസ്.മുരുകൻ -എൽ.പി.എസ്.എ, പി.എസ്.ഐ.ടി.സി.
 3. ഡാലി.എ.ജോസ് -എൽ.പി.എസ്.എ
 4. ഷൈമ.പി.സി-എൽ.പി.എസ്.എ
 5. നബീസ -പി.ടി.സി.എം

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ചാലാക്ക&oldid=306989" എന്ന താളിൽനിന്ന് ശേഖരിച്ചത്