ഗവ. എൽ പി സ്കൂൾ, വെട്ടിയാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, വെട്ടിയാർ | |
---|---|
പ്രമാണം:9.231185, 76.598702 | |
വിലാസം | |
വെട്ടിയാർ മാങ്കാംകുഴി പി.ഒ. , 690558 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | glpsvettiyar2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36269 (സമേതം) |
യുഡൈസ് കോഡ് | 32110701405 |
വിക്കിഡാറ്റ | Q87478993 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തഴക്കര പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസന്നകുമാരി. ഡി |
പി.ടി.എ. പ്രസിഡണ്ട് | സിനി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
12-01-2022 | 36269 |
ആമുഖം
തഴക്കര ഗ്രാമപഞ്ചായത്തിന്റെ രണ്ടു വാർഡുകളിലായി ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നു. തഴക്കര പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായാണ് ഈ സ്‌കൂളിന്റെ സ്ഥാനം. മാവേലിക്കര പന്തളം റോഡ് ഈ സ്‌കൂളിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു. വടക്കേ സ്‌കൂൾ കെട്ടിടം ഒൻപതാം വാർഡിലും തെക്കേ സ്‌കൂൾ കെട്ടിടം പന്ത്രണ്ടാം വാര്ഡിലുമായി സ്ഥിതി ചെയ്യുന്നു.
ചരിത്രം
വെട്ടിയാറിന്റെ വളർച്ചയും വികസനവും കണ്ടും തൊട്ടുമറിഞ്ഞ ഈ വിദ്യാലയ മുത്തശ്ശി 1917-ൽ ഈ നാട്ടിൽ പിറന്നതാണ്. വെട്ടിയാറ്റ് നായർ കരയോഗം വക വടക്കു ഭാഗത്തുള്ള അമ്പത്തിയേഴ് സെന്റ് സ്ഥലത്തിൽ അമ്പത് സെന്റ് സ്ഥലം സർക്കാരിന് സ്കൂൾ ഉണ്ടാക്കുവാൻ കൊടുത്തു. തെക്ക് ഭാഗത്ത് ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെയും ഏതാനും നായർ വീട്ടുകാരുടെയും കൈവശമുണ്ടായിരുന്ന ഭൂമിയിൽ ഇരുപത്തിരണ്ട് സെന്റോളം സ്കൂളിനായി വിട്ടുകൊടുത്തു. അയിത്തവും അനാചാരങ്ങളും ബ്രിട്ടീഷ് ആധിപത്യവും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ നിന്നും അത്യാധുനിക വികസനത്തിന്റെ രജതപാതയിലേക്ക് കടക്കുന്ന ഈ കാലഘട്ടം വരെയുള്ള വെട്ടിയാറിന്റെ പ്രയാണത്തിൽ ഈ വിദ്യാലയ മുത്തശ്ശി ഒരു വഴികാട്ടിയും വെളിച്ചവും ആയിരുന്നു.കൂടുതൽ വായിക്കുക
ഒരു നൂറ്റാണ്ടുകാലമായി വെട്ടിയാറിന്റെ മണ്ണിൽ അറിവിന്റെ ആദ്യാക്ഷരം പകരുന്ന ഗവണ്മെന്റ് എൽ. പി സ്കൂളിന്റെ ആദ്യനാമം ആലുവിള സ്കൂൾ എന്നായിരുന്നു. എന്നാൽ പിൽക്കാലത്ത് മാവേലിക്കര - പന്തളം റോഡിന്റെ ഇരുവശത്തും ഇരട്ടകളെ പോലെ നിലകൊള്ളുന്ന രണ്ട് കെട്ടിടങ്ങളിലായി വിദ്യാലയം പ്രവർത്തിച്ചതുകൊണ്ട് ഇതിനെ ഇരട്ടപ്പള്ളിക്കൂടം എന്ന പേരിൽ അറിയുവാൻ തുടങ്ങി. തഴക്കര പഞ്ചായത്തിന്റെ കിഴക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എക്കാലവും ഈ നാടിന്റെ കീർത്തിക്ക് നിദാനമാണ്.
ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകൾ ഈ സ്കൂളിൽ ഉണ്ട്. മുമ്പ് ഈരണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്നു. എല്ലാ ക്ലാസ്സിലും നാൽപതിനുമേൽ കുട്ടികളും ഉണ്ടായിരുന്നു. അക്കാലത്ത് ഏകദേശം 5 km ചുറ്റളവിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠനം നടത്തിയിരുന്നു. ആദ്യകാലത്ത് ഷിഫ്റ്റ് രീതിയിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. സമൂഹത്തിന്റെ ഉന്നത നിലവാരത്തിൽ എത്തിയവരിൽ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളാണ്.
മുമ്പ് സ്കൂളിന്റെ വടക്കേകെട്ടിടം ഓലമേഞ്ഞ അഞ്ചുമുറി കെട്ടിടം ആയിരുന്നു. അത് പഴകി പോയതിനാൽ പഞ്ചായത്തിന്റെ കേരള വികസന പദ്ധതി പ്രകാരം 2002-2003 കാലഘട്ടത്തിൽ പഴയത് പൊളിച്ചു കളഞ്ഞിട്ട് മൂന്നു ക്ലാസ്സ് മുറികൾ ഉള്ള ഒരു സെമി പെർമനെന്റ് കെട്ടിടം ഉണ്ടാക്കിയിട്ടുണ്ട്. അതിലാണ് മൂന്നു ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നത്. 2012-13 ൽ SSA ഫണ്ട് ഉപയോഗിച്ച് CRC കെട്ടിടം നിർമ്മിച്ചു. അവിടെ വച്ചു BRC യുടെ നേതൃത്വത്തിലുള്ള പ്രവർത്തന പരിപാടികൾ നടത്തുന്നു. 2017 ലെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശതാബ്ദി സ്മാരക കവാടം പഞ്ചായത്തിന്റെ സഹായത്താൽ പണികഴിപ്പിച്ചു.
ആകർഷകമായ പഠനപ്രവത്തനങ്ങളിലൂടെയും പാറ്യേതര പ്രവർത്തനങ്ങളിലൂടെയും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുന്നതിനുള്ള പ്രവർത്തങ്ങൾ ഊർജ്ജിതമായ രീതിയിൽ നടത്തികൊണ്ട് കൂടുതൽ പ്രതീക്ഷയോടെ മുന്നോട്ടുപോകുന്നു.
ഇതിന്റെ വടക്കേകെട്ടിടം ഓലമേഞ്ഞ അഞ്ചുമുറി കെട്ടിടം ആയിരുന്നു. അത് പഴകിപ്പോയതിനാൽ പഞ്ചായത്തിന്റെ കേരളം വികസന പദ്ധതി പ്രകാരം 2002-2003 കാലഘട്ടത്തിൽ പഴയത് പൊളിച്ചുകളഞ്ഞു മൂന്ന് ക്ലസ്സ്മുറികളുള്ള ഒരു സെമി പെര്മനെന്റ് കെട്ടിടം ഉണ്ടാക്കിയിട്ടുണ്ട്. അതിലാണ് രണ്ടു ക്ലസ്സ്മുറികൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
* ടൈൽസ് ഇട്ട വൈദ്യുതീകരിച്ച 5 ക്ലാസ്സ് മുറികൾ ഉണ്ട്.
* കുടിവെള്ള സൗകര്യം ലഭ്യമാണ്.
* ആവശ്യത്തിന് ശൗചാലയങ്ങൾ ഉണ്ട്.
* ആകർഷകമായ പൂന്തോട്ടം ഉണ്ട്.
* കുട്ടികൾക്ക് ആവശ്യത്തിന് ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.
* തെക്കേ കെട്ടിടത്തിന് ചുറ്റുമതിലും കവാടവും ഗേറ്റും ഉണ്ട്.
* സ്മാർട്ട് ക്ലാസ്സ്‌റൂം സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഓരോ ക്ലാസ്സുകൾക്കായി ഓരോ ദിവസങ്ങളിലും കായിക പരിശീലനം നടത്തുന്നു. നൃത്ത പരിശീലനം എല്ലാ ബുധനാഴ്ചയും നടത്തുണ്ട്. അസംബ്ളിയിൽ യോഗ പരിശീലനം നടത്തുന്നുണ്ട്. സർഗ്ഗ വേള, ക്ലബ്ബു പ്രവർത്തനങ്ങൾ എന്നിവ ക്രിയാത്മകമായി നടത്തിവരുന്നുണ്ട്. ക്ലാസ്സ്, സ്കൂൾ ലൈബ്രറികൾ ഫല പ്രദമായി പ്രയോജനപ്പെടുത്തുന്നു.പൊതു വിജ്ഞാന ക്വിസ് മത്സരം, ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. ശാസ്ത്ര - ഗണിതശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.23127265446873, 76.59867293268766 |zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36269
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ